Author: Karuthal News
Date: 20-Sep-2023

1 mins read

മോട്ടോർ സൈക്കിൾ യാത്രക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ

ഇരവിപുരം :- മോട്ടോർ സൈക്കിൾ യാത്രക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിലായി. വാഹനത്തിനു സൈഡ് കൊടുക്കാൻ തയ്യാറാകാത്തതിനെ തുടർന്നുണ്ടായ പ്രകോപനത്തിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചയാളാണ് പിടിയിലായത്. വടക്കേവിള കൊച്ചു കാവഴികത്തു നാദിർഷ (26) യാണ് പിടിയിലായ പ്രതി. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരവിപുരം സ്വദേശി സെയ്ദലി സുഹൃത്തായ ബിലാലിനോടൊപ്പം പോളയത്തോടു നിന്നും മോട്ടോർ സൈക്കിളിൽ പള്ളിമുക്ക് ഭാഗത്തേക്ക് പോകുന്നതിനിടയിൽ, പിറകെ വന്ന പിക്കപ്പ് വാൻ ഹോൺ മുഴക്കുകയും തുടർച്ചയായുള്ള ഹോൺ മുഴക്കലിൽ മോട്ടോർ സൈക്കിൾ വശത്തേക്ക് ഒതുക്കകയും ചെയ്തുവെന്നും, സൈക്കിൾ വശത്തേക്ക് ഒതുക്കി നിർത്തിയ സമയം പിക്കപ്പ് വാനിലെ ഡ്രൈവർ ആയ പ്രതി കയ്യിൽ കരുതിയിരുന്ന കത്തിയുമായി ആക്രമിക്കുകയായിരുന്നുവെന്നുമാണ് ഇരയുടെ മൊഴി. ആക്രമണത്തിൽ സെയ്ദലിയുടെ മുതുകിൽ ആഴത്തിനു കുത്തേൽക്കുകയും തോളെല്ലിന് പൊട്ടലുണ്ടാവുകയും ചെയ്തു.
തുടർന്ന് ഇയാൾ ഇരവിപുരം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പ്രതിയെ പിടികൂടിയത്. ഇരവിപുരം പോലീസ് ഇൻസ്‌പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ എസ്‌ ഐ മാരായ ജയേഷ്, സക്കീർ, സി പി ഓ സുമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related News

Popular News

സാറ കോഹെന്റെ നാട്ടിൽ
സാറ കോഹെന്റെ നാട്ടിൽ

സാറ കോഹെന്റെ നാട്ടിലൂടെ…. അതൊരു യാത്രയായിരുന്നു. മട്ടാഞ്ചേരിയെ തേടിയുള്ള യാത്ര, അതിലുപരി മതേതരത്വത്തെ...

ഖയാൽ സന്ധ്യയുമായി ലോകസമാധാന ദിനാഘോഷം
ഖയാൽ സന്ധ്യയുമായി ലോകസമാധാന ദിനാഘോഷം

കൊല്ലം :- ഐക്യരാഷ്ട്ര സഭയുടെ ലോകസമാധാന ദിനാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ 22 വെള്ളിയാഴ്ച വൈകുന്നേരം 5.30 ന്...

റേഷനരിയിലെ വെളുത്ത വസ്തുക്കള്‍ പോഷക സംയുക്തം, ഭക്ഷ്യയോഗ്യം: സംസ്ഥാന ഫുഡ് കമ്മീഷന്‍
റേഷനരിയിലെ വെളുത്ത വസ്തുക്കള്‍ പോഷക സംയുക്തം, ഭക്ഷ്യയോഗ്യം: സംസ്ഥാന ഫുഡ്

റേഷനരിയിലെ വെളുത്ത വസ്തുക്കള്‍ പോഷക സംയുക്തം ആണെന്ന് വിലയിരുത്തൽ. റേഷന്‍ കടയില്‍ നിന്നും ലഭിക്കുന്ന...

വേണ്ടതെല്ലാം (OCT 13)
വേണ്ടതെല്ലാം (OCT 13)

വേണ്ടതെല്ലാം ടെന്‍ഡര്‍ ജില്ലാ  ഹോമിയോ  ആശുപത്രിയിലെ തൈറോയിഡ് സ്‌പെഷ്യല്‍ ക്ലിനിക്ക് പ്രോജക്ടിലേക്ക്...

അനുഭൂതികളുടെ ലോകം
അനുഭൂതികളുടെ ലോകം

വരികളിലൂടെ അനുഭൂതികളുടെ ലോകം – നന്തനാർ (പി.സി. ഗോപാലൻ) അനുഭൂതികളുടെ ലോകത്തേക്ക് ഒരു യാത്ര; നന്തനാർ എന്ന...