Author: Karuthal News
Date: 11-Oct-2023

3 mins read

വേണ്ടതെല്ലാം (OCT 11)

വേണ്ടതെല്ലാം

സ്വയംതൊഴില്‍ വായ്പ

സംസ്ഥാന വനിതവികസനകോര്‍പ്പറേഷന്‍ പട്ടികജാതി- പട്ടികവര്‍ഗ്ഗ- ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള വനിതകള്‍ക്ക്  30 ലക്ഷം രൂപ വരെ സ്വയംതൊഴില്‍ വായ്പ നല്‍കും. 18-55 നും ഇടയില്‍ പ്രായമുള്ള ജില്ലയില്‍ സ്ഥിരതാമസക്കാരായ തൊഴില്‍രഹിതരായ വനിതകള്‍ക്ക്  അപേക്ഷിക്കാം. വസ്തു/ ഉദ്യോഗസ്ഥജാമ്യവ്യവസ്ഥയില്‍ ആറു ശതമാനം പലിശ നിരക്കിലാണ് വായ്പ.

അപേക്ഷ  ആവശ്യമായരേഖകള്‍ സഹിതം ജില്ലാ ഓഫീസില്‍ നേരിട്ടോ ജില്ലാ കോഡിനേറ്റര്‍, എന്‍ തങ്കപ്പന്‍ മെമ്മോറിയല്‍ ഷോപ്പിങ് കോംപ്ലക്‌സ, ക്ലോക്ക് ടവറിന് സമീപം, ചിന്നക്കട, കൊല്ലം 691001 വിലാസത്തിലോ അയക്കണം.

വിവരങ്ങൾക്ക് – 9188606806

അപേക്ഷ ക്ഷണിച്ചു

ഓച്ചിറ ഐ സി ഡി എസ് പരിധിയിലുള്ള കുലശേഖരപുരം ഗ്രാമപഞ്ചായത്തില്‍ ഒഴിവുള്ള അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പരിധിയില്‍  സ്ഥിരതാമസക്കാരായിരിക്കണം അപേക്ഷിക്കേണ്ടുന്നത്.

അപേക്ഷാഫോമിന്റെ മാതൃക ഓച്ചിറ ഐ സി ഡി എസ് ഓഫീസ്, കുലശേഖരപുരം ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.

മുമ്പ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

അവസാന തീയതി – ഒക്ടോബര്‍ 21

വിവരങ്ങള്‍ക്ക് – 0476 2698818


റാങ്ക് പട്ടിക
പ്രസിദ്ധീകരിച്ചു

വിവിധ വകുപ്പകളിലെ (എന്‍ സി സി, ടൂറിസം, എക്‌സൈസ്, പോലീസ്, എസ് ഡബ്ല്യൂ.ഡി, ട്രാന്‍സ്‌പോര്‍ട്ട് ഒഴികെ)  ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (പട്ടികവര്‍ഗക്കാര്‍ക്ക് മാത്രം) (കാറ്റഗറി നം.371/21),  വിവിധ വകുപ്പുകളിലെ ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എച്ച് ഡി വി)  ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് ( എച്ച് ഡി വി)  (കാറ്റഗറി നം 017/2021) തസ്തികകളുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.

സാധ്യതാ പട്ടിക

ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസില്‍  ഓക്‌സിലറി നഴ്‌സ് മിഡ് വൈഫ് (ഫസ്റ്റ് എന്‍ സി എ എച്ച് എന്‍)  (കാറ്റഗറി നം.788/2022) തസ്തികയുടെ സാധ്യതാപട്ടിക പ്രസിദ്ധീകരിച്ചു.

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

കള്ള്‌വ്യവസായ തൊഴിലാളിക്ഷേമനിധിബോര്‍ഡ് അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് പഠനമികവിനുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ സര്‍ക്കാര്‍ അംഗീകരിച്ച സ്ഥാപനങ്ങളിലോ എട്ടാം ക്ലാസ് മുതല്‍ മുകളിലുള്ള കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

അവസാന തീയതി – ഒക്ടോബര്‍ 31

വിവരങ്ങള്‍ക്ക്0474 2799845

അറിയിപ്പ്

ഐ ടി ഐ കളില്‍  2014 മുതല്‍ 2022വരെ എന്‍ സി വി റ്റി  എം ഐ എസ് പ്രകാരം പ്രവേശനംനേടിയ ട്രെയിനികളുടെ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റില്‍  എം ഐ എസ് പോര്‍ട്ടല്‍ മുഖേന തിരുത്തലുകള്‍ വരുത്തുന്നതിന് അവസരം .

വിവരങ്ങള്‍ക്ക്0474 2712781

തൊഴില്‍അധിഷ്ഠിത കംപ്യൂട്ടര്‍കോഴ്സുകള്‍

ശാസ്താംകോട്ട  എല്‍ ബി എസ് സെന്ററില്‍ ഡി സി എ, ഡി സി എ(എസ്), പി ജി ഡി സി എ  കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം.

www.lbscentre.kerala.gov.in/services/courses   ലിങ്ക് വഴി  അപേക്ഷിക്കാം.

എസ് സി, എസ് റ്റി, ഒ ഇ സി, ഒ ബി സി (എച്ച്) വിഭാഗക്കാര്‍ക്ക് ഫീസ് സൗജന്യമാണ്.  

വിവരങ്ങള്‍ക്ക് 9446854661


കംപ്യൂട്ടര്‍ കോഴ്‌സുകള്‍

എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി അടൂര്‍ സബ് സെന്ററില്‍ ഡി സി എ, ഡി സി എ(എസ്), പി ജി ഡി സി എ  കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം.

www.lbscentre.kerala.gov.in  ലിങ്ക്‌വഴി  അപേക്ഷിക്കാം.

