Author: Karuthal News
Date: 20-Sep-2023

3 mins read

വേണ്ടതെല്ലാം (SEP 20 : PART 1)

വേണ്ടതെല്ലാം

ദ്വിദിന പരിശീലനം

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ അടുത്ത വര്‍ഷം തുടങ്ങുന്ന നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ കരിക്കുലം ഫ്രെയിംവര്‍ക്കിനെ അടിസ്ഥാനപ്പെടുത്തിയുള്ള ദ്വിദിന പരിശീലന പരിപാടി സെപ്റ്റംബര്‍ 21, 23 തീയതികളിൽ ടി കെ എം കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ നടക്കും.
സ്വയംപഠന സാമഗ്രികള്‍ തയ്യാറാക്കുന്നതിനെ സംബന്ധിച്ചായിരിക്കും രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പ് ചിട്ടപ്പെടുത്തുക .ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സര്‍വകലാശാല വികസിപ്പിച്ചെടുത്ത വെര്‍ച്വല്‍ മൊഡ്യൂള്‍സിന്റെയും ഇ-കണ്ടന്റിന്റെയും പ്രകാശനവും നടത്തും. എം മുകേഷ് എം എല്‍ എ അധ്യക്ഷനാകും.

പേ വിഷ പ്രതിരോധ കുത്തിവയ്പ് ഇന്ന് മുതല്‍

കൊല്ലം നഗരസഭയിലെ പേവിഷ നിയന്ത്രണ പദ്ധതിയുടെ ഭാഗമായുള്ള കുത്തിവെയ്പ്പ് ഇന്ന് ആരംഭിക്കും. കൊല്ലം മേയർ പ്രസന്ന ഏണസ്റ് പദ്ധതി ഇന്ന് ഉദ്‌ഘാടനം ചെയ്തു. സെപ്റ്റംബർ 30 വരെ ക്യാമ്പ് വാക്‌സിനേഷനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
45 രൂപയാണ് ഫീസ്.
കുത്തിവയ്പ് എടുത്ത നായ്ക്കള്‍ക്ക് സാക്ഷ്യപത്രം നല്‍കും.

ക്യാമ്പുകളുടെ തീയതിയും സമയക്രമവും

സെപ്റ്റംബര്‍ 20 രാവിലെ 9.30 > കന്റോണ്‍മെന്റ് ഗ്രൗണ്ട് ഡിവിഷന്‍ 42,43,44, 45
സെപ്റ്റംബര്‍ 25 രാവിലെ 10-12 > ഓലയില്‍ മൃഗാശുപത്രി ഡിവിഷന്‍ 12
സെപ്റ്റംബര്‍ 26 രാവിലെ 10.15 – 11.15 >മുളങ്കാടകം ശ്മശാനം ഡിവിഷന്‍ ആറ്

സെപ്റ്റംബര്‍ 26 11.30 – 1.15 > ഈസ്റ്റ് വെസ്റ്റ് നഗര്‍ ഡിവിഷന്‍ 50, 51

സെപ്റ്റംബര്‍ 27 രാവിലെ 10.15 – 11.30 > സെന്റ് ആന്റണി സ്‌കുള്‍ വാടി ഡിവിഷന്‍ 48,49

സെപ്റ്റംബര്‍ 27 12- 1 > എസ് എന്‍ ഡി പി സ്‌കൂള്‍ ഡിവിഷന്‍ 15, 16,
സെപ്റ്റംബര്‍ 29 രാവിലെ 10.30- 12.30 > അറവുശാല ഡിവിഷന്‍ 13

സെപ്റ്റംബര്‍ 29 ഉച്ചക്ക് 2-4 > കെ ഡി എ ബില്‍ഡിംഗ് ഡിവിഷന്‍ 46, 47,
സെപ്റ്റംബര്‍ 30 രാവിലെ 10.30 – 12.30 >കടപ്പാക്കട സ്‌പോര്‍ട്ട്‌സ് ക്ലബ്ഡിവിഷന്‍ 14, 16, 17

സെപ്റ്റംബര്‍ 30 ഉച്ചക്ക് 2-4 > മുണ്ടാലുംമൂട് ഡിവിഷന്‍ 52, 53

കണക്ട് 2കെ23′ തൊഴില്‍ മേള

ചടയമംഗലം ബ്ലോക്ക്പഞ്ചായത്തും കുടുംബശ്രീ ജില്ലാമിഷനും ചേര്‍ന്ന് ‘കണക്ട് 2കെ23’ തൊഴില്‍മേള സെപ്റ്റംബര്‍ 23 ന് ചടയമംഗലം മാര്‍ത്തോമ കോളജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ നടത്തും. ഡി ഡി യു ജി കെ വൈ/ വൈ കെ പദ്ധതി വഴി പരിശീലനം പൂര്‍ത്തീകരിച്ച് തൊഴില്‍ മാറ്റം ആഗ്രഹിക്കുന്നവർക്ക് ഇതിൽ പങ്കെടുക്കാം. കൂടാതെ, തൊഴില്‍ ലഭിച്ചിട്ടില്ലാത്തവര്‍ക്കും പങ്കെടുക്കാം.
ഐ റ്റി ആന്‍ഡ് ഐ റ്റി ഇ എസ് , ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ്, ഓട്ടോമൊബൈല്‍, മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍, ഇന്‍ഷുറന്‍സ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലുള്ള 40 കമ്പനികള്‍ പങ്കെടുക്കും.
https://forms.gle/fgaAEwyf6sy6K4GMA എന്ന വെബ്‌സൈറ്റിൽ രജിസ്റ്റര്‍ ചെയ്യാം.കൂടാതെ, സ്‌പോട്ട് രജിസ്‌ട്രേഷനുമുണ്ട്. രജിസ്‌ട്രേഷന്‍ തികച്ചും സൗജന്യമാണ്.

