Author: Karuthal News
Date: 11-Oct-2023

2 mins read

സംസ്ഥാനത്ത് വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുക സര്‍ക്കാര്‍ ലക്ഷ്യം : മന്ത്രി വി ശിവന്‍കുട്ടി

ചന്ദനത്തോപ്പ് :- ആഗോള രംഗത്തെ മാറ്റം ഉള്‍ക്കൊണ്ട് സംസ്ഥാനത്ത് വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ – തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി.

ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐടിഐയിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഐ ടി ഐ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

സാര്‍വത്രികവും സൗജന്യവുമായ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കി വരുന്നത്. വ്യവസായ പുരോഗതിക്കും അതുവഴി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും അനുയോജ്യമാകുന്ന രീതിയില്‍ വിദ്യാര്‍ഥികള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കും. ഇതുവഴി ആര്‍ജിച്ച കഴിവുകള്‍ നൂതന ആശയങ്ങളായി വികസിപ്പിച്ച്, സാധാരണ  ജനങ്ങള്‍ക്കും, വ്യവസായങ്ങള്‍ക്കും ഉതകുന്ന കണ്ടുപിടുത്തങ്ങള്‍ നടത്തുവാന്‍ സര്‍ക്കാര്‍ ‘യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം ‘ പദ്ധതി സംസ്ഥാനത്തെ ഐ ടി ഐ കളില്‍ നടപ്പാക്കിയിട്ടുണ്ട്.

കൂടാതെ, ‘നൈപുണ്യകര്‍മ്മസേന’ എല്ലാ ഐ ടി ഐ കളിലും  നടപ്പില്‍ വരുത്തുകയും ചെയ്തു. സര്‍ക്കാര്‍ ആശുപത്രികള്‍, വയോജനകേന്ദ്രങ്ങള്‍ അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ സാങ്കേതിക സഹായങ്ങള്‍ നല്‍കുവാന്‍ നൈപുണ്യ കര്‍മസേനയ്ക്ക് സാധിക്കുന്നു. ഡിജിറ്റല്‍ സര്‍വ്വകലാശാലയുടെ നേതൃത്വത്തിലുള്ള ഡിജിറ്റല്‍ ഫോഴ്സ് മാനേജ്മെന്റിലൂടെ തൊഴില്‍ നൈപുണ്യ സ്ഥാപനങ്ങളെയും ഉദ്യോഗാര്‍ഥികളെയും നൈപുണ്യ പരിശീലകരെയും പരസ്പരം ബന്ധിപ്പിക്കുക മുഖേന വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നു. ഐ ടി ഐയിലെ സിലബസുകളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കിഫ്ബി ഫണ്ടില്‍ നിന്നും 3.63 കോടി രൂപ ചെലവഴിച്ചാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഐ ടി എ മന്ദിരം നിര്‍മിച്ചത്. മൂന്ന് വര്‍ക്ക് ഷോപ്പുകള്‍, പുതിയ ലിഫ്റ്റ് റൂം, സി സി ടി വി ക്യാമറ, പബ്ലിക് അഡ്രസ് സിസ്റ്റം, മഴവെള്ള സംഭരണി, സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, ജനറേറ്റര്‍ സംവിധാനം, കവാടം, ക്യാമ്പസ് റോഡുകള്‍ എന്നീ സൗകര്യങ്ങളോടുകൂടിയാണ് പുതിയ മന്ദിരം.

പി സി വിഷ്ണുനാഥ് എം എല്‍ എ അധ്യക്ഷനായി. എന്‍ കെ പ്രേമചന്ദ്രന്‍ എം പി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍, വൈസ് പ്രസിഡന്റ് ബി ദിനേശ്, പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ജയകുമാര്‍, കെ എ എസ് ഇ ചീഫ് ഓപ്പറേറ്റീവ് ഓഫീസര്‍ ടി വി വിനോദ്,  ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ ടി ഐ പ്രിന്‍സിപ്പാള്‍ വി സജീവ്, വിവിധ വകുപ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related News

Popular News

പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ സുശക്തനടപടി – ജില്ലാ കലക്ടര്‍
പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ സുശക്തനടപടി – ജില്ലാ കലക്ടര്‍

ഉഷ്ണതരംഗവും തുടര്‍ന്നുള്ള വരള്‍ച്ചയും തീര്‍ക്കുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ ജില്ലയില്‍ സുശക്ത...

വോട്ടര്‍ പട്ടിക പുതുക്കല്‍; ജൂലൈ ഒന്നിന് അന്തിമ വോട്ടര്‍ പട്ടിക- ജില്ലാകലക്ടര്‍
വോട്ടര്‍ പട്ടിക പുതുക്കല്‍; ജൂലൈ ഒന്നിന് അന്തിമ വോട്ടര്‍ പട

ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവിലുള്ള വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കിയും 2024 ജനുവരി ഒന്ന്...

റിലീസിനൊരുങ്ങി പുഷ്പ 2
റിലീസിനൊരുങ്ങി പുഷ്പ 2

സിനിമാ പ്രേമികളെ ഹരം കൊള്ളിക്കാൻ റിലീസിനൊരുങ്ങി പുഷ്പ 2 . സിനിമാസ്വാദകർ ആവേശത്തോടെ കാത്തിരിക്കുന്ന അല്ലു...

കൊല്ലത്തിന്റെ ചരിത്രത്തിൽ സംഗീത സാഗരം തീർത്ത് ഖയാൽ സന്ധ്യ
കൊല്ലത്തിന്റെ ചരിത്രത്തിൽ സംഗീത സാഗരം തീർത്ത് ഖയാൽ സന്ധ്യ

കൊല്ലം :- കൊല്ലം ജില്ലയുടെ ചരിത്രത്തിലെ ആദ്യ ഖയാൽ സംഗീത അരങ്ങേറ്റം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടന്നു....

ജാഗ്രത തുടരണമെന്ന് ജില്ലാ കലക്ടര്‍
ജാഗ്രത തുടരണമെന്ന് ജില്ലാ കലക്ടര്‍

ജില്ലയില്‍ കാലാവസ്ഥ മുന്നറിയിപ്പ്പ്രകാരം ഉഷ്ണതരംഗം തുടരുമെന്നും അതീവജാഗ്രത വേണമെന്നും ജില്ല...