Author: Karuthal News
Date: 28-Sep-2023

1 mins read

കൊല്ലത്തേക്ക് (28/09/2023)

കൊല്ലത്തേക്ക്

പ്രഭാതഭക്ഷണ വിതരണം

വെളിനല്ലൂര്‍ :- വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്കുള്ള പ്രഭാതഭക്ഷണം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ചെറിയ വെളിനല്ലൂര്‍ സര്‍ക്കാര്‍ എല്‍ പി സ്കൂളിൽ നടന്നു.  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എച്ച് സഹീദ് അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം അന്‍സര്‍ ഉദ്ഘാടന കർമം നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രഭാതഭക്ഷണം പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

സ്‌കൂള്‍ എച്ച് എം യാസ്മിന്‍ ഷെമിനോവ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി ബിജു, പഞ്ചായത്തംഗങ്ങളായ ടി കെ ജ്യോതി ദാസ്, ഡി രമേശ്, ജനപ്രതിനിധികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.

Velinalloor Karuthalnews

പോഷന്‍ മാഹ് പരിപാടി സംഘടിപ്പിച്ചു

ചിതറ :- ചിതറ ഗ്രാമപഞ്ചായത്തില്‍ ഇടപ്പണ ട്രൈബല്‍  എല്‍ പി എസി ല്‍ പോഷന്‍ മാഹ് സംഘടിപിച്ചു. പഞ്ചായത്ത്, വിദ്യാഭ്യാസവകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി നിര്‍വഹിച്ചു.

അംഗന്‍വാടി പ്രവര്‍ത്തകരുടെ പോഷകാഹാര പ്രദര്‍ശനം, രക്ഷിതാക്കള്‍ക്കുള്ള ബോധവത്ക്കരണ ക്ലാസ്, ആരോഗ്യപരിശോധന തുടങ്ങിയവയുമുണ്ടായിരുന്നു.

ചടയമംഗലം അഡിഷണല്‍ സിഡിപിഒ ഒ ആര്‍ പ്രീത അധ്യക്ഷയായി. ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ജെ സബിനിസ, സ്‌കൂള്‍ എച്ച് എം ബീന, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related News

Popular News

സി ബി എല്‍ കല്ലട ജലോത്സവം
സി ബി എല്‍ കല്ലട ജലോത്സവം

സി ബി എല്‍ കല്ലട ജലോത്സവം രൂപരേഖക്ക് അംഗീകാരം മൺറോതുരുത്ത് :- സി ബി എല്‍ കല്ലട ജലോത്സവത്തിന്റെ അന്തിമരൂപരേഖ...

കുഞ്ഞുമനസുകളിലേക്ക് അറിവിന്റെ വാതിൽ തുറന്ന് ജി. എൽ പി എസ് തേവന്നൂർ
കുഞ്ഞുമനസുകളിലേക്ക് അറിവിന്റെ വാതിൽ തുറന്ന് ജി. എൽ പി എസ് തേവന്നൂർ

ജി. എൽ പി എസ് തേവന്നൂരിൽ അറിവിന്റെ ആദ്യാക്ഷരം നുകര്‍ന്ന് കുരുന്നുകള്‍. നാവിലും അരിയിലും ആദ്യാക്ഷരം...

ചരിത്ര നേട്ടം കൊയ്‌ത് ഷാരുഖ് ഖാൻ
ചരിത്ര നേട്ടം കൊയ്‌ത് ഷാരുഖ് ഖാൻ

ചരിത്ര നേട്ടം കൊയ്‌ത് ഷാരുഖ് ഖാന്റെ ‘ജവാൻ’. ഷാരുഖ് ഖാന്റെ ജവാൻ 1000 കോടി ക്ലബ്ബിൽ കടന്നതോടെ ഒരു വര്ഷം തന്നെ...

ഖയാൽ സന്ധ്യയുമായി ലോകസമാധാന ദിനാഘോഷം
ഖയാൽ സന്ധ്യയുമായി ലോകസമാധാന ദിനാഘോഷം

കൊല്ലം :- ഐക്യരാഷ്ട്ര സഭയുടെ ലോകസമാധാന ദിനാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ 22 വെള്ളിയാഴ്ച വൈകുന്നേരം 5.30 ന്...

സിവില്‍ സര്‍വീസ്  പരീക്ഷാപരിശീലനം  
സിവില്‍ സര്‍വീസ്  പരീക്ഷാപരിശീലനം  

സിവില്‍ സര്‍വീസ് അക്കാദമിയുടെ യു പി എസ് സി സിവില്‍ സര്‍വീസ് പരീക്ഷാപരിശീലന ക്ലാസ്സിലേക്ക് അപേക്ഷ...