Author: Karuthal News
Date: 15-Oct-2023

4 mins read

വേണ്ടതെല്ലാം (OCT 15)

വേണ്ടതെല്ലാം

വോക്ക് ഇന്‍ ഇന്റര്‍വ്യൂ

കേന്ദ്രീയവിദ്യാലയത്തില്‍ യോഗ ടീച്ചര്‍, സ്‌പോര്‍ട്‌സ് പരിശീലകന്‍, സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍, സ്‌കൂള്‍ കൗണ്‍സിലര്‍, തായ്‌ക്കോണ്ടോ കോച്ച്  എന്നീ വിഭാഗങ്ങളില്‍ നിയമനത്തിന് ഒക്‌ടോബര്‍ 20 രാവിലെ ഒമ്പതിന് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നതാണ്.

വിവരങ്ങള്‍ക്ക് https://kollam.kvs.ac.in വെബ്സൈറ്റ് പരിശോധിക്കാം.

വിശദ വിവരങ്ങൾക്ക് – 04742799494, 2799696

താത്പര്യപത്രം ക്ഷണിച്ചു

കുടുംബശ്രീ ഗുണഭോക്താക്കള്‍, ഓക്സിലറി ഗ്രൂപ്പംഗങ്ങള്‍ എന്നിവയ്ക്ക് സൂഷ്മ സംരംഭങ്ങള്‍/ഷീ സ്റ്റാര്‍ട്ട് സംരംഭങ്ങള്‍ തുടങ്ങുന്നതിനായി താത്പര്യപത്രം ക്ഷണിച്ചു. വൈദഗ്ധ്യപരിശീലന സ്ഥാപനങ്ങള്‍/ സംഘടനകള്‍/ കുടുംബശ്രീ സംരംഭ കണ്‍സോര്‍ഷ്യം, വൈദഗ്ധ്യപരിശീലനം നല്‍കാന്‍ ശേഷിയുള്ള കുടുംബശ്രീ യൂണിറ്റുകള്‍, ദേശീയ നഗര ഉപജീവന മിഷന്‍, ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യയോജന എന്നീ പദ്ധതികളില്‍ വൈദഗ്ധ്യപരിശീലനത്തിനായി കുടുംബശ്രീ തിരഞ്ഞെടുത്തിട്ടുള്ള സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് താത്പര്യപത്രം നല്‍കാം.

നിബന്ധനകള്‍

മൂന്ന് വര്‍ഷത്തിലധികം പരിശീലനം നല്‍കിയോ പ്രവര്‍ത്തിച്ചോ പരിചയമുള്ള സ്ഥാപനം

കേരളത്തില്‍ ഓഫീസ് സംവിധാനം

ജില്ലാ- ബ്ലോക്ക്തലങ്ങളില്‍ പരിശീലനസൗകര്യത്തോടെ സെന്റര്‍

പരിശീലനഏജന്‍സിക്ക് സ്ഥാപനത്തിന്റെ പേരില്‍ ജി എസ് ടി രജിസ്ട്രേഷന്‍, പാന്‍ എന്നിവ.

സ്ഥാപനങ്ങള്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും, പരിശീലനസ്ഥാപനത്തിന്റെ രേഖകളും, വിവരങ്ങളും പ്രധാനപരിശീലനം നല്‍കുന്ന മേഖലകളും, ഫാക്കല്‍ട്ടികളുടെ വിവരങ്ങള്‍സഹിതം കുടുംബശ്രീ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ക്ക് ഒക്ടോബര്‍ 20ന് വൈകിട്ട് 5നകം  അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

വിശദ വിവരങ്ങൾക്ക് 0474 2794692

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ചടയമംഗലം സര്‍ക്കാര്‍ ഐ ടി ഐയില്‍ സര്‍വേ ട്രേഡില്‍ നിലവിലുള്ള ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും.

യോഗ്യത – സിവില്‍/സര്‍വേ എന്‍ജിനീയറിങ്ങിലുള്ള ബിവോക്/ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ സിവില്‍/സര്‍വേ എന്‍ജിനീയറിങ്ങിലുള്ള ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ സര്‍വേയര്‍   ട്രേഡിലുള്ള എന്‍ ടി സി/ എന്‍ എ സി യും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും.  

അസല്‍  സര്‍ട്ടിഫിക്കറ്റുകളുമായി   ഒക്ടോബര്‍ 16 രാവിലെ 11:30ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം.