എസ് സി/എസ് റ്റി/ഒ ഇ സി വിഭാഗക്കാര്‍ക്ക് ഫീസ് സൗജന്യം.  

വിവരങ്ങള്‍ക്ക്9947123177  

താത്പര്യപത്രം ക്ഷണിച്ചു

കുടുംബശ്രീ ഗുണഭോക്താക്കള്‍, ഓക്‌സിലറി ഗ്രൂപ്പംഗങ്ങള്‍ എന്നിവയ്ക്ക് സൂഷ്മ സംരംഭങ്ങള്‍/ഷീ സ്റ്റാര്‍ട്ട് സംരംഭങ്ങള്‍ തുടങ്ങുന്നതിനായി താത്പര്യപത്രം ക്ഷണിച്ചു. വൈദഗ്ധ്യപരിശീലന സ്ഥാപനങ്ങള്‍/ സംഘടനകള്‍/ കുടുംബശ്രീ സംരംഭ കണ്‍സോര്‍ഷ്യം, വൈദഗ്ധ്യപരിശീലനം നല്‍കാന്‍ ശേഷിയുള്ള കുടുംബശ്രീ യൂണിറ്റുകള്‍, ദേശീയ നഗര ഉപജീവന മിഷന്‍, ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യയോജന എന്നീ പദ്ധതികളില്‍ വൈദഗ്ധ്യപരിശീലനത്തിനായി കുടുംബശ്രീ തിരഞ്ഞെടുത്തിട്ടുള്ള സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് താത്പര്യപത്രം നല്‍കാം.


നിബന്ധനകള്‍


മൂന്ന് വര്‍ഷത്തിലധികം പരിശീലനം നല്‍കിയോ പ്രവര്‍ത്തിച്ചോ പരിചയമുള്ള സ്ഥാപനം

കേരളത്തില്‍ ഓഫീസ് സംവിധാനം

ജില്ലാ- ബ്ലോക്ക്തലങ്ങളില്‍ പരിശീലനസൗകര്യത്തോടെ സെന്റര്‍

പരിശീലനഏജന്‍സിക്ക് സ്ഥാപനത്തിന്റെ പേരില്‍ ജി എസ് ടി രജിസ്‌ട്രേഷന്‍, പാന്‍ എന്നിവ.

സ്ഥാപനങ്ങള്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും, പരിശീലനസ്ഥാപനത്തിന്റെ രേഖകളും, വിവരങ്ങളും പ്രധാനപരിശീലനം നല്‍കുന്ന മേഖലകളും, ഫാക്കല്‍ട്ടികളുടെ വിവരങ്ങള്‍സഹിതം കുടുംബശ്രീ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ക്ക് ഒക്‌ടോബര്‍ 16ന് വൈകിട്ട് 5 നകം  അപേക്ഷ സമര്‍പ്പിക്കണം.

വിവരങ്ങള്‍ക്ക്0474 2794692

Related News

Popular News

മുഖ്യമന്ത്രിയുടെ മണ്ഡലപര്യടനം വിജയിപ്പിക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം: മന്ത്രി കെ എന്‍ ബാലഗോപാല്‍
മുഖ്യമന്ത്രിയുടെ മണ്ഡലപര്യടനം വിജയിപ്പിക്കാന്‍ ഒറ്റക്കെട്ടായി പ്രവര്

മുഖ്യമന്ത്രിയുടെ മണ്ഡലപര്യടനം വിജയിപ്പിക്കാനുള്ള മുന്നൊരുക്കങ്ങൾക്കു തുടക്കമിട്ട് കൊല്ലം ജില്ല....

ലക്ഷങ്ങള്‍ക്ക് തൊഴില്‍ ഉറപ്പാക്കും – മന്ത്രി കെ എന്‍ ബാലഗോപാല്‍
ലക്ഷങ്ങള്‍ക്ക് തൊഴില്‍ ഉറപ്പാക്കും – മന്ത്രി കെ എന്‍

കൊല്ലം :- ചെറുഗ്രാമങ്ങളിലേത് ഉള്‍പ്പടെ ചെറുപ്പക്കാര്‍ക്ക് അവസരങ്ങളുടെ വലിയനിര ഒരുക്കി ലക്ഷങ്ങള്‍ക്ക്...

കെ.എസ്.ആര്‍.ടി.സി മണ്‍സൂണ്‍ യാത്രകള്‍
കെ.എസ്.ആര്‍.ടി.സി മണ്‍സൂണ്‍ യാത്രകള്‍

മണ്‍സൂണ്‍ യാത്രകളുമായി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍. ജൂണ്‍ 15 നു രാവിലെ അഞ്ച് മണിക്ക്...

Indian External Affairs Minister of State, Mr. V. Muraleedharan, Engages in Crucial Talks on Semiconductor Development in Tokyo
Indian External Affairs Minister of State, Mr. V. Muraleedharan, Engages in Cruc

Breaking News: Indian External Affairs Minister of State, Mr. V. Muraleedharan, Engages in Crucial Talks on Semiconductor Development in Tokyo Tokyo :– In a significant diplomatic move, India’s External Affairs Minister of State, Mr. V. Muraleedharan, visited the Indian Embassy in Tokyo...

വേണ്ടതെല്ലാം (SEP 20 : PART 2)
വേണ്ടതെല്ലാം (SEP 20 : PART 2)

വേണ്ടതെല്ലാം മുട്ടക്കോഴി വളർത്തൽ പരിശീലനം ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലനകേന്ദ്രത്തില്‍...