Author: Karuthal News
Date: 22-Apr-2024

2 mins read

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്കായുള്ള റിഫ്രഷര്‍ ട്രെയിനിങ് പ്രോഗ്രാം

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥര്‍ക്കായുള്ള മൂന്നാം ഘട്ട പരിശീലനം (റിഫ്രഷര്‍ ട്രെയിനിങ് പ്രോഗ്രാം) നാളെ (ഏപ്രില്‍ 23) രാവിലെ 9 മുതല്‍ 5 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍  എന്‍.ദേവിദാസ് .
പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് പോളിങ് ഉദ്യോഗസ്ഥര്‍ക്കായി ഇലക്ഷന്‍ നടപടിക്രമങ്ങള്‍, ഇ.വി.എം, പോള്‍ മാനേജര്‍, എ.എസ്.ഡി തുടങ്ങിയ ഐ.ടി. ആപ്പുകള്‍,സംശയ നിവാരണം എന്നിവ ഉള്‍പ്പെടുന്ന ട്രെയിനിങ് ആണ് ഇത്. രണ്ടാം ഘട്ട ട്രെയിനിങ് നല്‍കിയ സെന്ററുകളില്‍ തന്നെ വിവിധ സമയ ക്രമത്തില്‍ പരിശീലനം നല്‍കും.ഇത് സംബന്ധിച്ച അറിയിപ്പ് സ്ഥാപന മേധാവികള്‍ക്ക് നല്‍കിയിട്ടുണ്ട് .
ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും പരിശീലന കേന്ദ്രത്തില്‍ ഉണ്ടാകും. വോട്ട് ചെയ്യുന്നതിന് ആവശ്യമായ ഐ.ഡി കാര്‍ഡുകള്‍ കൈവശം കരുതണം. ഡ്യൂട്ടി ലഭിച്ച എല്ലാ ഉദ്യോഗസ്ഥരും കൃത്യമായി പരിശീലനത്തില്‍ പങ്കെടുക്കണമെന്നും അറിയിച്ചു .
നിയോജകമണ്ഡല അടിസ്ഥാനത്തില്‍ രണ്ടാം ഘട്ട പരിശീലനം ലഭിച്ച കേന്ദ്രം അടിസ്ഥാനമാക്കി മൂന്നാം ഘട്ട പരിശീലനം നടത്തുന്ന കേന്ദ്രങ്ങളുടെ പട്ടിക :

കരുനാഗപ്പള്ളി : സര്‍ക്കാര്‍ മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, കരുനാഗപ്പള്ളി -സര്‍ക്കാര്‍ മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, കരുനാഗപ്പള്ളി

ചവറ : ബേബി ജോണ്‍ മെമ്മോറിയല്‍ സര്‍ക്കാര്‍ കോളജ്, ചവറ -ബേബി ജോണ്‍ മെമ്മോറിയല്‍ സര്‍ക്കാര്‍ കോളജ് ,ചവറ

കുന്നത്തൂര്‍ : കെ.എസ് .എം.ഡി.ബി. കോളജ്, ശാസ്താംകോട്ട -കെ.എസ.എം.ഡി.ബി. കോളജ് ,ശാസ്താംകോട്ട

കൊട്ടാരക്കര : കോണ്‍ഫറന്‍സ് ഹാള്‍, മിനി സിവില്‍ സ്റ്റേഷന്‍ കൊട്ടാരക്കര ,

കില, സി.എച്ച്.ആര്‍.ഡി, ഇ.ടി.സി. കൊട്ടാരക്കര  – കില, സി.എച്ച്.ആര്‍.ഡി. ,ഇ.ടി.സി. കൊട്ടാരക്കര

പത്തനാപുരം : മൗണ്ട് താബോര്‍ ട്രെയിനിങ് കോളജ്, പത്തനാപുരം
ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, പത്തനാപുരം – മൗണ്ട് താബോര്‍ ട്രെയിനിങ് കോളജ് ,പത്തനാപുരം

പുനലൂര്‍ : സര്‍ക്കാര്‍ പോളിടെക്നിക്, നെല്ലിപ്പള്ളി, പുനലൂര്‍ – സര്‍ക്കാര്‍ പോളിടെക്നിക് ,നെല്ലിപ്പള്ളി ,പുനലൂര്‍

