Author: Karuthal News
Date: 16-Jun-2024

1 mins read

വോട്ടര്‍ പട്ടിക പുതുക്കല്‍; ജൂലൈ ഒന്നിന് അന്തിമ വോട്ടര്‍ പട്ടിക- ജില്ലാകലക്ടര്‍

ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവിലുള്ള വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കിയും 2024 ജനുവരി ഒന്ന് യോഗ്യത തീയതിയായി നിശ്ചയിച്ചും 2024 ജൂണ്‍ ജൂലൈ മാസങ്ങളില്‍ സംക്ഷിപ്ത പുതുക്കല്‍ (സമ്മറി റിവിഷന്‍) നടത്താന്‍ തീരുമാനിച്ചതായി  ജില്ലാതിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാകലക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു. എല്ലാ ഗ്രാമപഞ്ചായത്തുകളിലെയും മുനിസിപ്പല്‍ കൗണ്‍സില്‍-കോര്‍പ്പറേഷനുകളിലെയും വോട്ടര്‍ പട്ടികയുടെ സംക്ഷിപ്ത പുതുക്കല്‍ പരിപാടി നടത്താന്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.     കരട് വോട്ടര്‍പട്ടിക   സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ജൂണ്‍ 21 വരെ സ്വീകരിക്കും.

വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള യോഗ്യതാ തീയതിയായ 2024 ജനുവരി 1-ാം തീയതിയോ അതിന് മുമ്പോ 18 വയസ്സ് തികഞ്ഞവരെ മാത്രമേ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുകയുള്ളു. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഫാറം 4-ലും തിരുത്തല്‍ വരുത്തുന്നതിന് ഫാറം 6-ലും ഒരു വാര്‍ഡില്‍ നിന്നോ പോളിംഗ് സ്റ്റേഷനില്‍ നിന്നോ സ്ഥാനമാറ്റം വരുത്തുന്നതിന് ഫാറം 7-ലും അപേക്ഷകള്‍ sec.kerala.gov.in  മുഖാന്തിരമോ സര്‍ക്കാര്‍ അംഗീകൃത ജനസേവനകേന്ദ്രങ്ങള്‍ മുഖനയും സമര്‍പ്പിക്കാം.   അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തന്നെ കമ്പ്യൂട്ടര്‍ ജനറേറ്റഡ് ആയി ഹിയറിംഗ് നോട്ടീസ് ലഭിക്കും.  ജൂലൈ 1-ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുമെന്നും വ്യക്തമാക്കി.  

Related News

Popular News

വേണ്ടതെല്ലാം (OCT 11)
വേണ്ടതെല്ലാം (OCT 11)

വേണ്ടതെല്ലാം സ്വയംതൊഴില്‍ വായ്പ സംസ്ഥാന വനിതവികസനകോര്‍പ്പറേഷന്‍ പട്ടികജാതി- പട്ടികവര്‍ഗ്ഗ-...

കായികലോകം > 2023/09/26
കായികലോകം > 2023/09/26

കായികലോകത്തേക്ക് സാഫ് അണ്ടർ 19 ഫുട്ബോൾ ഇന്ത്യ സെമിയിൽ ആൺകുട്ടികളുടെ സാഫ് അണ്ടർ 19 ഫുട്ബോൾ മത്സരത്തിൽ...

ലക്ഷങ്ങള്‍ക്ക് തൊഴില്‍ ഉറപ്പാക്കും – മന്ത്രി കെ എന്‍ ബാലഗോപാല്‍
ലക്ഷങ്ങള്‍ക്ക് തൊഴില്‍ ഉറപ്പാക്കും – മന്ത്രി കെ എന്‍

കൊല്ലം :- ചെറുഗ്രാമങ്ങളിലേത് ഉള്‍പ്പടെ ചെറുപ്പക്കാര്‍ക്ക് അവസരങ്ങളുടെ വലിയനിര ഒരുക്കി ലക്ഷങ്ങള്‍ക്ക്...

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശംതെക്കന്‍ കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ആഗസ്റ്റ് 16  വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശംതെക്കന്‍ കേരള – ലക്ഷദ്വീപ്

മധ്യ പടിഞ്ഞാറന്‍ അറബിക്കടലില്‍ ആഗസ്റ്റ് 16 വരെ  മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില...

Indian External Affairs Minister of State, Mr. V. Muraleedharan, Engages in Crucial Talks on Semiconductor Development in Tokyo
Indian External Affairs Minister of State, Mr. V. Muraleedharan, Engages in Cruc

Breaking News: Indian External Affairs Minister of State, Mr. V. Muraleedharan, Engages in Crucial Talks on Semiconductor Development in Tokyo Tokyo :– In a significant diplomatic move, India’s External Affairs Minister of State, Mr. V. Muraleedharan, visited the Indian Embassy in Tokyo...