Author: Karuthal News
Date: 08-Oct-2023

2 mins read

വേണ്ടതെല്ലാം (OCT 08)

വേണ്ടതെല്ലാം

ഇ-ടെന്‍ഡര്‍

ചിറക്കര ഗ്രാമപഞ്ചായത്തിലെ ഒഴുകുപാറ കുഴുപ്പില്‍ റോഡ് റീ-ടാറിങ് ആന്‍ഡ് ബീം കോണ്‍ക്രീറ്റ് പ്രവൃത്തിക്ക് ടെന്‍ഡര്‍ ക്ഷണിച്ചു.

അവസാനതീയതി – ഒക്‌ടോബര്‍ 16 വൈകിട്ട് 5 മണി വരെ

ഇ-ടെന്‍ഡര്‍ www.lsg.kerala.gov.in, www.etenders.kerala.gov.in- ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വിവരങ്ങള്‍ക്ക് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനെ സമീപിക്കാം.

വിശദ വിവരങ്ങൾക്ക് – 0474 2593260, 2592232

കുടിശിക നിവാരണ അദാലത്ത് ഒക്ടോബര്‍  പത്തിന്

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായവര്‍ക്ക് കുടിശികനിവാരണ അദാലത്ത് ഒക്ടോബര്‍ 10 ന്  രാവിലെ 10 മുതല്‍ പുനലൂര്‍ മുന്‍സിപ്പാലിറ്റിയില്‍ നടത്തും. രണ്ടു കൊല്ലത്തില്‍ കൂടുതല്‍ കുടിശിക വരുത്തി അംഗത്വം റദ്ദായിപോയവര്‍ക്ക് പുന:സ്ഥാപിക്കുന്നതിനും നിലവില്‍ അംശദായം അടയ്ക്കാനും    പുതിയ അംഗങ്ങളെ ചേര്‍ക്കാനും അവസരമുണ്ടായിരിക്കും. കുടിശിക അടയ്ക്കാന്‍ ബാങ്ക് പാസ്ബുക്കും ആധാറിന്റെ പകര്‍പ്പും കൊണ്ടുചെല്ലേണ്ടതാണ്.

വിശദ വിവരങ്ങൾക്ക് –  9746822396, 7025491386, 0474 2766843, 2950183

അറിയിപ്പ്

അര്‍ഹതയുള്ള കുടുംബങ്ങളുടെ റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന (ബി പി എല്‍) വിഭാഗത്തിലേക്ക് മാറ്റുന്നതിന് ഒക്ടോബര്‍ 10 മുതല്‍ 20 വരെ അപേക്ഷിക്കാം. മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷന്‍/ പഞ്ചായത്ത് സെക്രട്ടറിമാരില്‍ നിന്നുള്ള സാക്ഷ്യപത്രം, ചികിത്സാരേഖകള്‍, മറ്റ് അര്‍ഹതാരേഖകള്‍ സഹിതം  അക്ഷയ കേന്ദ്രം വഴിയോ സിറ്റിസണ്‍ ലോഗിന്‍ വഴിയോ   അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.  

വിശദ വിവരങ്ങൾക്ക് – 0474 2794818

യുവജന കമ്മീഷന്‍  ജില്ലാതല അദാലത്ത് ഒക്‌ടോബര്‍ 10ന്

സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാന്‍   എം ഷാജറിന്റെ അധ്യക്ഷതയില്‍ ഒക്ടോബര്‍ 12 ന് രാവിലെ 11  മുതല്‍   കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  ജില്ലാതല അദാലത്ത് നടത്തും. 18നും 40 നും മധ്യേപ്രായമുള്ള യുവജനങ്ങള്‍ക്ക് പരാതികള്‍ കമ്മിഷന്‍ സമര്‍പ്പിക്കാം.

