Author: Karuthal News
Date: 29-Sep-2023

1 mins read

സംസ്ഥാനത്ത് ഈയാഴ്ച മഴ കനക്കും

തിരുവനന്തപുരം :- സംസ്ഥാനത്ത് ഈയാഴ്ച മഴ കനക്കും എന്ന് കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയെ തുടർന്നാണ് മുന്നറിയിപ്പ്. ചക്രവാതച്ചുഴി ശക്തി പ്രാപിച്ച് ന്യൂനമർദമാകുന്നതിനാൽ സംസ്ഥാനത്ത് ഈയാഴ്ച പരക്കെ മഴ അനുഭവപ്പെടും .

മ്യാന്മറിനും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി അടുത്ത മണിക്കൂറുകളിൽ ന്യൂനമർദ്ദമായി മാറുമെന്ന് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആദ്യ മണികൂറുകൾക്ക് ശേഷം ന്യൂനമർദ്ദം ശക്തിപ്രാപിക്കും. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിലുടനീളം മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ,കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.

Related News

Popular News

സർക്കാർ ആശുപത്രികളിൽ സോഷ്യൽ വർക്കർമാരെ നിയമിക്കാനൊരുങ്ങി കേരളം
സർക്കാർ ആശുപത്രികളിൽ സോഷ്യൽ വർക്കർമാരെ നിയമിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം :- സർക്കാർ ആശുപത്രികളിൽ ഇനി സോഷ്യൽ വർക്കർമാരുടെ സേവനവും. എംഎസ്ഡബ്ല്യൂ, ഹോസ്പിറ്റൽ അഡ്മിനിട്രേഷൻ...

ഭിന്നശേഷിക്കുഞ്ഞുങ്ങളുടെ ബാനർ പെയിന്റിംഗുമായി ലോകസമാധാന ദിനാഘോഷം.
ഭിന്നശേഷിക്കുഞ്ഞുങ്ങളുടെ ബാനർ പെയിന്റിംഗുമായി ലോകസമാധാന ദിനാഘോഷം.

കൊല്ലം :- ഭിന്നശേഷിക്കുഞ്ഞുങ്ങളുടെ ബാനർ പെയിന്റിംഗുമായി ലോകസമാധാന ദിനാഘോഷം. ഐക്യരാഷ്ട്ര സഭയുടെ ലോകസമാധാന...

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്കായുള്ള റിഫ്രഷര്‍ ട്രെയിനിങ് പ്രോഗ്രാം
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്കായുള്ള റിഫ്രഷര്‍ ട്രെയി

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥര്‍ക്കായുള്ള മൂന്നാം ഘട്ട പരിശീലനം (റിഫ്രഷര്‍...

വേണ്ടതെല്ലാം (OCT 14)
വേണ്ടതെല്ലാം (OCT 14)

വേണ്ടതെല്ലാം റാങ്ക് പട്ടിക വിവിധ വകുപ്പുകളിലെ  ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എല്‍ ഡി വി)  ഡ്രൈവര്‍ കം ഓഫീസ്...

ലോകസമാധാന സന്ദേശ ചിത്രരചനാ മത്സര വിജയികൾ
ലോകസമാധാന സന്ദേശ ചിത്രരചനാ മത്സര വിജയികൾ

ലോകസമാധാന സന്ദേശ ചിത്രരചനാ മത്സര വിജയികൾ പ്രഖ്യാപിച്ചു. കൊല്ലം :- ഐക്യരാഷ്ട്ര സഭയുടെ ലോകസമാധാന...