Author: Karuthal News
Date: 13-Oct-2023

2 mins read

വേണ്ടതെല്ലാം (OCT 13)

വേണ്ടതെല്ലാം

ടെന്‍ഡര്‍

ജില്ലാ  ഹോമിയോ  ആശുപത്രിയിലെ തൈറോയിഡ് സ്‌പെഷ്യല്‍ ക്ലിനിക്ക് പ്രോജക്ടിലേക്ക് ലാബ് റീ ഏജന്റുകള്‍ വിതരണം ചെയ്യുന്നതിന്   ടെന്‍ഡര്‍ ക്ഷണിച്ചു.   ഒക്‌ടോബര്‍ 19 ഉച്ചയ്ക്ക് 2.15 വരെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍  സമര്‍പിക്കാം.   കൂടുതൽ വിവരങ്ങൾക്ക് www.tender.lsgkerala.gov.in എന്ന വെബ്സൈറ്റിൽ ബന്ധപ്പെടാവുന്നതാണ്.

ഫോണ്‍ നമ്പർ – 0474 2791520

പാചക മത്സരം

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ കേരളീയത്തിന്റെ പ്രചരണാര്‍ത്ഥം പാചകമത്സരം സംഘടിപ്പിക്കുന്നു.

ഫോണ്‍ നമ്പർ9446425392

ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലാ വ്യവസായകേന്ദ്രത്തിലേക്ക് ഒരു മാസം 1000 കിലോമീറ്റര്‍ ഓടാന്‍ ടാക്‌സിവാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഡ്രൈവറുടെ സേവനമില്ലാതെയാണ് ക്വട്ടേഷന്‍ നല്‍കേണ്ടത്.

ഒക്ടോബര്‍ 18ന് വൈകിട്ട് 5നകം ജില്ലാ വ്യവസായകേന്ദ്രത്തില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കണം.

ഫോണ്‍ നമ്പർ0474 2748395, 9188127002

ഗേറ്റ് കീപ്പര്‍ നിയമനം

റെയില്‍വേയുടെ പാലക്കാട് ഡിവിഷനില്‍ ഗേറ്റ് കീപ്പര്‍ തസ്തികയിലേക്ക്   വിമുക്തഭടന്മാര്‍ക്ക്  അപേക്ഷിക്കാം. ജില്ലാ സൈനികക്ഷേമ ഓഫീസില്‍ ലഭിക്കുന്ന അപേക്ഷ അനുബന്ധരേഖകള്‍ സഹിതം ഒക്‌ടോബര്‍ 16നകം സമര്‍പ്പിക്കണം.   പാരാമിലിറ്ററി ഫോഴ്‌സില്‍ നിന്നും വിരമിച്ചവര്‍  അപേക്ഷിക്കേണ്ടതില്ല.

ഫോണ്‍ നമ്പർ 0474 2792987

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

മയ്യനാട് സര്‍ക്കാര്‍ ഐ ടി ഐയില്‍ ഡ്രൈവര്‍ കം മെക്കാനിക് ട്രേഡില്‍ ഒഴിവുള്ള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ  നിയമിക്കും.

ഒക്‌ടോബര്‍ 16 രാവിലെ 11ന് സര്‍ക്കാര്‍ ഐ ടി ഐയില്‍ അഭിമുഖം.

യോഗ്യത – പത്താം ക്ലാസ്, എല്‍ എം വി ഡ്രൈവര്‍ കം മെക്കാനിക്ക് ട്രേഡില്‍ എന്‍ എ സി / എന്‍ ടി സിയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും എല്‍ എം വി ഡ്രൈവിങ് ലൈസന്‍സും അല്ലെങ്കില്‍  മെക്കാനിക്കല്‍/ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും എല്‍ എം വി   ഡ്രൈവിങ് ലൈസന്‍സും  അല്ലെങ്കില്‍  മെക്കാനിക്കല്‍ /ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്ങില്‍ എ ഐ സി ടി ഇ/ യു ജി സി അംഗീകൃത    ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും  എല്‍ എം വി ഡ്രൈവിംഗ് ലൈസന്‍സും.

