Author: Karuthal News
Date: 26-Sep-2023

1 mins read

പോലീസ് സ്റ്റേഷൻ സന്ദർശിച്ചു

ശാസ്താംകോട്ട :- പോലീസ് സ്റ്റേഷൻ സന്ദർശിച്ച് സ്കൂൾ വിദ്യാർഥികൾ. നെടിയവിള അംബികോദയം സ്കൂളിലെ എസ്.പി.സി. സീനിയർ വിദ്യാർഥികൾ ശാസ്താംകോട്ട പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. സന്ദർശനത്തിന് പുറമെ, കുട്ടികൾ സ്റ്റേഷൻ പുസ്തക കൂട്ടിലേക്ക് ബുക്കുകൾ സംഭാവന ചെയ്തു. കുട്ടികൾ വായിച്ചു വളരണം എന്ന ഉദ്ദേശ്യത്തോടെ ISHO യും SI യും കുട്ടികൾക്കും ബുക്കുകൾ സമ്മാനിച്ചു.

കൂടാതെ, സ്റ്റേഷനിൽ സൗഹൃദാന്തരീക്ഷം സൃഷിടിക്കാനും സന്ദർശന വേള വിജ്ഞാനപ്രദമാക്കാനും വേണ്ടി പോലീസ് ഉദ്യോഗസ്ഥർ കുട്ടികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു . വിജയികൾക്ക് സമ്മാനവും നൽകി.

ഐ എസ് എച് ഒ – സുധീർ സി.എൽ , എസ് ഐ – ഷാനവാസ് കെ. എച് , സ്റ്റേഷൻ റൈറ്റർ സുനിൽ കുമാർ ,എസ് ഐ ഭുവനേന്ദ്രൻ നായർ ,സുനിൽ കുമാർ ,ഷാജഹാൻ ,എസ് സി പി ഓ ഷോബിൻ വിൻസെന്റ് , ബിജു ,സി പി ഒ അലക്സാണ്ടർ, സരിക, അഖിൽ ,അരുൺ കൃഷ്ണൻ ,നെടിയവിള അംബികോദയം സ്കൂളിലെ അദ്ധ്യാപകരായ ദീപക്, മൈത്രി,പി ടി എ പ്രസിഡന്റ് അജിത് കുമാർ , മാതൃസമിതി പ്രസിഡന്റ് ദീപ്‌തി എന്നിവരും പ്രസ്തുത പരിപാടിയിൽ സന്നിഹിതരായിരുന്നു.

Related News

Popular News

ജാഗ്രത തുടരണമെന്ന് ജില്ലാ കലക്ടര്‍
ജാഗ്രത തുടരണമെന്ന് ജില്ലാ കലക്ടര്‍

ജില്ലയില്‍ കാലാവസ്ഥ മുന്നറിയിപ്പ്പ്രകാരം ഉഷ്ണതരംഗം തുടരുമെന്നും അതീവജാഗ്രത വേണമെന്നും ജില്ല...

കേരള തീരത്ത് ന്യുനമര്‍ദ്ദ പാത്തി; ജൂലൈ 8 വരെ ശക്തമായ മഴയ്ക്ക് സാധ്യത
കേരള തീരത്ത് ന്യുനമര്‍ദ്ദ പാത്തി; ജൂലൈ 8 വരെ ശക്തമായ മഴയ്ക്ക് സാധ്യത

കേരള -ഗുജറാത്ത് തീരത്ത് ന്യുനമര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു....

വേണ്ടതെല്ലാം (OCT 07:PART 1)
വേണ്ടതെല്ലാം (OCT 07:PART 1)

വേണ്ടതെല്ലാം ധനസഹായത്തിന് അപേക്ഷിക്കാം വിവിധ പ്രൊഫഷണല്‍ കോഴ്‌സുകളിൽ, സര്‍ക്കാര്‍, സര്‍ക്കാര്‍...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊല്ലം സ്വരൂപിച്ചത് രണ്ടു കോടിയില്‍ ഏറെ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊല്ലം സ്വരൂപിച്ചത് രണ്ടു കോടിയില്

വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസത്തിനായി സി എം ഡി ആര്‍ എഫിലേക്ക് കൊല്ലം ജില്ലയില്‍ നിന്ന് ഇതുവരെ...

ഇസ്രായേൽ അതിർത്തിയിൽ ഉണ്ടായ ഹിസ്ബുൾ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട വാടി സ്വദേശിക്കാരന് നാട് നൽകിയ യാത്രാമൊഴി.
ഇസ്രായേൽ അതിർത്തിയിൽ ഉണ്ടായ ഹിസ്ബുൾ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട വാടി സ്വദ

ആയിരങ്ങളുടെ നിലവിളിയുടെയും കണ്ണീരിന്റെയും മധ്യേ പാറ്റ് നിബിൻ മാക്സ്വെല്ലിന് നാട് യാത്രാമൊഴി നൽകി. കൊല്ലം...