Author: Karuthal News
Date: 26-Sep-2023

2 mins read

സി ബി എല്‍ കല്ലട ജലോത്സവം

സി ബി എല്‍ കല്ലട ജലോത്സവം രൂപരേഖക്ക് അംഗീകാരം

മൺറോതുരുത്ത് :- സി ബി എല്‍ കല്ലട ജലോത്സവത്തിന്റെ അന്തിമരൂപരേഖ അംഗീകരിച്ചു. നവംബര്‍ 25ന് നടത്താനിരിക്കുന്ന ജലോത്സവത്തിന്റെ അനുബന്ധ പരിപാടികളുടെ ഉൾപ്പടെ രൂപരേഖ പുറത്തിറക്കി. മണ്‍റോതുരുത്ത് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിൽ കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ ആണ് തീരുമാനം. വിവിധ കമ്മിറ്റികള്‍ സെപ്റ്റംബര്‍ 29ന് രൂപീകരിക്കും എന്ന് എംഎല്‍എ അറിയിച്ചു. സി ബി എല്ലിനൊപ്പം ചെറുവള്ളങ്ങളുടെ മത്സരവും ഉണ്ടാകും എന്നാണ് അറിയിപ്പ്.

ഏഴ് ദിവസത്തെ കല്ലട ഫെസ്റ്റില്‍ വിവിധ വകുപ്പുകളുടെ സെമിനാറുകളും പ്രദര്‍ശനവും സംഘടിപ്പിക്കും.

തിരുവാതിര, വടംവലി, വഞ്ചിപ്പാട്ട്, ചലച്ചിത്ര ഗാനം, നാടന്‍ പാട്ട്, ലളിതഗാനം, പദ്യപാരായണം, ഓല മെടയല്‍, കയര്‍ പിരി തുടങ്ങിയ മത്സരങ്ങളും പ്രസ്തുത പരിപാടിയുടെ ഭാഗമായി ഉണ്ടാകും എന്നാണ് തീരുമാനം.

ക്രമസമാധാനം ,പ്രദേശത്തേക്കുള്ള ഗതാഗതസൗകര്യം, വള്ളംകളിയുടെ സുരക്ഷ, എന്നിവ ഉറപ്പ് വരുത്തും.

ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍സാര്‍ ഷാഫി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ മിനി സൂര്യകുമാര്‍, ഉമാദേവി അമ്മ,  സി ഉണ്ണികൃഷ്ണന്‍, പ്രാദേശിക കണ്‍വീനര്‍ ബിനു കരുണാകരന്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍,  ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സമാന്തര വള്ളംകളിക്ക് അനുമതി നിഷേധിച്ച് ജില്ലാ കലക്ടര്‍

സമാന്തര വള്ളംകളിക്ക് അനുമതി നിഷേധിച്ചു. ചാമ്പ്യന്‍സ് ബോട്ട്‌ലീഗ് നടക്കുന്ന പശ്ചാത്തലത്തിലാണ് കളക്ടറുടെ ഉത്തരവ്. ചാമ്പ്യന്‍സ് ബോട്ട്‌ലീഗിന് സമാന്തരമായി കല്ലട ജലോത്സവം സംഘടിപ്പിക്കുന്നതിന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ ആണ്അ നുമതി നിഷേധിച്ചത്.

സമാന്തര വള്ളംകളി ഉണ്ടാകില്ല എന്ന് മുൻകൂട്ടി നിശ്ചയിച്ച തീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കോടതി നിര്‍ദ്ദേശപ്രകാരം നടത്തിയ ഹിയറിംഗിലെ അഭിപ്രായം പരിഗണിച്ചാണ് വീണ്ടും അനുമതി നിഷേധിച്ചത്.ക്രമസമാധാനം ഉള്‍പ്പടെ സുരക്ഷാകാര്യങ്ങള്‍ വിശദീകരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.

ജില്ലാ റൂറല്‍ പൊലിസ് മേധാവി, സബ് കലക്ടര്‍, തഹസീല്‍ദാര്‍ എന്നിവര്‍ ഉള്‍പ്പടെ ക്രമസമാധാന പ്രശ്നം ഉന്നയിച്ചിരുന്നു.

ഉത്തരവ് നടപ്പിലാക്കുന്നതിനായി റൂറല്‍ പൊലിസ് മേധാവി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി.

അനിഷ്ടസംഭവങ്ങള്‍ക്കെതിരെ നടപടിക്കായി എക്‌സിക്യുട്ടിവ് മജസ്‌ട്രേറ്റിന്റെ അധികാരത്തോടെ തഹസില്‍ദാരെയാണ് ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്.

Related News

Popular News

ടോട്ടോച്ചാൻ
ടോട്ടോച്ചാൻ

വരികളിലൂടെ ടോട്ടോച്ചാൻ – തെത്സുകോ കുറോയനഗരി ‘എനിക്ക് അദ്ധ്യാപകനാകാൻ ഇഷ്ടമാണ്. അതൊരിക്കലും ഉയർന്ന...

തുടര്‍ച്ചയായ മഴ: പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത വേണം 
തുടര്‍ച്ചയായ മഴ: പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത വേണം 

തുടര്‍ച്ചയായ മഴ:  പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത വേണം – ആരോഗ്യ വകുപ്പിന്റെ അറിയിപ്പ് ഇടവിട്ടും...

പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ സുശക്തനടപടി – ജില്ലാ കലക്ടര്‍
പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ സുശക്തനടപടി – ജില്ലാ കലക്ടര്‍

ഉഷ്ണതരംഗവും തുടര്‍ന്നുള്ള വരള്‍ച്ചയും തീര്‍ക്കുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ ജില്ലയില്‍ സുശക്ത...

കൊല്ലത്തേക്ക് (28/09/2023)
കൊല്ലത്തേക്ക് (28/09/2023)

കൊല്ലത്തേക്ക് പ്രഭാതഭക്ഷണ വിതരണം വെളിനല്ലൂര്‍ :- വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍...

ലോകസമാധാന സന്ദേശ ചിത്രരചനാ മത്സര വിജയികൾ
ലോകസമാധാന സന്ദേശ ചിത്രരചനാ മത്സര വിജയികൾ

ലോകസമാധാന സന്ദേശ ചിത്രരചനാ മത്സര വിജയികൾ പ്രഖ്യാപിച്ചു. കൊല്ലം :- ഐക്യരാഷ്ട്ര സഭയുടെ ലോകസമാധാന...