Author: Karuthal News
Date: 22-Sep-2023

2 mins read

വേണ്ടതെല്ലാം (SEP 22)

വേണ്ടതെല്ലാം

സ്വയംതൊഴില്‍ പദ്ധതിക്കായി അപേക്ഷിക്കാം

പട്ടികജാതിവികസന വകുപ്പിന്റെ ദുര്‍ബലവിഭാഗ പുനരധിവാസ പദ്ധതിയുടെ ഭാഗമായി സ്വയംതൊഴില്‍ പദ്ധതിക്കായി അപേക്ഷിക്കാം . നായാടി/ ചക്ലിയ/ വേടന്‍/ അരുന്ധതിയാര്‍/കള്ളാടി വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് അപേക്ഷ സമർപ്പിക്കാനാകുക. വ്യക്തിഗത സംരംഭങ്ങള്‍ക്ക് മൂന്നുലക്ഷം രൂപയും ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയുമാണ് പരമാവധി അനുവദിക്കുന്നത് .

ജാതി, വരുമാനം , പ്രോജക്ട് റിപ്പോര്‍ട്ട് സഹിതം ബന്ധപ്പെട്ട ബ്ലോക്ക്, കോര്‍പ്പറേഷന്‍ പട്ടികജാതിവികസന ഓഫീസുകളില്‍ ഒക്ടോബര്‍  5 നകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ് .

ബന്ധപ്പെടേണ്ട ഫോൺ നമ്പർ – 0474 2794996

ജൈവവൈവിധ്യ ബോര്‍ഡ് പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാം

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ 2022ലെ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

മികച്ച ജൈവവൈവിധ്യ പരിപാലന സമിതി (ബി എം സി  ) ഹരിത വ്യക്തി,  മികച്ച സംരക്ഷകകര്‍ഷകന്‍ , മികച്ച സംരക്ഷകകര്‍ഷക,  ജൈവവൈവിധ്യ പത്രപ്രവര്‍ത്തകന്‍ (അച്ചടി മാധ്യമം), ജൈവവൈവിധ്യ മാധ്യമപ്രവര്‍ത്തകന്‍ (ദൃശ്യം, ശ്രവ്യമാധ്യമം), മികച്ച കാവ് സംരക്ഷണ പുരസ്‌കാരം, ജൈവവൈവിധ്യ സ്‌കൂള്‍, കോളേജ്, കലാലയം, ജൈവവൈവിധ്യസംരക്ഷണ സ്ഥാപനം (സര്‍ക്കാര്‍, സഹകരണ, പൊതുമേഖല) ജൈവവൈവിധ്യ സംരക്ഷണസ്ഥാപനം (സ്വകാര്യ മേഖല) എന്നിങ്ങനെ 11 വ്യത്യസ്ത വിഭാഗങ്ങളിലായി പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാം.  

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 10

വിവരങ്ങള്‍ക്കും അപേക്ഷ മാതൃകക്കും www.keralabiodiversity.org

ബന്ധപ്പെടേണ്ട ഫോൺ നമ്പർ0471 2724740

റാങ്ക് പട്ടിക റദ്ദായി

എന്‍ സി സി /സൈനിക വെല്‍ഫെയര്‍ വകുപ്പില്‍ എല്‍ ജി എസ് (വിമുക്തഭടരില്‍ നിന്ന് മാത്രം)   (കാറ്റഗറി നമ്പര്‍ 385/2017) തസ്തികയുടെ റാങ്ക് പട്ടിക റദ്ദായി.

റസിഡന്റ് ട്യൂട്ടര്‍ നിയമനം

പട്ടികജാതിവികസന വകുപ്പിന്റെ അമൃതകുളത്ത് പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളില്‍ റസിഡന്റ് ട്യൂട്ടര്‍മാരെ നിയമിക്കുന്നു. കരാര്‍വ്യവസ്ഥയില്‍ ആയിരിക്കും നിയമനം.