ബന്ധപ്പെടേണ്ട ഫോണ്‍ നമ്പർ – 0474 2794692.

സായാഹ്നകോഴ്‌സിലേക്ക് അപേക്ഷിക്കാം

കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളജില്‍ കംപ്യൂട്ടര്‍ നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ (സി എന്‍ എ) കോഴ്‌സിലേക്ക് അപേക്ഷിക്കാം. ആറ് മാസം ദൈര്‍ഘ്യമുള്ള കോഴ്‌സായിരിക്കും.

യോഗ്യത – അവസാന വര്‍ഷ ബി എസ് സി, ബി സി എ, കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍, കംപ്യൂട്ടര്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്, സി ഒ ആന്‍ഡ് പി എ, ഡി സി എ, ഡേറ്റ എന്‍ട്രി, പി ജി ഡി സി എ, ബി എസ് സി, ബി സി എ, ഡിപ്ലോമ, ബിടെക് / കംപ്യൂട്ടര്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇലക്ട്രിക്കല്‍ വിഷയങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍.

ബന്ധപ്പെടേണ്ട ഫോണ്‍ നമ്പർ – 0476-2623597, 9447488348.

ഇ-ലേലം

ജില്ല സായുധസേന ഡെപ്യൂട്ടി കമാന്‍ഡിന്റെ കാര്യാലയത്തില്‍ സൂക്ഷിച്ചിട്ടുള്ള വാഹനങ്ങളുടെ ബ്ലാക്ക് ഓയില്‍, സ്‌പെയര്‍ പാര്‍ട്‌സുകള്‍, ടയറുകള്‍, ഫ്‌ളാപ്പുകള്‍ തുടങ്ങിയവ സെപ്റ്റംബര്‍ 26ന് ഇ-ലേലം ചെയ്യും. എം എസ് ടി സി ലിമിറ്റഡിന്റെ www.mstc.ecommerce.com വെബ്‌സൈറ്റ് മുഖേനയാണ് ഇ-ലേലം. തയ്യാറാക്കിയിട്ടുള്ള നിബന്ധനകള്‍ക്ക് വിധേയമായി ആയിരിക്കും ലേലം നടത്തുക. നിബന്ധനകള്‍ക്ക് വിധേയമായി ബയര്‍ ആയി രജിസ്റ്റര്‍ ചെയ്തു ലേലത്തിൽ പങ്കെടുക്കാം. സാധനങ്ങള്‍ ലേലത്തിന് തൊട്ടുമുൻപ് വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ ഡെപ്യൂട്ടി കമാന്‍ഡന്‍ഡ് ഡി എച്ച് ക്യു കൊല്ലം സിറ്റിയുടെ മുന്‍കൂര്‍ അനുമതിയോടെ പരിശോധിക്കാം. പരിശോധനക്കുള്ള സമയം രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ ആയിരിക്കും.


ബന്ധപ്പെടേണ്ട ഫോണ്‍ നമ്പർ – 6282131665.


Related News

Popular News

ജാഗ്രത തുടരണമെന്ന് ജില്ലാ കലക്ടര്‍
ജാഗ്രത തുടരണമെന്ന് ജില്ലാ കലക്ടര്‍

ജില്ലയില്‍ കാലാവസ്ഥ മുന്നറിയിപ്പ്പ്രകാരം ഉഷ്ണതരംഗം തുടരുമെന്നും അതീവജാഗ്രത വേണമെന്നും ജില്ല...

നിപ രോഗം ; 11 പേരുടെ ഫലം നെഗറ്റീവ്
നിപ രോഗം ; 11 പേരുടെ ഫലം നെഗറ്റീവ്

കോഴിക്കോട് :- നിപ രോഗം സംശയിച്ചിരുന്നവരിൽ 11 പേരുടെ ഫലം നെഗറ്റീവായി. 15 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടുന്ന 30 പേരുടെ...

 കോളേജുകളില്‍ ഇന്റേണല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം ഉറപ്പു വരുത്തണം :വനിത കമ്മിഷന്‍
 കോളേജുകളില്‍ ഇന്റേണല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം ഉറപ്പു വ

വിദ്യാര്‍ത്ഥിനികളും അധ്യാപകഅനധ്യാപകരും നേരിടുന്ന പ്രശ്‌നങ്ങള്‍ കേള്‍ക്കുവാനും പരിഹരിക്കുവാനും...

തീരദേശത്ത് വനിത കമ്മിഷന്റെ പ്രത്യേക ക്യാമ്പ്
തീരദേശത്ത് വനിത കമ്മിഷന്റെ പ്രത്യേക ക്യാമ്പ്

തീരദേശ മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കുന്നതിന് വനിത കമ്മിഷന്‍ ഒമ്പത്...

സാറ കോഹെന്റെ നാട്ടിൽ
സാറ കോഹെന്റെ നാട്ടിൽ

സാറ കോഹെന്റെ നാട്ടിലൂടെ…. അതൊരു യാത്രയായിരുന്നു. മട്ടാഞ്ചേരിയെ തേടിയുള്ള യാത്ര, അതിലുപരി മതേതരത്വത്തെ...