Author: Karuthal News
Date: 28-Sep-2023

4 mins read

വേണ്ടതെല്ലാം (SEP 28)

വേണ്ടതെല്ലാം

കളരി പരിശീലകര്‍ക്ക് അപേക്ഷിക്കാം

ബേട്ടീ ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ  12 ഹൈസ്‌കൂളുകളിലെ 50 വീതം വിദ്യാര്‍ഥിനികള്‍ക്ക് ആയോധനകലയില്‍ (കളരി) പരിശീലനം നല്‍കുന്നതിന്   സര്‍ക്കാര്‍ അംഗീകൃത കളരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ – 0474 2792957, 8547129371

ടെന്‍ഡര്‍

വെട്ടിക്കവല ശിശുവികസന പദ്ധതി ഓഫീസിലേക്ക്  കരാറടിസ്ഥാനത്തില്‍ കാര്‍/ജീപ്പ് ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു.

വാഹനം   ഏഴ് വര്‍ഷത്തിലധികം കാലപ്പഴക്കമില്ലാത്തതും 800 സി സി ക്ക് മുകളിലുള്ളതും ടാക്‌സി പെര്‍മിറ്റുള്ളതുമായിരിക്കണം

അവസാന തീയതി – ഒക്‌ടോബര്‍ 10

വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ 0474 2404299, 9746114030

അദാലത്ത്

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡില്‍ നിന്നും പാറ്റേണ്‍/സി.ബി.സി. പദ്ധതിപ്രകാരം വായ്പ എടുത്ത് കുടിശിക വരുത്തിയിട്ടുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കടാശ്വാസം നല്‍കുന്നതിനായി അദാലത്ത് നടത്തുന്നു. കൊല്ലം, പത്തനംതിട്ട  ജില്ലകളില്‍ ഒക്ടോബര്‍  10ന് രാവിലെ 10.30 മുതല്‍ വൈകിട്ട് നാല് വരെ  ജില്ലാ ഖാദി ഗ്രാമവ്യവസായ കാര്യാലയത്തില്‍ വെച്ചാണ് അദാലത്ത് നടത്തുന്നത്
ഒക്ടോബര്‍ 5നകം   ജില്ലാ ഖാദി ഗ്രാമവ്യവസായ കാര്യാലയവുമായി ബന്ധപ്പെട്ട് ബാദ്ധ്യത തുക കണക്കാക്കി, സ്ഥിരീകരണം വാങ്ങി പങ്കെടുക്കാവുന്നതാണ്.

വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ 0474-2743587

അധ്യാപകനിയമനം

ഉളിയക്കോവില്‍ ടി കെ ഡി എം സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ എച്ച് എസ് റ്റി (ഹിന്ദി)   തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍  നിയമനം നടത്തും. പാര്‍ട്ട് ടൈം ജോലി ആയിരിക്കും. സെപ്റ്റംബര്‍ 30ന് രാവിലെ 10 ന്   അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം   അഭിമുഖത്തില്‍ പങ്കെടുക്കാവുന്നതാണ്. 

ട്യൂട്ടര്‍ നിയമനം

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഹൈസ്‌കൂള്‍വിഭാഗം വിദ്യാര്‍ഥികള്‍ക്ക്   ട്യൂഷന്‍ നല്‍കുന്ന ‘അറിവിടം’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍/പട്ടികജാതി വിഭാഗത്തിലുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്

യോഗ്യത – ബിരുദവും, ബി എഡും

കെടെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.

വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന രേഖകള്‍, റേഷന്‍ കാര്‍ഡ് , ആധാര്‍ കാര്‍ഡ് സഹിതം   അപേക്ഷ  ഒക്ടോബര്‍ 13 വൈകിട്ട്   5നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ എത്തിക്കണം.  

ഫോൺ നമ്പർ 0474 2794996

അറിയിപ്പ്

മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിതാ ഐ ടി ഐയില്‍ നിന്നും 1984-2020 വരെയുള്ള വിവിധ കാലയളവുകളില്‍ എന്‍ സി വി റ്റി /എസ് സി വി റ്റി /സി ഒ ഇ പരീക്ഷകള്‍ വിജയിച്ച ട്രെയിനികളില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റുകള്‍ കൈപ്പറ്റാനുള്ളവര്‍ ഒറിജിനല്‍ മാര്‍ക്ക് ലിസ്റ്റ് /ഹാള്‍ടിക്കറ്റ് സഹിതം ഓഫീസില്‍ ഹാജരായി കൈപ്പറ്റാവുന്നതാണ്.