യോഗ്യത: ബിരുദാനന്തര ബിരുദവും, ബി. എഡും  

വൈകിട്ട് നാലു മുതല്‍ രാവിലെ എട്ടുവരെയാണ് ജോലിസമയം.

പാസ്പോര്‍ട്ട്സൈസ് ഫോട്ടോ, വെള്ളപേപ്പറില്‍ തയ്യാറാക്കിയ ബയോഡേറ്റ, വിദ്യാഭ്യാസയോഗ്യത, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന അസല്‍രേഖകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ 25ന് രാവിലെ 11ന്  ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അഭിമുഖത്തിന് എത്തേണ്ടതാണ്.

ബന്ധപ്പെടേണ്ട ഫോൺ നമ്പർ 0474 2794996

തൊഴിലധിഷ്ഠിത  കോഴ്‌സുകള്‍

എഴുകോണ്‍  സര്‍ക്കാര്‍  പോളിടെക്‌നിക് കോളേജില്‍  തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്കു  അപേക്ഷിക്കാം. ഒരുവര്‍ഷത്തെ കോഴ്‌സുകളായിരിക്കും.

ഇന്‍സ്ട്രമെന്റേഷന്‍, ഓട്ടോമൊബൈല്‍,    ഇലക്ട്രിക്കല്‍ എന്നിവയാണ് കോഴ്‌സുകള്‍.

അപേക്ഷ ഫോം  തുടര്‍വിദ്യാഭാസ  കേന്ദ്രത്തിന്റെ  ഓഫീസില്‍ ലഭിക്കും. അപേക്ഷകള്‍ ഒക്‌ടോബര്‍ 6 നകം നൽകേണ്ടതാണ്.

ബന്ധപ്പെടേണ്ട ഫോൺ നമ്പർ9496846522

Related News

Popular News

കായികലോകം > 2023/09/21
കായികലോകം > 2023/09/21

കായിക ലോകത്തേക്ക് കിരീടമണിഞ്ഞ് കിരൺ ഇൻഡോനേഷ്യ :- ഇൻഡോനേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റൺ കിരീടമണിഞ്ഞ് മലയാളി താരം...

കെ.എസ്.ആര്‍.ടി.സി മണ്‍സൂണ്‍ യാത്രകള്‍
കെ.എസ്.ആര്‍.ടി.സി മണ്‍സൂണ്‍ യാത്രകള്‍

മണ്‍സൂണ്‍ യാത്രകളുമായി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍. ജൂണ്‍ 15 നു രാവിലെ അഞ്ച് മണിക്ക്...

പക്ഷിപ്പനി – ജില്ലാതല ആര്‍ ആര്‍ ടി യോഗം ചേര്‍ന്നു
പക്ഷിപ്പനി – ജില്ലാതല ആര്‍ ആര്‍ ടി യോഗം ചേര്‍ന്നു

ആലപ്പുഴ ജില്ലയില്‍ കാക്കയില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തസാഹചര്യത്തില്‍ ജില്ലാ ആര്‍ ആര്‍ ടി...

കുഞ്ഞുമനസുകളിലേക്ക് അറിവിന്റെ വാതിൽ തുറന്ന് ജി. എൽ പി എസ് തേവന്നൂർ
കുഞ്ഞുമനസുകളിലേക്ക് അറിവിന്റെ വാതിൽ തുറന്ന് ജി. എൽ പി എസ് തേവന്നൂർ

ജി. എൽ പി എസ് തേവന്നൂരിൽ അറിവിന്റെ ആദ്യാക്ഷരം നുകര്‍ന്ന് കുരുന്നുകള്‍. നാവിലും അരിയിലും ആദ്യാക്ഷരം...

ജാഗ്രത തുടരണമെന്ന് ജില്ലാ കലക്ടര്‍
ജാഗ്രത തുടരണമെന്ന് ജില്ലാ കലക്ടര്‍

ജില്ലയില്‍ കാലാവസ്ഥ മുന്നറിയിപ്പ്പ്രകാരം ഉഷ്ണതരംഗം തുടരുമെന്നും അതീവജാഗ്രത വേണമെന്നും ജില്ല...