Author: Karuthal News
Date: 05-Aug-2024

2 mins read

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊല്ലം സ്വരൂപിച്ചത് രണ്ടു കോടിയില്‍ ഏറെ

വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസത്തിനായി സി എം ഡി ആര്‍ എഫിലേക്ക് കൊല്ലം ജില്ലയില്‍ നിന്ന് ഇതുവരെ സ്വരൂപിച്ചത് രണ്ടു കോടി രൂപയിലേറെ .കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമ നിധി ബോര്‍ഡിന്റെ സംഭാവനയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നരക്കോടിയുടെ ചെക്ക് ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ.ദിവാകരന്‍ മന്ത്രി വി.ശിവന്‍കുട്ടിക്ക് കൈമാറി. ക്ഷേമ നിധി ബോര്‍ഡ് ജീവനക്കാരുടെ സംഭാവനയായി ഒരു ലക്ഷത്തി എഴുപതിനായിരം രൂപയുടെ ചെക്കും കൈമാറി.ഓഗസ്റ്റ് രണ്ട് വരെ 32,78,105 രൂപയാണ് ജില്ലയില്‍ ലഭിച്ചത്. ഓഗസ്റ്റ് അഞ്ചിന് ജില്ലയില്‍ ദുരിതാശ്വാസ നിധിയിലേക്കായി ലഭിച്ചത് 1,74,02,877 രൂപയാണ്. ആകെ 2,06,80,982 രൂപയാണ് ഇതുവരെ സ്വരൂപിച്ചത്.
ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് തനതു ഫണ്ടില്‍ നിന്നും അഞ്ചുലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജില്ലാ കലക്ടര്‍ക്ക് കൈമാറി.ജില്ലാ സഹകരണ ആശുപത്രി സൊസൈറ്റി 10 ലക്ഷം രൂപയും വിസ്മയ റോക്ക്‌സ് എം.ഡി അഞ്ചു ലക്ഷം രൂപയും കൈമാറി. മൈനാഗപ്പള്ളി സ്വദേശിനി ഗിരിജ ദേവി , ഐവര്‍ക്കല സര്‍വീസ് കോപ്പറേറ്റീവ് ബാങ്കും 50000 രൂപ വീതം നല്‍കി.നെടുവത്തൂര്‍ സ്വദേശി സുനില്‍ 20,000 രൂപ,എസ് എന്‍ യൂണിവേഴ്‌സിറ്റി മലയാളം വിഭാഗം -12,500, ഓടനാവട്ടം സ്വദേശി തേജസ്സ് -10,000, കൊട്ടിയം സ്വദേശി സൈനുലാബ്ദീന്‍ -10000, കല്ലട സൗഹൃദ കൂട്ടായ്മ-25,000, കരുനാഗപ്പള്ളി സ്വദേശി അബ്ദുല്‍ സമദ് -10,000, തട്ടാര്‍ക്കോണം സ്വദേശി ഗഗന്‍ കൃഷ്ണ -3377, കൊല്ലം പോര്‍ട്ട് പ്രൈവറ്റ് മല്‍സ്യ മേഖല തൊഴിലാളികള്‍ -15,000, കടപ്പാക്കട സ്വദേശി സുരേഷ്ബാബു -10,000, വാളകം ആര്‍ വി വി എച്ച് എസ് എസ്സിലെ 1997 ബാച്ച് -10,000, പ്രാക്കുളം സ്വദേശി കെ.ആര്‍. മനോജ് -1000, ടി.കെ.എം. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് -6000 എന്നിങ്ങനെ ആണ് ഇതുവരെ സി.എം.ഡി.ആര്‍. എഫിലേക്ക് ജില്ലയില്‍ ഇന്ന് സംഭാവന നല്‍കിയവര്‍ 

Related News

Popular News

വീണ്ടും നിപ; അതീവ ജാഗ്രതയിൽ കേരളം 
വീണ്ടും നിപ; അതീവ ജാഗ്രതയിൽ കേരളം 

കോഴിക്കോട് :- വീണ്ടും നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് അതീവ ജാഗ്രതയിൽ കേരളം  . കോഴിക്കോട് രണ്ട് പേർ രോഗ...

25000 കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ശിശുദിനറാലി
25000 കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ശിശുദിനറാലി

കൊല്ലം :- ശിശുദിന ആഘോഷം 2023 ന്റെ സംഘടകസമിതി രൂപീകരണ യോഗം കലക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്നു....

വേണ്ടതെല്ലാം (SEP 28)
വേണ്ടതെല്ലാം (SEP 28)

വേണ്ടതെല്ലാം കളരി പരിശീലകര്‍ക്ക് അപേക്ഷിക്കാം ‘ബേട്ടീ ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ ഭാഗമായി...

കൊല്ലത്തിന്റെ ചരിത്രത്തിൽ സംഗീത സാഗരം തീർത്ത് ഖയാൽ സന്ധ്യ
കൊല്ലത്തിന്റെ ചരിത്രത്തിൽ സംഗീത സാഗരം തീർത്ത് ഖയാൽ സന്ധ്യ

കൊല്ലം :- കൊല്ലം ജില്ലയുടെ ചരിത്രത്തിലെ ആദ്യ ഖയാൽ സംഗീത അരങ്ങേറ്റം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടന്നു....

കെ.എസ്.ആര്‍.ടി.സി മണ്‍സൂണ്‍ യാത്രകള്‍
കെ.എസ്.ആര്‍.ടി.സി മണ്‍സൂണ്‍ യാത്രകള്‍

മണ്‍സൂണ്‍ യാത്രകളുമായി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍. ജൂണ്‍ 15 നു രാവിലെ അഞ്ച് മണിക്ക്...