ഫോൺ നമ്പർ 0474 2793714

അഭിമുഖം

ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് ടെക്‌നീഷ്യന്‍/എക്കോ ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനത്തിന് എഴുത്തുപരീക്ഷ/അഭിമുഖം നടത്തുന്നതാണ്.

യോഗ്യത – ബി സി വി റ്റി (ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് ഉള്‍പ്പെടെ നാല് വര്‍ഷം ഡിഗ്രി കോഴ്‌സ്) അല്ലെങ്കില്‍ ഡി സി വി റ്റിയും രണ്ടുവര്‍ഷ പ്രവര്‍ത്തിപരിചയവും, സ്റ്റേറ്റ് പാരാമെഡിക്കല്‍ കൗണ്‍സിലില്‍ നിന്നുള്ള സ്ഥിരരജിസ്‌ട്രേഷന്‍

പ്രായപരിധി – 25-40  

കൊല്ലം ജില്ലാ ആശുപത്രിയില്‍ സെപ്റ്റംബര്‍ 29 ഉച്ചയ്ക്ക് ഒന്ന്‌വരെ അപേക്ഷ സ്വീകരിക്കും.    

യോഗ്യത, പ്രായം, പ്രവര്‍ത്തിപരിചയം തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സെപ്റ്റംബര്‍ 29 വൈകിട്ട് 3ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ എത്തേണ്ടതാണ്.

വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ 0474 2742004

സിറ്റിങ് ഒക്ടോബര്‍ അഞ്ച് മുതല്‍

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി പരിധിയിലെ 24 മാസത്തില്‍ കൂടുതല്‍ വീഴ്ചവരുത്തി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് കാലാവധി ഇല്ലാതെ അംശദായംകുടിശിക പിഴസഹിതം അടച്ച് അംഗത്വം പുന:സ്ഥാപിക്കുന്നതിന് അവസരം. 60 വയസ്സ് പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്ക് അംഗത്വം പുന:സ്ഥാപിക്കുന്നതിനും കുടിശ്ശിക അടയ്ക്കുന്നതിനും അവസരം ലഭിക്കില്ല. അംശാദായം അടയ്ക്കാന്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് നല്‍കണം.

വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ0474 2766843, 0474 2950183

കുടിശിക നിവാരണ സിറ്റിങ് നടത്തുന്ന സ്ഥലവും തീയതിയും

ഒക്ടോബര്‍ 5 – നിലമേല്‍ (നിലമേല്‍ ഗ്രാമപഞ്ചായത്ത് ഓഫീസ്) എഴിന് കരുനാഗപ്പള്ളി, അയണിവേളിക്കുളങ്ങര ആലപ്പാട് (കരുനാഗപ്പള്ളി മുന്‍സിപ്പാലിറ്റി)

ഒക്ടോബര്‍ 10 – പുനലൂര്‍ വാളക്കോട് (പുനലൂര്‍ മുനിസിപ്പാലിറ്റി)

ഒക്ടോബര്‍ 12 – അഞ്ചല്‍, ഇടമുളക്കല്‍, അറയ്ക്കല്‍ (ഇടമുളക്കല്‍ ഗ്രാമപഞ്ചായത്ത്)

ഒക്ടോബര്‍ 17 പത്തനാപുരം (പത്തനാപുരം പഞ്ചായത്ത് ഓഫീസ്)

ഒക്ടോബര്‍ 19 ശൂരനാട് വടക്ക്, ശൂരനാട് തെക്ക് (ശൂരനാട് വടക്ക് പഞ്ചായത്ത്)

ഒക്ടോബര്‍ 21 ആദിനാട്, കുലശേഖരപുരം (കുലശേഖരപുരം പഞ്ചായത്ത് ഓഫീസ്)

ഒക്ടോബര്‍ 26 ഇട്ടിവ കോട്ടുക്കല്‍ (വയ്യാനം ഗ്രന്ഥശാല)