വിശദ വിവരങ്ങൾക്ക്0474 2914794

ടെന്‍ഡര്‍

ജില്ലാ വനിതാ-ശിശുവികസന ഓഫീസിലേക്ക്
കരാറടിസ്ഥാനത്തില്‍ കാര്‍ നല്‍കുന്നതിന്  ടെന്‍ഡര്‍ ക്ഷണിച്ചു.  

ഏഴ് സീറ്റോടുകൂടിയ എ സി വാഹനമായിരിക്കണം.

അവസാന തീയതി – ഒക്‌ടോബര്‍ 30

വിശദ വിവരങ്ങൾക്ക് 0474 2992809

ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി

ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലേക്ക് 2024-26 കാലയളവിലേക്ക് തയ്യാറാക്കിയിട്ടുള്ള പ്രൊവിഷണല്‍ സെലക്ട്‌ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി. ഓഫീസിലോ www.eemployment.kerala.gov.in ലോ പരിശോധിക്കാം.    

ആക്ഷേപങ്ങളോ പരാതികളോ  നവംബര്‍ 10നകം രേഖാമൂലം സമര്‍പ്പിക്കണം.

വിശദ വിവരങ്ങൾക്ക്0474 2747599

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

മയ്യനാട് സര്‍ക്കാര്‍ ഐ ടി ഐയില്‍ ഡ്രൈവര്‍ കം മെക്കാനിക് ട്രേഡില്‍ ഒഴിവുള്ള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ  നിയമിക്കും.

ഒക്ടോബര്‍ 16 രാവിലെ 11ന് സര്‍ക്കാര്‍ ഐ ടി ഐയില്‍ അഭിമുഖം.

യോഗ്യത – പത്താം ക്ലാസ്, ഡ്രൈവര്‍ കം മെക്കാനിക്ക് ട്രേഡില്‍ എന്‍ എ സി/എന്‍ ടി സിയും മൂന്ന്‌വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും എല്‍ എം വി ഡ്രൈവിങ് ലൈസന്‍സും അല്ലെങ്കില്‍  മെക്കാനിക്കല്‍/ഓട്ടോമൊബൈല്‍ എന്‍ജിനീയറിങില്‍ ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും എല്‍ എം വി   ഡ്രൈവിങ് ലൈസന്‍സും  അല്ലെങ്കില്‍  മെക്കാനിക്കല്‍ /ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്ങില്‍ എ ഐ സി ടി ഇ/യു ജി സി അംഗീകൃത  ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും  എല്‍ എം വി ഡ്രൈവിംഗ് ലൈസന്‍സും.

വിശദ വിവരങ്ങൾക്ക്0474 2558280

അഭിമുഖം

മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ ടി ഐയില്‍ മില്‍ക്ക് ആന്‍ഡ് മില്‍ക്ക് പ്രോഡക്ട് ടെക്‌നീഷ്യന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിന് അഭിമുഖം നടത്തും.

യോഗ്യത – യുജിസി അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഫുഡ് ടെക്നോളജി/ ഫുഡ് എന്‍ജിനീയറിങ്/ഫുഡ് പ്രോസസിംഗ് /ഡയറി ടെക്‌നോളജിയില്‍   ബിവോക്/ ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ഫുഡ് ടെക്നോളജി/ഫുഡ് എന്‍ജിനീയറിങ് /ഫുഡ് പ്രോസസിംഗ് /ഡയറി ടെക്‌നോളജിയില്‍  രണ്ട് വര്‍ഷത്തില്‍ കുറയാത്ത ഡിപ്ലോമയും രണ്ടണ്‍് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ മില്‍ക്ക് ആന്‍ഡ് മില്‍ക്ക് പ്രോഡക്ട് ടെക്‌നീഷ്യന്‍  ട്രേഡിലുള്ള എന്‍ ടി സി/ എന്‍ എ സി യും മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും.

യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും  സഹിതം ഒക്ടോബര്‍ 20 രാവിലെ 11 30ന് ഐ ടി ഐയില്‍  എത്തണം.

