Author: Karuthal News
Date: 06-Aug-2024

1 mins read

കണ്ണനല്ലൂര്‍ ജംഗ്ഷന്‍ വികസനംഭൂമി ഏറ്റെടുക്കല്‍ നഷ്ടപരിഹാരഅവാര്‍ഡുകള്‍ കൈമാറി

കണ്ണനല്ലൂര്‍ ജംഗ്ഷനില്‍ ഗതാഗത സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി നടപ്പിലാക്കുന്ന വികസന പദ്ധതിയില്‍ ഭൂമി ഏറ്റെടുക്കപെട്ടവര്‍ക്കുള്ള നഷ്ടപരിഹാര അവാര്‍ഡുകള്‍ കൈമാറി. ജില്ലാ കലക്ടര്‍ എന്‍.ദേവിദാസിന്റെ അധ്യക്ഷതയില്‍ പി.സി.വിഷ്ണുനാഥ് എം.എല്‍.എ, മുന്‍മന്ത്രി ജെ. മെഴ്സികുട്ടിയമ്മ എന്നിവരുടെ സാനിധ്യത്തില്‍ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് നഷ്ടപരിഹാര അവാര്‍ഡുകള്‍ കൈമാറിയത്.
2017-18 ബജറ്റില്‍ അനുമതി ലഭിച്ച കണ്ണനല്ലൂര്‍ ജംഗ്ഷന്‍ വികസനത്തിന്റെ ഭാഗമായി 266 പേര്‍ക്കായി 32 കോടി രൂപയാണ് ഭൂമി ഏറ്റെടുക്കല്‍ നഷ്ടപരിഹാര തുകയായി നല്‍കുന്നത്. കെ.ആര്‍.എഫ്.ബിക്ക് ആണ് ഡി.പി.ആര്‍ തയ്യാറാക്കല്‍ ചുമതല. ഭൂമി ഏറ്റെടുക്കുന്നതിനോടൊപ്പം തന്നെ നഷ്ടപരിഹാര തുക ഉടമകള്‍ക്ക് ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കും. തൃക്കോവില്‍വട്ടം പഞ്ചായത്ത് പ്രസിഡന്റ് ജി.എസ്.സിന്ധു ,എല്‍.എ. ഡെപ്യുട്ടി കലക്ടര്‍ യു.ഷീജാബീഗം കെ.ആര്‍.എഫ്.ബി. ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related News

Popular News

വേണ്ടതെല്ലാം (OCT 14)
വേണ്ടതെല്ലാം (OCT 14)

വേണ്ടതെല്ലാം റാങ്ക് പട്ടിക വിവിധ വകുപ്പുകളിലെ  ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എല്‍ ഡി വി)  ഡ്രൈവര്‍ കം ഓഫീസ്...

അനുഭൂതികളുടെ ലോകം
അനുഭൂതികളുടെ ലോകം

വരികളിലൂടെ അനുഭൂതികളുടെ ലോകം – നന്തനാർ (പി.സി. ഗോപാലൻ) അനുഭൂതികളുടെ ലോകത്തേക്ക് ഒരു യാത്ര; നന്തനാർ എന്ന...

സര്‍ട്ടിഫിക്കറ്റ് പരിശോധന
സര്‍ട്ടിഫിക്കറ്റ് പരിശോധന

2024 ലെ കീം /കുസാറ്റ്  2024  സ്‌പോര്‍ട്സ് ക്വാട്ട അഡ്മിഷന് വേണ്ടി കൗണ്‍സിലില്‍ അപേക്ഷ സമര്‍പ്പിച്ച...

തീയതി നീട്ടി
തീയതി നീട്ടി

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എം.ബി.എ. (ഫുള്‍ടൈം) 2024-26...

അംഗീകൃത സൂംബ ഇൻസ്‌ട്രക്ടേഴ്സ്സ്കൂളുകളിൽ സൂംബക്ക് നേതൃത്വം നൽകണംകരുതൽ
അംഗീകൃത സൂംബ ഇൻസ്‌ട്രക്ടേഴ്സ്സ്കൂളുകളിൽ സൂംബക്ക് നേതൃത്വം നൽകണംകരുതൽ

കൊല്ലം :- സംഗീതം, ഡാൻസ്, എയ്റോബിക്സ്, ബ്രസീലിയൻ അയോധന കലയുടെ ചുവടുകൾ എന്നിവ ചേർന്നതാണ് സൂംബ.ഉയർന്നും താഴ്ന്നും...