Author: George Betsy
Date: 18-Sep-2023

3 mins read

സാറ കോഹെന്റെ നാട്ടിൽ

സാറ കോഹെന്റെ നാട്ടിലൂടെ….

അതൊരു യാത്രയായിരുന്നു.

മട്ടാഞ്ചേരിയെ തേടിയുള്ള യാത്ര,

അതിലുപരി മതേതരത്വത്തെ തേടിയുള്ള യാത്ര.

കൊച്ചിയിലെ മട്ടാഞ്ചേരി എന്ന സ്ഥലത്തു നാല്പത്തേഴോളം സമുദായങ്ങൾ ഒരുമിച്ചു ജീവിക്കുന്നു എന്നറിഞ്ഞപ്പോൾ അത് നേരിൽ കാണാൻ എന്റെ മനസ്സിൽ ഉണ്ടായ ഒരു ആഗ്രഹം. അതാണ് എന്നെ മട്ടാഞ്ചേരിയിൽ കൊണ്ടെത്തിച്ചത്.

ഒരു തവണ അല്ല, പല തവണ.

മട്ടാഞ്ചേരിയിൽ ഞാൻ ആദ്യമായി പോകുമ്പോൾ, അവിടെ എന്നെ സ്വാഗതം ചെയ്തത് ‘മട്ടാഞ്ചേരി മാർട്ടിൻ’ എന്ന് സ്വയം വിശേഷിപ്പിച്ചു നടക്കുന്ന ഒരു ഫ്രീക്കൻ ചേട്ടൻ ആയിരുന്നു. തന്റെ ബിരിയാണിക്കടയിലേക്കു ആളുകളെ ക്ഷണിക്കുന്ന പുള്ളിക്കാരന്റെ രീതി കുറച്ചു വ്യത്യസ്തം തന്നെ ആയിരുന്നു. അവിടെ ആ കൊച്ചി കടപ്പുറത്തു നിന്ന് മട്ടാഞ്ചേരിയെ തേടിയുള്ള എന്റെ യാത്ര ഞാൻ ആരംഭിച്ചു.

പിന്നീട് അവിടെ ഞാൻ കണ്ട ഓരോന്നും ഞാൻ പോലും അറിയാതെ എനിക്ക് പ്രിയപ്പെട്ടവയായി മാറുകയായിരുന്നു .

ഡച്ച് പാലസ് തുടങ്ങി ജൂത തെരുവും ഗുജറാത്തി വിദ്യാലയങ്ങളുമൊക്കെ എന്നോട് കഥകൾ പറഞ്ഞു തുടങ്ങി.

അവർ കുടിയേറി പാർത്തത്തിന്റെ കഥ,

അവർക്കിടയിൽ ആദ്യകാലങ്ങളിൽ ഉണ്ടായ ചെറിയ ചെറിയ വാക്പോരുകളുടെയും കലഹങ്ങളുടെയും കഥ,

അതുപോലെ തന്നെ കേരളം എന്ന കൊച്ചു സംസ്ഥാനം അവരിൽ ഉണ്ടാക്കിയ വിസ്മയങ്ങളുടെ കഥ.

ആദ്യകാലത്തു അവിടെ വന്നെത്തിയ പോർച്ചുഗീസുകാർ തുടങ്ങി ഒടുവിലെത്തിയ ഗുജറാത്തികൾ വരെ അവിടെ സന്തോഷമായി സൗഹാർദത്തോടു കൂടി ജീവിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം തോന്നി. അവിടെയുള്ള സിക്കുകാരുടെ കൊതിയൂറും മധുരപലഹാര കടക്കും, അവിടെയുള്ളവർ ഇപ്പോഴും പവിത്രതയോടു കൂടി പരിപാലിക്കുന്ന സിനഗോഗിനും , ജൈനമതക്കാരുടെ വായ മൂടി കെട്ടികൊണ്ടുള്ള പ്രാർത്ഥന രീതികൾക്കുമൊക്കെ എന്നോട് സംവദിക്കാൻ ഒരുപാടുണ്ടായിരുന്നു. അവരുടെ വ്യത്യസ്ത സംസ്ക്കാരവും അവരുടെ തനതായ ജീവിത ശൈലികളുമൊക്കെ ഇന്നും അവർ അനുവർത്തിച്ചു പോകുന്നു. തമ്മിൽ കലഹിക്കാതെ……

Travelogue 2 Karuthalnews

ഈ വ്യത്യസ്ത സമുദായങ്ങൾ ഒരുമിച്ചു ജീവിച്ചു കൊണ്ട് നമ്മൾ അടങ്ങുന്ന ഭാരത ജനതയോട് വിളിച്ചു പറയുന്ന ഒരു സത്യം ഉണ്ട്, എല്ലാം ഒന്നാക്കുക എന്നതല്ല, എല്ലാ വെത്യസ്തതകളെയും ഒന്നായി കാണുക എന്നതാണ് ഒരുമ എന്ന്.

ഏകസ്വരതയല്ല ; ബഹുസ്വരതയെ അംഗീകരിക്കുക ആണ് ഏകത്ത്വം എന്ന്.

