Author: Karuthal News
Date: 14-Oct-2023

2 mins read

വേണ്ടതെല്ലാം (OCT 14)

വേണ്ടതെല്ലാം

റാങ്ക് പട്ടിക

വിവിധ വകുപ്പുകളിലെ  ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എല്‍ ഡി വി)  ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (എല്‍ ഡി വി)  (കാറ്റഗറി നം 019/2021),  ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എല്‍ ഡി വി) (തസ്തികമാറ്റം വഴി) ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (എല്‍ ഡി വി)  (കാറ്റഗറി നം 020/2021) തസ്തികകളുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.

ടെന്‍ഡര്‍

പൊതുമരാമത്ത് വകുപ്പ് ശാസ്താംകോട്ട റെസ്റ്റ് ഹൗസ് കാന്റീന്‍ ഒരു വര്‍ഷത്തേക്ക് ഏറ്റെടുത്ത് നടത്തുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു.  

അവസാന തീയതി – ഒക്‌ടോബര്‍ 18

വിവരങ്ങള്‍ക്ക് കരുനാഗപ്പള്ളി പൊതുമരാമത്ത് വകുപ്പ്  കെട്ടിട  ഉപവിഭാഗം ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

വിശദമായ വിവരങ്ങൾക്ക് – 7034263984

അഭിമുഖം

വള്ളിക്കീഴ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി  സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ സോഷ്യോളജി ജൂനിയര്‍ വിഭാഗത്തിലേക്ക് ഗസ്റ്റ് അധ്യാപക  നിയമനം നടത്തും.

അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്‌ടോബര്‍ 17 ഉച്ചയ്ക്ക് 2 ന്  നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കാവുന്നതാണ്.

വിശദമായ വിവരങ്ങൾക്ക് – 9496404367

സാധ്യതാ പട്ടിക

വിവിധ വകുപ്പുകളിലെ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് (പട്ടികവര്‍ഗക്കാര്‍ക്ക് മാത്രം)   (കാറ്റഗറി നം 369/2021)  തസ്തികയുടെ സാധ്യതാപട്ടിക പ്രസിദ്ധീകരിച്ചു.

അഭിമുഖം

മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ ടി ഐയില്‍ അഗ്രോ പ്രോസസിങ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം ഒക്ടോബര്‍ 20 രാവിലെ 11 30ന് നടത്തും.

യോഗ്യത ഫുഡ് ടെക്‌നോളജിയില്‍ യു ജി സി അംഗീകൃത യൂണിവേഴ്‌സിറ്റി/കോളജില്‍  നിന്നുള്ള ബിവോക്/ ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ഫുഡ് ടെക്‌നോളജിയില്‍  രണ്ട് വര്‍ഷത്തില്‍ കുറയാത്ത ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ അഗ്രോ പ്രോസസിംഗ് ട്രേഡിലുള്ള എന്‍ ടി സി/ എന്‍ എ സി യും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും.

വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം  ഐ ടി ഐയില്‍ നടത്തുന്ന അഭിമുഖത്തില്‍ ഹാജരാകേണ്ടതാണ്.

വിശദമായ വിവരങ്ങൾക്ക് – 0474 2793714

അംഗത്വം പുനസ്ഥാപിക്കാം

സംസ്ഥാന സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് അംശദയം അടയ്ക്കുന്നതില്‍ മുടക്കം വരുത്തിയിട്ടുള്ള അംഗങ്ങള്‍ക്ക് നവംബര്‍ 30നകം കുടിശ്ശിക അടച്ച് തീര്‍ത്തു അംഗത്വം പുനസ്ഥാപിക്കാന്‍  അവസരം.  

തിരുവനന്തപുരം ഓഫീസില്‍ നേരിട്ടോ www.cwb.kerala.gov.in  മുഖേനയോ നമ്പറില്‍ ഗൂഗിള്‍ പേ വഴിയോ  തുക ഒടുക്കാം.

അടച്ച വിവരം മേല്‍ നമ്പറിലേക്ക് വാട്‌സ്ആപ്പ് മുഖേന അയക്കാവുന്നതാണ്.