ഫോണ്‍ നമ്പർ0474 2558280

ശുദ്ധജല ടാങ്ക്സ്ഥാപിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം

രജിസ്‌ട്രേഷന്‍   ഉള്ള ട്രോളറുകളോ മറ്റ് യന്ത്രവത്കൃത യാനങ്ങളോ സ്വന്തമായുള്ള കടല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ശുദ്ധജലടാങ്ക് സ്ഥാപിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായിരിക്കണം. 50 ശതമാനം  സബ്‌സിഡിയോടെ 500 ലിറ്റര്‍ സംഭരണശേഷിയുള്ള രണ്ട് പദ്ധതികളുടെ യൂണിറ്റ് കോസ്റ്റ് പതിനാറായിരം രൂപയാണ് (സര്‍ക്കാര്‍ സഹായം 8000 രൂപ).


ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ബയോമെട്രിക് ഐഡി കാര്‍ഡ്, ക്യു ആര്‍ ഉള്ള ആധാര്‍ കാര്‍ഡ്, ക്ഷേമനിധിവിഹിതം അടച്ച രസീത് സഹിതം വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ   ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസിലോ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലോ ഒക്ടോബര്‍ 16 നകം നൽകേണ്ടതാണ്.

ഫോണ്‍ നമ്പർ0474 2792850

Related News

Popular News

വേണ്ടതെല്ലാം (OCT 12)
വേണ്ടതെല്ലാം (OCT 12)

വേണ്ടതെല്ലാം ഹിന്ദി അധ്യാപക കോഴ്സിന് അപേക്ഷിക്കാം ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക...

വേണ്ടതെല്ലാം (OCT 07:PART 2)
വേണ്ടതെല്ലാം (OCT 07:PART 2)

വേണ്ടതെല്ലാം അറിയിപ്പ് 2014 മുതല്‍ 2022വരെ എന്‍ സി വി റ്റി  എം ഐ എസ് പ്രകാരം പ്രവേശനംനേടി...

വേണ്ടതെല്ലാം (SEP 21 : PART 2)
വേണ്ടതെല്ലാം (SEP 21 : PART 2)

വേണ്ടതെല്ലാം ചലച്ചിത്രവൈദഗ്ധ്യ ശില്‍പശാല ചലച്ചിത്രവ്യവസായവുമായി ബന്ധപ്പെട്ട മേഖലകളില്‍ പ്രാഥമിക അറിവ്...

ആദ്യ ഡിജിറ്റല്‍സാക്ഷര ജില്ലയാകാൻ ഒരുങ്ങി കൊല്ലം
ആദ്യ ഡിജിറ്റല്‍സാക്ഷര ജില്ലയാകാൻ ഒരുങ്ങി കൊല്ലം

കൊല്ലം :- ആദ്യ ഡിജിറ്റല്‍സാക്ഷര ജില്ലയാകാൻ കൊല്ലം തയ്യാറെടുക്കുന്നു. ജില്ലാ പഞ്ചായത്തും ശ്രീനാരായണഗുരു...

ലക്ഷങ്ങള്‍ക്ക് തൊഴില്‍ ഉറപ്പാക്കും – മന്ത്രി കെ എന്‍ ബാലഗോപാല്‍
ലക്ഷങ്ങള്‍ക്ക് തൊഴില്‍ ഉറപ്പാക്കും – മന്ത്രി കെ എന്‍

കൊല്ലം :- ചെറുഗ്രാമങ്ങളിലേത് ഉള്‍പ്പടെ ചെറുപ്പക്കാര്‍ക്ക് അവസരങ്ങളുടെ വലിയനിര ഒരുക്കി ലക്ഷങ്ങള്‍ക്ക്...