ചടയമംഗലം : കില, സി.എസ്.ഇ.ഡി, ഇ.ടി.സി, കൊട്ടാരക്കര -കില, സി.എസ്.ഇ.ഡി, ഇ.ടി.സി, കൊട്ടാരക്കര

കുണ്ടറ : കര്‍മ്മല റാണി ട്രെയിനിങ് കോളജ്, കൊല്ലം
സെയിന്റ് അലോഷ്യസ് എച്ച്.എസ്.എസ്, കൊല്ലം – കര്‍മ്മല റാണി ട്രെയിനിങ് കോളജ്, കൊല്ലം

കൊല്ലം : എസ്.എന്‍. കോളജ്, കൊല്ലം -എസ്.എന്‍. കോളജ , കൊല്ലം

ഇരവിപുരം : എസ്.എന്‍ കോളജ് ഫോര്‍ വിമന്‍സ്, കൊല്ലം

ശ്രീനാരായണഗുരു കോളജ് ഓഫ് ലീഗല്‍ സ്റ്റഡീസ് , കൊല്ലം – എസ്.എന്‍ കോളജ് ഫോര്‍ വിമന്‍സ്, കൊല്ലം

ചാത്തന്നൂര്‍ : ഫാത്തിമ കോളജ്, കൊല്ലം – ഫാത്തിമ കോളജ്, കൊല്ലം

Related News

Popular News

കേരളപ്പിറവി ദിനത്തിൽ സ്മാർട്ടാകാൻ ഒരുങ്ങി കേരളം
കേരളപ്പിറവി ദിനത്തിൽ സ്മാർട്ടാകാൻ ഒരുങ്ങി കേരളം

തിരുവനന്തപുരം :- കേരളപ്പിറവി ദിനത്തിൽ കെ സ്മാർട്ട്‌ പദ്ധതി സർപ്പിക്കാനൊരുങ്ങി സംസ്ഥാന...

വേണ്ടതെല്ലാം (SEP 20 : PART 2)
വേണ്ടതെല്ലാം (SEP 20 : PART 2)

വേണ്ടതെല്ലാം മുട്ടക്കോഴി വളർത്തൽ പരിശീലനം ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലനകേന്ദ്രത്തില്‍...

കുഞ്ഞുമനസുകളിലേക്ക് അറിവിന്റെ വാതിൽ തുറന്ന് ജി. എൽ പി എസ് തേവന്നൂർ
കുഞ്ഞുമനസുകളിലേക്ക് അറിവിന്റെ വാതിൽ തുറന്ന് ജി. എൽ പി എസ് തേവന്നൂർ

ജി. എൽ പി എസ് തേവന്നൂരിൽ അറിവിന്റെ ആദ്യാക്ഷരം നുകര്‍ന്ന് കുരുന്നുകള്‍. നാവിലും അരിയിലും ആദ്യാക്ഷരം...

കേരള തീരത്ത് ന്യുനമര്‍ദ്ദ പാത്തി; ജൂലൈ 8 വരെ ശക്തമായ മഴയ്ക്ക് സാധ്യത
കേരള തീരത്ത് ന്യുനമര്‍ദ്ദ പാത്തി; ജൂലൈ 8 വരെ ശക്തമായ മഴയ്ക്ക് സാധ്യത

കേരള -ഗുജറാത്ത് തീരത്ത് ന്യുനമര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു....

മികച്ച ഓഫീസുകള്‍ക്കുള്ള അവാര്‍ഡുകള്‍ നല്‍കി കൊല്ലം കലക്ട്രേറ്റ്
മികച്ച ഓഫീസുകള്‍ക്കുള്ള അവാര്‍ഡുകള്‍ നല്‍കി കൊല്ലം ക

കൊല്ലം :- മികച്ച ഓഫീസുകള്‍ക്കുള്ള അവാര്‍ഡുകള്‍ നല്‍കി കൊല്ലം കലക്ട്രേറ്റ്. സിവില്‍ സ്റ്റേഷനില്‍...