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

തൊഴില്‍ അധിഷ്ഠിത സാങ്കേതിക വിദ്യാഭ്യാസത്തിന് പഠിച്ചുകൊണ്ടിരിക്കുന്നതും മറ്റ് സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കാത്തവരുമായ വിമുക്തഭടന്മാരുടെ ആശ്രിതര്‍ക്ക്   സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.

രണ്ടുതവണ സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല.

അപേക്ഷയും ബന്ധപ്പെട്ട രേഖകളും ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നവംബര്‍ 4നകം നൽകേണ്ടതാണ്.

വിശദമായ വിവരങ്ങൾക്ക് – 0474 2792987

ക്ഷേമനിധി ഉടമാ വിഹിതം അടക്കാം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹന ഉടമകള്‍ വാഹനനികുതി അടയ്ക്കുന്നതിനുമുമ്പ് ക്ഷേമനിധി ഉടമാ വിഹിതം അടക്കണം.

ഓണ്‍ലൈന്‍ മുഖേനയും  ജില്ലാ ഓഫീസുകളില്‍ കാര്‍ഡ് മുഖേനയും, സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖ, അക്ഷയ, ഫ്രണ്ട്‌സ് ജനസേവനകേന്ദ്രം, മൊബൈല്‍ ആപ്പ്  എന്നിവ വഴിയും ക്ഷേമനിധി വിഹിതം അടക്കാം.

Related News

Popular News

ഇപ്ലോയുടെ നേതൃത്വത്തിൽ ലോക സമാധാന ദിനാഘോഷങ്ങളുടെ സ്വാഗതസംഘം രൂപീകരിച്ചു.
ഇപ്ലോയുടെ നേതൃത്വത്തിൽ ലോക സമാധാന ദിനാഘോഷങ്ങളുടെ സ്വാഗതസംഘം രൂപീകരിച്ചു.

കൊല്ലം :- ഇപ്ലോയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ഐക്യരാഷ്ട്ര സഭയുടെ ലോകസമാധാന ദിനാഘോഷങ്ങളുടെയും ഇപ്ലോ...

ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം   കുടുംബങ്ങളില്‍ വിള്ളലുകള്‍ സൃഷ്ടിക്കുന്നു : വനിത കമ്മിഷന്‍
ലഹരിപദാര്‍ഥങ്ങളുടെ ഉപയോഗം   കുടുംബങ്ങളില്‍ വിള്ളലുകള്‍ സൃഷ്

ലഹരി പദാര്‍ഥങ്ങളുടെ വ്യാപനം തീരദേശമേഖലകളിലെ കുടുംബ ബന്ധങ്ങള്‍ തകരുന്നതിന് കാരണമാകുന്നുവെന്ന് വനിതാ...

PRD NEWS KOLLAM (13/12/2023)
PRD NEWS KOLLAM (13/12/2023)

ജില്ലയില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍  നവകേരള സദസ്സിന്റെ പ്രചരണാര്‍ഥം  ചന്ദനത്തോപ്പ്...

ഭിന്നശേഷിക്കുഞ്ഞുങ്ങളുടെ ബാനർ പെയിന്റിംഗുമായി ലോകസമാധാന ദിനാഘോഷം.
ഭിന്നശേഷിക്കുഞ്ഞുങ്ങളുടെ ബാനർ പെയിന്റിംഗുമായി ലോകസമാധാന ദിനാഘോഷം.

കൊല്ലം :- ഭിന്നശേഷിക്കുഞ്ഞുങ്ങളുടെ ബാനർ പെയിന്റിംഗുമായി ലോകസമാധാന ദിനാഘോഷം. ഐക്യരാഷ്ട്ര സഭയുടെ ലോകസമാധാന...

പ്രഭാത വാർത്തകൾ 15/12/23
പ്രഭാത വാർത്തകൾ 15/12/23

കേരളത്തിലെ ആറു പേരടക്കം 14 എംപിമാരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു ലോക്സഭയിലെ സുരക്ഷ വീഴ്ചയില്‍ ആഭ്യന്തര...