വിശദ വിവരങ്ങൾക്ക് – 0471-2308530

അറിയിപ്പ്


ഐ ടി ഐ കളില്‍   2014 മുതല്‍ 2022വരെ എന്‍ സി വി റ്റി  എം ഐ എസ് പ്രകാരം പ്രവേശനം നേടിയ ട്രെയിനികളുടെ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റില്‍  എം ഐ എസ് പോര്‍ട്ടല്‍ മുഖേന തിരുത്തലുകള്‍ വരുത്തുന്നതിന് അവസരം ഉണ്ടായിരിക്കുന്നതാണ്

വിശദ വിവരങ്ങൾക്ക് – 0474 2712781

കുടിശിക നിവാരണ അദാലത്ത്


കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍ നിന്നും പാറ്റേണ്‍/ സി ബി സി പദ്ധതി പ്രകാരം വായ്പ എടുത്ത് കുടിശിക വരുത്തിയിട്ടുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കടാശ്വാസം നല്‍കുന്നതിനായി കൊല്ലം, പത്തനംതിട്ട   ജില്ലകളില്‍ ഒക്ടോബര്‍   10ന് രാവിലെ 10.30 മുതല്‍ വൈകിട്ട് 4 വരെ   കുടിശ്ശിക നിവാരണ അദാലത്ത് നടത്തും. ഖാദി ഗ്രാമ വ്യവസായ കാര്യാലയവുമായി ബന്ധപ്പെട്ട് ബാധ്യത തുക കണക്കാക്കി, സ്ഥിരീകരണം വാങ്ങി, അദാലത്തില്‍ പങ്കെടുക്കേണ്ടതാണ്.

വിവരങ്ങള്‍ക്ക് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

വിശദ വിവരങ്ങൾക്ക് – 0474-2743587       

Related News

Popular News

കുട്ടികളുടെ മഹാറാലിയും പൊതുസമ്മേളനവും 14ന്
കുട്ടികളുടെ മഹാറാലിയും പൊതുസമ്മേളനവും 14ന്

കുട്ടികളുടെ മഹാറാലിയും പൊതുസമ്മേളനവും നവംബർ 14ന് ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ വിപുല പരിപാടികളോടെ...

ലക്ഷങ്ങള്‍ക്ക് തൊഴില്‍ ഉറപ്പാക്കും – മന്ത്രി കെ എന്‍ ബാലഗോപാല്‍
ലക്ഷങ്ങള്‍ക്ക് തൊഴില്‍ ഉറപ്പാക്കും – മന്ത്രി കെ എന്‍

കൊല്ലം :- ചെറുഗ്രാമങ്ങളിലേത് ഉള്‍പ്പടെ ചെറുപ്പക്കാര്‍ക്ക് അവസരങ്ങളുടെ വലിയനിര ഒരുക്കി ലക്ഷങ്ങള്‍ക്ക്...

മോട്ടോർ സൈക്കിൾ യാത്രക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ
മോട്ടോർ സൈക്കിൾ യാത്രക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ

ഇരവിപുരം :- മോട്ടോർ സൈക്കിൾ യാത്രക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിലായി. വാഹനത്തിനു സൈഡ് കൊടുക്കാൻ...

വേണ്ടതെല്ലാം (OCT 15)
വേണ്ടതെല്ലാം (OCT 15)

വേണ്ടതെല്ലാം വോക്ക് ഇന്‍ ഇന്റര്‍വ്യൂ കേന്ദ്രീയവിദ്യാലയത്തില്‍ യോഗ ടീച്ചര്‍, സ്‌പോര്‍ട്‌സ്...

ഇസ്രായേൽ അതിർത്തിയിൽ ഉണ്ടായ ഹിസ്ബുൾ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട വാടി സ്വദേശിക്കാരന് നാട് നൽകിയ യാത്രാമൊഴി.
ഇസ്രായേൽ അതിർത്തിയിൽ ഉണ്ടായ ഹിസ്ബുൾ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട വാടി സ്വദ

ആയിരങ്ങളുടെ നിലവിളിയുടെയും കണ്ണീരിന്റെയും മധ്യേ പാറ്റ് നിബിൻ മാക്സ്വെല്ലിന് നാട് യാത്രാമൊഴി നൽകി. കൊല്ലം...