പിന്നീട് എന്റെ കാലുകൾ ചലിച്ചതു സാറ കോഹെനെ തേടിയായിരുന്നു. ജൂത തെരുവിൽ, സിനഗോഗിന് അടുത്തായി താമസിക്കുന്ന അവർ മട്ടാഞ്ചേരിയിലെ അവസാന ജൂത സ്ത്രീയാണ്. അന്ന് ഞാൻ 93 ക്കാരിയായ അവരെ കാണുമ്പോൾ, അവരുടെ ഓർമ്മകൾ ചിതലരിച്ചു തുടങ്ങിയിരുന്നു. എങ്കിലും ഒരു ചെറു പുഞ്ചിരിയോട് കൂടി സാറാന്റി ഞങ്ങളെ സ്വീകരിച്ചു.

Travelogue 1 Karuthalnews

സാറാന്റി, സാറാന്റിയെ പരിപാലിക്കുന്ന താഹ ഇബ്രാഹിം, ജെസ്സി ആന്റി ഇവരൊക്കെ എനിക്കൊരു വിസ്മയം ആയിരുന്നു. ഞാൻ ഈ പറഞ്ഞ പേരുകൾ തന്നെ അവിടെ നിലനിൽക്കുന്ന മതസൗഹാര്ദത്തിനുള്ള തെളിവുകൾ ആണ്. സാറാന്റിയുടെ ഭർത്താവായ ജോസഫ് കോഹെൻ വിശ്വാസത്തോടെ താഹ ഇബ്രാഹിമിനെ ഏൽപ്പിച്ച സാറാന്റിയുടെ സംരക്ഷണം താഹ ഇബ്രാഹിമിൽ ഭദ്രമാണ് എന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് വ്യക്തമായിരുന്നു. കഥകളും ചരിത്രവും കേട്ട് ഞങ്ങൾ അവിടുന്ന് യാത്രയാകുമ്പോൾ നെടുവീർപ്പോടു കൂടി അദ്ദേഹം പറഞ്ഞ ആ വാക്കുകൾ ഇന്നും എന്റെ കാതുകളിൽ മുഴങ്ങുന്നുണ്ട്. സാറാന്റിയിലൂടെ അവസാനിക്കുന്നത് മട്ടാഞ്ചേരിയിലെ ജൂത സംസക്കാരമാണ് എന്ന്.

ഇപ്പോഴും എന്റെ ഈ യാത്രാവിവരണം അവ്യെക്തമാണ്. അതിനു കാരണം, ഒരുപക്ഷെ ഞാൻ അവസാനം മട്ടാഞ്ചേരിയിൽ പോയപ്പോൾ സാറാന്റിയുടെ വീട്ടിൽ ഞാൻ നേരിട്ട സാറാന്റിയുടെ അഭാവം ആയിരിക്കാം . അവരുടെ മരണം മൂലം ഉണ്ടായ വേർപാടായിരിക്കണം.    

തയ്യാറാക്കിയത് – മിന്നു റോബിൻ

ആദ്യ ചരക്കു കപ്പലിനെ സ്വാഗതം ചെയ്യാനൊരുങ്ങി വിഴിഞ്ഞം
ആദ്യ ചരക്കു കപ്പലിനെ സ്വാഗതം ചെയ്യാനൊരുങ്ങി വിഴിഞ്ഞം

തിരുവനന്തപുരം :- ആദ്യ ചരക്കു കപ്പലിനെ സ്വാഗതം ചെയ്യാൻ വിഴിഞ്ഞം ഒരുങ്ങികഴിഞ്ഞു. അന്താരാഷ്ട്ര തുറമുഖമായ...

വര്‍ണക്കൂടാരം പദ്ധതി : വേറിട്ട പഠനമാതൃക
വര്‍ണക്കൂടാരം പദ്ധതി : വേറിട്ട പഠനമാതൃക

വര്‍ണക്കൂടാരം പദ്ധതി സമഗ്രശിക്ഷാ കേരളയുടെ സ്റ്റാര്‍സ് പദ്ധതിപ്രകാരം അനുവദിച്ച 10 ലക്ഷം രൂപചിലവഴിച്ചുള്ള...

കള്ളക്കടല്‍-ഉയര്‍ന്ന തിരമാല; ജാഗ്രത പുലര്‍ത്തണം : ജില്ലാ കലക്ടര്‍
കള്ളക്കടല്‍-ഉയര്‍ന്ന തിരമാല; ജാഗ്രത പുലര്‍ത്തണം : ജില്ലാ കല

കേരള തീരത്തും, തമിഴ്നാട് തീരത്തും ഇന്ന് (ജൂലൈ 7) രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന...

ആദ്യ ഡിജിറ്റല്‍സാക്ഷര ജില്ലയാകാൻ ഒരുങ്ങി കൊല്ലം
ആദ്യ ഡിജിറ്റല്‍സാക്ഷര ജില്ലയാകാൻ ഒരുങ്ങി കൊല്ലം

കൊല്ലം :- ആദ്യ ഡിജിറ്റല്‍സാക്ഷര ജില്ലയാകാൻ കൊല്ലം തയ്യാറെടുക്കുന്നു. ജില്ലാ പഞ്ചായത്തും ശ്രീനാരായണഗുരു...

റിലീസിനൊരുങ്ങി പുഷ്പ 2
റിലീസിനൊരുങ്ങി പുഷ്പ 2

സിനിമാ പ്രേമികളെ ഹരം കൊള്ളിക്കാൻ റിലീസിനൊരുങ്ങി പുഷ്പ 2 . സിനിമാസ്വാദകർ ആവേശത്തോടെ കാത്തിരിക്കുന്ന അല്ലു...