Author: Karuthal News
Date: 14-Sep-2023

1 mins read

സർക്കാർ ആശുപത്രികളിൽ സോഷ്യൽ വർക്കർമാരെ നിയമിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം :- സർക്കാർ ആശുപത്രികളിൽ ഇനി സോഷ്യൽ വർക്കർമാരുടെ സേവനവും. എംഎസ്ഡബ്ല്യൂ, ഹോസ്പിറ്റൽ അഡ്മിനിട്രേഷൻ ബിരുദധാരികളുടെ സേവനം ആയിരിക്കും ഇത്തരത്തിൽ ലഭ്യമാക്കുക.

അത്യാഹിത വിഭാഗത്തിലുള്ള രോഗികൾക്കും കൂട്ടിരുപ്പുക്കാർക്കും ആവശ്യമായ സഹായങ്ങൾ നൽകുക, സർക്കാർ പദ്ധതികളെ പറ്റി രോഗികളെയും കൂട്ടിരുപ്പുക്കാരെയും ബോധവാന്മാരാക്കുക, രോഗിക്കും കുടുംബത്തിനും രോഗവസ്ഥയെ പറ്റിയുള്ള അവബോധം നൽകുക തുടങ്ങിയവയായിരിക്കും പ്രധാന ചുമതലകൾ.ഇതേ തുടർന്ന് ഡോക്ടർമാർ, നഴ്സുമാർ, പാരമെഡിക്കൽ സ്റ്റാഫ് എന്നിവരുടെ സംഘത്തിൽ സോഷ്യൽ വരക്കർമാരും അംഗങ്ങൾ ആകും.

മെഡിക്കൽ കോളേജുകളിൽ നടപ്പിലാക്കിയ ക്വാളിറ്റി ഇമ്പ്രൂവ്മെന്റ് ഇനിഷിയേറ്റീവ് ഭാഗമായാണ് ഈ തീരുമാനത്തിൽ എത്തിചേർന്നത്. ഇതുവഴി മെഡിക്കൽ കോളേജുകളിൽ എത്തുന്നവർക്ക് മുന്നിൽ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

Related News

Popular News

വേണ്ടതെല്ലാം (OCT 07:PART 2)
വേണ്ടതെല്ലാം (OCT 07:PART 2)

വേണ്ടതെല്ലാം അറിയിപ്പ് 2014 മുതല്‍ 2022വരെ എന്‍ സി വി റ്റി  എം ഐ എസ് പ്രകാരം പ്രവേശനംനേടി...

വേണ്ടതെല്ലാം (OCT 15)
വേണ്ടതെല്ലാം (OCT 15)

വേണ്ടതെല്ലാം വോക്ക് ഇന്‍ ഇന്റര്‍വ്യൂ കേന്ദ്രീയവിദ്യാലയത്തില്‍ യോഗ ടീച്ചര്‍, സ്‌പോര്‍ട്‌സ്...

വേണ്ടതെല്ലാം (SEP 21 : PART 1)
വേണ്ടതെല്ലാം (SEP 21 : PART 1)

വേണ്ടതെല്ലാം ബാലമിത്ര 2.0 കുഷ്ഠരോഗ നിര്‍മാര്‍ജ്ജനത്തിന്റെ ഭാഗമായി കുട്ടികളിലെ രോഗനിര്‍ണയ പരിപാടിയായ...

വേണ്ടതെല്ലാം (OCT 14)
വേണ്ടതെല്ലാം (OCT 14)

വേണ്ടതെല്ലാം റാങ്ക് പട്ടിക വിവിധ വകുപ്പുകളിലെ  ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എല്‍ ഡി വി)  ഡ്രൈവര്‍ കം ഓഫീസ്...

അനുഭൂതികളുടെ ലോകം
അനുഭൂതികളുടെ ലോകം

വരികളിലൂടെ അനുഭൂതികളുടെ ലോകം – നന്തനാർ (പി.സി. ഗോപാലൻ) അനുഭൂതികളുടെ ലോകത്തേക്ക് ഒരു യാത്ര; നന്തനാർ എന്ന...