വിശദ വിവരങ്ങൾക്ക് 0474 2793714

അപേക്ഷ ക്ഷണിച്ചു

ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തില്‍ ആറുമാസ ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, ഒരു വര്‍ഷ ചുമര്‍ചിത്ര സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു.  
എക്‌സിക്യുട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്മുള, പത്തനംതിട്ട, പിന്‍ 689533, എക്‌സിക്യുട്ടീവ് ഡയറക്ടര്‍,  വാസ്തുവിദ്യാഗുരുകുലം, അനന്തവിലാസം പാലസ്, ഫോര്‍ട്ട് പി.ഓ, തിരുവനന്തപുരം -23 വിലാസത്തിലോ www.vasthuvidyagurukulam.com ലോ ഒക്‌ടോബര്‍ 25 നകം അപേക്ഷിക്കാം.  

വിശദ വിവരങ്ങൾക്ക് 0468 – 2319740 , 7034249122, 9605046982, 9188089740, 9446134419

കെല്‍ട്രോണ്‍ ജേണലിസം പഠനം

കെല്‍ട്രോണില്‍ മാധ്യമകോഴ്‌സുകളിലേക്ക്  ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാം. യോഗ്യത –  ബിരുദം.    

യോഗ്യതാരേഖകള്‍ സഹിതം തിരുവനന്തപരം, കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററുകളില്‍ അപേക്ഷിക്കാം.

പത്രം, ടെലിവിഷന്‍, സോഷ്യല്‍ മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് എന്നിവയില്‍ അധിഷ്ഠിതമായ ജേണലിസം, മൊബൈല്‍ ജേണലിസം, ആങ്കറിങ്, ന്യൂസ് ക്യാമറ, വീഡിയോ എഡിറ്റിങ്  തുടങ്ങിവയില്‍ പരിശീലനം  നല്‍കും.

പഠനത്തോടൊപ്പം മാധ്യമസ്ഥാപനങ്ങളില്‍ നിബന്ധനകള്‍ക്ക് വിധേയമായി ഇന്റേണ്‍ഷിപ്പ് ചെയ്യാനും അവസരം ലഭിക്കും. പരിശീലനം വിജയകരമായിപൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്ലേസ്‌മെന്റ് അസിസ്റ്റന്‍സും നല്‍കും.  

പ്രായപരിധി 30 വയസ്.

വിവരങ്ങള്‍ക്ക്   കെല്‍ട്രോണ്‍ നോളജ് സെന്റ്റര്‍, മൂന്നാംനില, അംബേദ്ക്കര്‍ ബില്‍ഡിങ്ങ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്. 673 002. കെല്‍ട്രോണ്‍ നോളേജ് സെന്റ്റര്‍, രണ്ടാം നില,  ചെമ്പിക്കളം ബില്‍ഡിങ്ങ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം, 695014. സമീപിക്കാവുന്നതാണ്.

വിശദ വിവരങ്ങൾക്ക്954495 8182

Related News

Popular News

വേണ്ടതെല്ലാം (SEP 28)
വേണ്ടതെല്ലാം (SEP 28)

വേണ്ടതെല്ലാം കളരി പരിശീലകര്‍ക്ക് അപേക്ഷിക്കാം ‘ബേട്ടീ ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ ഭാഗമായി...

ടോട്ടോച്ചാൻ
ടോട്ടോച്ചാൻ

വരികളിലൂടെ ടോട്ടോച്ചാൻ – തെത്സുകോ കുറോയനഗരി ‘എനിക്ക് അദ്ധ്യാപകനാകാൻ ഇഷ്ടമാണ്. അതൊരിക്കലും ഉയർന്ന...

കൊല്ലത്തേക്ക് (28/09/2023)
കൊല്ലത്തേക്ക് (28/09/2023)

കൊല്ലത്തേക്ക് പ്രഭാതഭക്ഷണ വിതരണം വെളിനല്ലൂര്‍ :- വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊല്ലം സ്വരൂപിച്ചത് രണ്ടു കോടിയില്‍ ഏറെ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊല്ലം സ്വരൂപിച്ചത് രണ്ടു കോടിയില്

വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസത്തിനായി സി എം ഡി ആര്‍ എഫിലേക്ക് കൊല്ലം ജില്ലയില്‍ നിന്ന് ഇതുവരെ...

സര്‍വീസ് വോട്ടര്‍മാര്‍ക്ക് ഇ.ടി.പി.ബി.എസ് നല്‍കി : ജില്ലാ കലക്ടര്‍
സര്‍വീസ് വോട്ടര്‍മാര്‍ക്ക് ഇ.ടി.പി.ബി.എസ് നല്‍കി : ജ

സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിനായി ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട 7 നിയമസഭാ...