ഒക്ടോബര്‍ 28 – വിളക്കുടി, തലവൂര്‍, പിടവൂര്‍ (വിളക്കുടി പഞ്ചായത്ത്)

അധ്യാപക നിയമനത്തിന് ഭിന്നശേഷിക്കാര്‍ രജിസ്റ്റര്‍ ചെയ്യണം

എയ്ഡഡ്  ഹയര്‍ സെക്കണ്ടറി  സ്‌കൂളുകളിലെ എച്ച് എസ് എസ് ടി  സ്ഥിരം ഒഴിവുകളിലേക്ക്  പരിഗണിക്കുന്നതിന്  നിര്‍ദ്ദിഷ്ട  യോഗ്യതയുള്ള  ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍  എറണാകുളം  റീജിയണല്‍ പ്രൊഫഷണല്‍  ആന്‍ഡ്  എക്‌സിക്യൂട്ടീവ്  എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലോ അതാത് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലോ  സെപ്തംബര്‍ 30 ന് മുമ്പ്  രജിസ്റ്റര്‍  ചെയ്യാവുന്നതാണ്.  

നിലവില്‍  എറണാകുളം  പ്രൊഫഷണല്‍  എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍  രജിസ്റ്റര്‍ ചെയ്ത് യഥാസമയം  പുതുക്കിയിട്ടില്ലാത്തവര്‍ക്ക് നേരിട്ടോ ദൂതന്‍മുഖേനയോ പുതുക്കാമെന്ന്  ഡിവിഷനല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ0484 2312944

Related News

Popular News

ആദ്യ ഡിജിറ്റല്‍സാക്ഷര ജില്ലയാകാൻ ഒരുങ്ങി കൊല്ലം
ആദ്യ ഡിജിറ്റല്‍സാക്ഷര ജില്ലയാകാൻ ഒരുങ്ങി കൊല്ലം

കൊല്ലം :- ആദ്യ ഡിജിറ്റല്‍സാക്ഷര ജില്ലയാകാൻ കൊല്ലം തയ്യാറെടുക്കുന്നു. ജില്ലാ പഞ്ചായത്തും ശ്രീനാരായണഗുരു...

സര്‍ട്ടിഫിക്കറ്റ് പരിശോധന
സര്‍ട്ടിഫിക്കറ്റ് പരിശോധന

2024 ലെ കീം /കുസാറ്റ്  2024  സ്‌പോര്‍ട്സ് ക്വാട്ട അഡ്മിഷന് വേണ്ടി കൗണ്‍സിലില്‍ അപേക്ഷ സമര്‍പ്പിച്ച...

പഠന മുറികൾക്ക് അപേക്ഷ ക്ഷണിച്ചു; 30 വരെ അപേക്ഷിക്കാം 
പഠന മുറികൾക്ക് അപേക്ഷ ക്ഷണിച്ചു; 30 വരെ അപേക്ഷിക്കാം 

തിരുവനന്തപുരം :- പഠന മുറികൾക്ക് അപേക്ഷ ക്ഷണിച്ച് കേരള സർക്കാർ. പട്ടികജാതി വിദ്യാർത്ഥികൾക്കായി സംസ്ഥാന സർക്കാർ...

ചരിത്ര നേട്ടം കൊയ്‌ത് ഷാരുഖ് ഖാൻ
ചരിത്ര നേട്ടം കൊയ്‌ത് ഷാരുഖ് ഖാൻ

ചരിത്ര നേട്ടം കൊയ്‌ത് ഷാരുഖ് ഖാന്റെ ‘ജവാൻ’. ഷാരുഖ് ഖാന്റെ ജവാൻ 1000 കോടി ക്ലബ്ബിൽ കടന്നതോടെ ഒരു വര്ഷം തന്നെ...

ജാഗ്രത തുടരണമെന്ന് ജില്ലാ കലക്ടര്‍
ജാഗ്രത തുടരണമെന്ന് ജില്ലാ കലക്ടര്‍

ജില്ലയില്‍ കാലാവസ്ഥ മുന്നറിയിപ്പ്പ്രകാരം ഉഷ്ണതരംഗം തുടരുമെന്നും അതീവജാഗ്രത വേണമെന്നും ജില്ല...