Author: Karuthal News
Date: 24-Oct-2023

2 mins read

ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിന്റെ  പ്രവർത്തനങ്ങൾ വിപുലീകരിക്കും : മന്ത്രി കെ എൻ ബാലഗോപാൽ

ശ്രീനാരായണഗുരു സാംസ്കാരിക    സമുച്ചയത്തിന്റെ പ്രവർത്തനങ്ങൾ വിപുലീകരിച്ച് രാജ്യത്തിലെ തന്നെ ഏറ്റവും മികച്ച സാംസ്കാരിക കേന്ദ്രമാക്കി മാറ്റുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ.

ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ   സംഘടിപ്പിച്ച സാംസ്കാരികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാരമ്പര്യമായി ഏറെ പ്രാധാന്യമർഹിക്കുന്ന നാടാണ് കൊല്ലം. ജില്ലയിലെ സാംസ്കാരിക പ്രൗഢി വിളിച്ചോതുന്ന സാംസ്കാരിക നിലയം പ്രവർത്തനങ്ങൾ ഘട്ടം ഘട്ടമായി വിപുലീകരിക്കും. അഷ്ടമുടിക്കായൽ ടുറിസം, ആശ്രാമം  മൈതാന വാണിജ്യ വിനോദപ്രദർശനങ്ങൾ എന്നിവയുടെ സാധ്യതകൾ സമുച്ചയത്തിന് ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു. 

ചിത്രകാരന്മാരായ സുധീർ പട്വർധൻ , മനു  പരേഖ്, ആർ ബി ഭാസ്ക്കർ, ബോസ് കൃഷ്ണമാചാരി , എം വി ദേവൻ, സി എൻ കരുണാകരൻ , പുണിഞ്ചിത്തായ, കാട്ടൂർ നാരായണ പിള്ള , ഭാഗ്യനാഥ് സി , രാജൻ കൃഷ്ണൻ എന്നിവരുൾപ്പടെ 116 ചിത്രകാരന്മാരുടെ ചിത്ര പ്രദർശനം തുടങ്ങി.

ബസ്തറിലെ ആദിവാസി കലാ കാരന്മാരുടെ ശില്പങ്ങളും പ്രദർശനത്തിലുണ്ട്.  

ആറന്മുള വാസ്തുവിദ്യാഗുരുകുലത്തിന്റെ പ്രൈതൃക ഗ്രാമ എക്സിബിഷനിൽ പെരുവെമ്പ് കൈത്തറി, ആറന്മുള കണ്ണാടി, ഓണവില്ല്, ദാരുശില്പങ്ങൾ, വെങ്കല ശില്പങ്ങൾ, കളിമൺ ശിപ്പങ്ങൾ , തഴ ഉത്പന്നങ്ങൾ, വൈയ്ക്കോൽ, മ്യുറൽ ചിത്രങ്ങൾ എന്നിവ പ്രദർശനത്തിനും  വിപണനത്തിനുമായി ഒരുക്കിയിട്ടുണ്ട്.

സമുച്ചയത്തിലെ ജോൺ എബ്രഹാം തീയറ്ററിൽ ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന യുദ്ധവിരുദ്ധ ചലച്ചിത്രോത്സവത്തിൽ മാർട്ടിൻ സാൻഡ് വിയറ്റ് സംവിധാനം ചെയ്ത ലാൻഡ് ഓഫ് മൈൻ  പ്രദർശിപ്പിച്ചു.

ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ അന്തരിച്ച  നിർമാതാവ് കെ രവീന്ദ്രനാഥൻ നായർക്ക് ആദരമായി രവി – കലയും ജീവിതവും എന്ന ഡോക്യുമെന്ററി സ്ക്രീനിംഗ് നടത്തി.

യുദ്ധം വിഷയമാക്കി കുട്ടികളുടെ ചിത്രരചനാ മത്സരവും ശ്രദ്ധേയമായി.

സമുച്ചയത്തിൽ ശിശുക്ഷേമ സമിതി നടത്തിയ വിദ്യാരംഭം ചടങ്ങിൽ  കവി മുരുകൻ കാട്ടാക്കട, നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ പി എസ് ശ്രീകല, സാങ്കേതിക സർവകലാശാല മുൻ പ്രോ വി സി ഡോ എസ് അയൂബ്  എന്നിവർ കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നു.

ഉദ്ഘാടന ചടങ്ങിൽ എം മുകേഷ് എം എൽ എ അധ്യക്ഷനായി. സാംസ്കാരിക വകുപ്പ് ഡയറക്ടർ എൻ മായ, അഡീഷണൽ സെക്രട്ടറി ജനാർദ്ദനൻ, കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി അജോയ്,  കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സത്യൻ, ലളിതകലാ അക്കാദമി സെക്രട്ടറി ബാലമുരളി, വാസ്തുവിദ്യ ഗുരുകുലം ഡയറക്ടർ വി എസ് പ്രിയദർശൻ തുടങ്ങിയവർ പങ്കെടുത്തു.ഒക്ടോബർ 26ന് സാംസ്കാരികോത്സവം സമാപിക്കും.

ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെ സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ നിന്ന് പകർത്തിയ ദൃശ്യങ്ങൾ

Related News

Popular News

ജാഗ്രത വേണം – ജില്ലാ കലക്ടര്‍
ജാഗ്രത വേണം – ജില്ലാ കലക്ടര്‍

ജില്ലയില്‍ ഏപ്രില്‍ 29 വരെ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ (സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി...

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്കായുള്ള റിഫ്രഷര്‍ ട്രെയിനിങ് പ്രോഗ്രാം
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്കായുള്ള റിഫ്രഷര്‍ ട്രെയി

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥര്‍ക്കായുള്ള മൂന്നാം ഘട്ട പരിശീലനം (റിഫ്രഷര്‍...

 കോളേജുകളില്‍ ഇന്റേണല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം ഉറപ്പു വരുത്തണം :വനിത കമ്മിഷന്‍
 കോളേജുകളില്‍ ഇന്റേണല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം ഉറപ്പു വ

വിദ്യാര്‍ത്ഥിനികളും അധ്യാപകഅനധ്യാപകരും നേരിടുന്ന പ്രശ്‌നങ്ങള്‍ കേള്‍ക്കുവാനും പരിഹരിക്കുവാനും...

വീണ്ടും നിപ; അതീവ ജാഗ്രതയിൽ കേരളം 
വീണ്ടും നിപ; അതീവ ജാഗ്രതയിൽ കേരളം 

കോഴിക്കോട് :- വീണ്ടും നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് അതീവ ജാഗ്രതയിൽ കേരളം  . കോഴിക്കോട് രണ്ട് പേർ രോഗ...

പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ സുശക്തനടപടി – ജില്ലാ കലക്ടര്‍
പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ സുശക്തനടപടി – ജില്ലാ കലക്ടര്‍

ഉഷ്ണതരംഗവും തുടര്‍ന്നുള്ള വരള്‍ച്ചയും തീര്‍ക്കുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ ജില്ലയില്‍ സുശക്ത...