
കൊല്ലം :- യു.കെ യിലെ അന്താരാഷ്ട്ര ആർബിട്രേഷൻ പ്രസ്ഥാനമായ റോയൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ചാർട്ടേർഡ് സർവ്വേയേഴ്സിൽ (RICS) നിന്നും ഇന്ത്യയിലെ ആദ്യത്തെ ഡിപ്ലോമ ഇൻ ആർബിട്രേഷൻ ബിരുദം അഡ്വ.സാജൻ സേവ്യർ കരസ്ഥമാക്കി. ചാർട്ടേർഡ് ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ആർബിട്രേറ്റേഴ്സിൻ്റെ ബിരുദാനന്തര ബിരുദ പ്രോഗ്രാമിലൂടെ ഫെലോ പദവിയും അദ്ദേഹം കരസ്ഥമാക്കി.
റിക്സ് പ്രസിഡൻ്റിൻ്റെ അന്താരാഷ്ട്ര ആർബിട്രേഷൻ പാനലിൽ ഇന്ത്യയിൽ നിന്നുള്ള അംഗമായി സാജൻ സേവ്യർ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.




