Author: Karuthal News
Date: 12-Oct-2023

2 mins read

വേണ്ടതെല്ലാം (OCT 12)

വേണ്ടതെല്ലാം

ഹിന്ദി അധ്യാപക കോഴ്സിന് അപേക്ഷിക്കാം

ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക ട്രെയിനിങ് കോഴ്‌സിലെ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം.

50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ്ടൂ അല്ലെങ്കില്‍ ബി എ ഹിന്ദി പാസായിരിക്കണം.

പ്രായപരിധി 17നും 35 മധ്യേ.

പട്ടികജാതി, പട്ടികവര്‍ഗം, മറ്റു പിന്നോക്കക്കാര്‍ക്കും സീറ്റ് സംവരണം ലഭിക്കും.

അവസാനതീയതി – ഒക്‌ടോബര്‍ 2

വിവരങ്ങള്‍ക്ക് പ്രിന്‍സിപ്പാള്‍, ഭാരത്ഹിന്ദി പ്രചാരകേന്ദ്രം, അടൂര്‍, പത്തനംതിട്ട എന്ന മേൽവിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്

വിശദമായ വിവരങ്ങള്‍ക്ക് – 0473 4296496, 8547126028  

അപേക്ഷ ക്ഷണിച്ചു

ബിസില്‍ ട്രെയിനിംഗ് ഡിവിഷനില്‍ ആറു മാസം മുതല്‍ രണ്ട് വര്‍ഷം വരെ ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി, പ്രീ-പ്രൈമറി, നഴ്സറി   ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകളിലേക്ക് ഡിഗ്രി/പ്ലസ്ടു/എസ് എസ് എല്‍ സി യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.  

വിശദമായ വിവരങ്ങള്‍ക്ക് – 7994449314

അപേക്ഷ ക്ഷണിച്ചു

സി ഡിറ്റിന്റെ കമ്മ്യൂണിക്കേഷന്‍ കോഴ്‌സ് ഡിവിഷനില്‍ ആറു മാസത്തെ ഡിപ്ലോമ കോഴ്‌സുകളായ ഡിപ്ലോമ  ഇന്‍ മള്‍ട്ടീമീഡിയ പ്രൊഡക്ഷന്‍, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ വിഡിയോഗ്രാഫി   കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം.

വിവരങ്ങള്‍ക്ക്   www.mediastudies.cdit.org 

വിശദമായ വിവരങ്ങള്‍ക്ക് – 9895788155, 8547720167

ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി


2024-26 കാലയളവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലേക്ക് അറിയിക്കാന്‍ സാധ്യതയുള്ള വിവിധതരം ഒഴിവുകള്‍ക്ക് പരിഗണിക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള  സീനിയോറിറ്റി ലിസ്റ്റുകളുടെ കരട് അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പ്രസിദ്ധപ്പെടുത്തി.

eemployment.kerala.gov.in മുഖേനയോ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡുമായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടെത്തിയോ പരിശോധിക്കാം.

ആക്ഷേപം ഉണ്ടെങ്കില്‍ നവംബര്‍ 10 നകം എംപ്ലോയ്‌മെന്റ് ഓഫീസര്‍ക്ക് രേഖാമൂലം പരാതി സമര്‍പ്പിക്കണം.

വിശദമായ വിവരങ്ങള്‍ക്ക് – 0474 2746789

 

ധനസഹായത്തിന് അപേക്ഷിക്കാം

പരമ്പരാഗതമായി ബാര്‍ബര്‍ തൊഴില്‍ ചെയ്തുവരുന്ന മറ്റു പിന്നോക്ക സമുദായത്തില്‍ പെട്ടവര്‍ക്ക് തൊഴില്‍ നവീകരണത്തിന് ധനസഹായം നല്‍കുന്ന ‘ബാര്‍ബര്‍ ഷോപ്പ് നവീകരണത്തിനുള്ള ധനസഹായം’ പദ്ധതിക്ക് പിന്നോക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു .

കുടുംബ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ കവിയരുത്.

അപേക്ഷയും അനുബന്ധ വിവരങ്ങളും www.bcdd.kerala.gov.in ല്‍ ലഭിക്കും.

വിശദമായ വിവരങ്ങള്‍ക്ക് – 0474 2914417

സൗജന്യ ബാങ്കിങ് പരിശീലനം


കൊട്ടാരക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ 150 മണിക്കൂര്‍  സൗജന്യ ഐ ബി പി എസ് മുഖാന്തിരം നടപ്പിലാക്കുന്ന ബാങ്കിങ് പരീക്ഷാപരിശീലനം സംഘടിപ്പിക്കും. ബിരുദധാരികളായവര്‍ https://forms.gle/qzYUnhyhJnLPT8sw7 ലിങ്കില്‍ രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം.

വിശദമായ വിവരങ്ങള്‍ക്ക് – 0474 2919612, 9633450297

Related News

Popular News

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു ; അതീവ ജാഗ്രത വേണം – ജില്ലാ കലക്ടര്‍
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു ; അതീവ ജാഗ്രത വേണം – ജില്ലാ കലക്ടര്&#x

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ജില്ലയുടെ തീരപ്രദേശത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത...

ഇപ്ലോയുടെ നേതൃത്വത്തിൽ ലോക സമാധാന ദിനാഘോഷങ്ങളുടെ സ്വാഗതസംഘം രൂപീകരിച്ചു.
ഇപ്ലോയുടെ നേതൃത്വത്തിൽ ലോക സമാധാന ദിനാഘോഷങ്ങളുടെ സ്വാഗതസംഘം രൂപീകരിച്ചു.

കൊല്ലം :- ഇപ്ലോയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ഐക്യരാഷ്ട്ര സഭയുടെ ലോകസമാധാന ദിനാഘോഷങ്ങളുടെയും ഇപ്ലോ...

സൗഹൃദ വടംവലി മത്സരം : ജില്ലാ കളക്ടറും പോലീസ് മേധാവിയും ടീമുകള്‍ നയിക്കും
സൗഹൃദ വടംവലി മത്സരം : ജില്ലാ കളക്ടറും പോലീസ് മേധാവിയും ടീമുകള്‍ നയിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും മുഴുവന്‍ വോട്ടര്‍മാരുടേയും സമ്മതിദാനാവകാശം...

വിദ്യാര്‍ഥികളുടെ അക്കാദമിക നിലവാരത്തിന് പ്രഥമ പരിഗണന
വിദ്യാര്‍ഥികളുടെ അക്കാദമിക നിലവാരത്തിന് പ്രഥമ പരിഗണന

കൊട്ടാരക്കര :- വിദ്യാര്‍ഥികളുടെ അക്കാദമിക നിലവാരത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന്...

വേണ്ടതെല്ലാം (OCT 13)
വേണ്ടതെല്ലാം (OCT 13)

വേണ്ടതെല്ലാം ടെന്‍ഡര്‍ ജില്ലാ  ഹോമിയോ  ആശുപത്രിയിലെ തൈറോയിഡ് സ്‌പെഷ്യല്‍ ക്ലിനിക്ക് പ്രോജക്ടിലേക്ക്...