Author: Karuthal News
Date: 07-Oct-2023

2 mins read

വേണ്ടതെല്ലാം (OCT 07:PART 1)

വേണ്ടതെല്ലാം

ധനസഹായത്തിന് അപേക്ഷിക്കാം

വിവിധ പ്രൊഫഷണല്‍ കോഴ്‌സുകളിൽ, സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിധവകളുടെ കുട്ടികള്‍ക്ക്  ട്യൂഷന്‍ – ഹോസ്റ്റല്‍ – മെസ് ഫീസ് എന്നിവയ്ക്ക് ധനസഹായം അനുവദിക്കുന്ന പടവുകള്‍ പദ്ധതിയിലേക്ക്   അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാനം മൂന്ന്  ലക്ഷം രൂപയില്‍ കവിയരുത്. www.schemes.wcd.kerala.gov.in മുഖേന ഡിസംബര്‍ 31 വരെ അപേക്ഷിക്കാം. അങ്കണവാടികള്‍, ശിശുവികസന പദ്ധതി ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമാകും.

വിശദ വിവരങ്ങൾക്ക് – 0474 2992809

ഊര്‍ജസംരക്ഷണ അവാര്‍ഡിന് അപേക്ഷിക്കാം
 

സംസ്ഥാന ഊര്‍ജസംരക്ഷണ അവാര്‍ഡുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. വന്‍കിട – ഇടത്തരം – ചെറുകിട ഊര്‍ജ്ജ ഉപഭോക്താക്കള്‍, കെട്ടിടങ്ങള്‍,  സംഘടനകള്‍/സ്ഥാപനങ്ങള്‍, ഊര്‍ജകാര്യക്ഷമ ഉപകരണങ്ങളുടെ പ്രോത്സാഹകര്‍, ആര്‍ക്കിടെക്ച്ചറല്‍/ ഗ്രീന്‍ ബില്‍ഡിംഗ് കണ്‍സല്‍ട്ടന്‍സി   വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍.  

വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും – www.keralaenergy.gov.in

അപേക്ഷകള്‍ ഒക്ടോബര്‍ 31-നകം ecawardsemc@gmail.com ല്‍  സമര്‍പ്പിക്കണം

ക്വട്ടേഷന്‍

പൊതുമരാമത്ത് വകുപ്പിന്റെ  കൊല്ലം, ചാത്തന്നൂര്‍ റെസ്റ്റ് ഹൗസുകളിലെ കാന്റീന്‍ ഒരു വര്‍ഷത്തേക്ക് മാസ വാടകയ്ക്ക് ഏറ്റെടുക്കുന്നതിന് കാന്റീന്‍ നടത്തി മുന്‍പരിചയമുള്ള വ്യക്തികളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു.

ഒരു വര്‍ഷത്തേക്ക് അടക്കാവുന്ന പാട്ടത്തുക, മേല്‍വിലാസം, ഒപ്പ്, ഫോണ്‍ നമ്പര്‍, എന്നിവ രേഖപ്പെടുത്തി വെള്ളക്കടലാസിലുള്ള ക്വട്ടേഷനുകള്‍   അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിടഉപവിഭാഗം കൊല്ലം വിലാസത്തില്‍ കൊടുക്കേണ്ടതാണ്. അവസാനതീയതി

കൊല്ലം റസ്റ്റ് ഹൗസ് – ഒക്ടോബര്‍ 12

ചാത്തന്നൂര്‍ റെസ്റ്റ് ഹൗസ് – ഒക്ടോബര്‍ 18

വിശദ വിവരങ്ങൾക്ക് – 0474 2796290

ടെന്‍ഡര്‍

ബേട്ടി ബെച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ  ഭാഗമായി അത്‌ലറ്റ്ക്‌സില്‍ മികവ് തെളിയിച്ച പെണ്‍കുട്ടികള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് നല്‍കുന്നതിന്  ടെന്‍ഡര്‍ ക്ഷണിച്ചു. വിവരങ്ങള്‍ കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും ഒക്‌ടോബര്‍ 9 വരെ ലഭിക്കും.

വിശദ വിവരങ്ങൾക്ക് – 0474 2792957, 8547129371, 9074030763

Related News

Popular News

സര്‍ട്ടിഫിക്കറ്റ് പരിശോധന
സര്‍ട്ടിഫിക്കറ്റ് പരിശോധന

2024 ലെ കീം /കുസാറ്റ്  2024  സ്‌പോര്‍ട്സ് ക്വാട്ട അഡ്മിഷന് വേണ്ടി കൗണ്‍സിലില്‍ അപേക്ഷ സമര്‍പ്പിച്ച...

വേണ്ടതെല്ലാം (SEP 21 : PART 2)
വേണ്ടതെല്ലാം (SEP 21 : PART 2)

വേണ്ടതെല്ലാം ചലച്ചിത്രവൈദഗ്ധ്യ ശില്‍പശാല ചലച്ചിത്രവ്യവസായവുമായി ബന്ധപ്പെട്ട മേഖലകളില്‍ പ്രാഥമിക അറിവ്...

പോളിടെക്‌നിക് പ്രവേശനം
പോളിടെക്‌നിക് പ്രവേശനം

ഐ.എച്ച്.ആര്‍.ഡി.യുടെ കീഴിലുള്ള കരുനാഗപ്പള്ളി (0476 2623597, 8547005083), മറ്റക്കര (0481 2542022, 8547005081), പൈനാവ് (0486 2232246 8547005084), കല്ലേറ്റുംകര (0480...

സംസ്ഥാനത്ത് വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുക സര്‍ക്കാര്‍ ലക്ഷ്യം : മന്ത്രി വി ശിവന്‍കുട്ടി
സംസ്ഥാനത്ത് വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുക സര്‍ക്കാര്‍ ലക്ഷ്

ചന്ദനത്തോപ്പ് :- ആഗോള രംഗത്തെ മാറ്റം ഉള്‍ക്കൊണ്ട് സംസ്ഥാനത്ത് വൈജ്ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുകയാണ്...

വേണ്ടതെല്ലാം (OCT 08)
വേണ്ടതെല്ലാം (OCT 08)

വേണ്ടതെല്ലാം ഇ-ടെന്‍ഡര്‍ ചിറക്കര ഗ്രാമപഞ്ചായത്തിലെ ഒഴുകുപാറ കുഴുപ്പില്‍ റോഡ് റീ-ടാറിങ് ആന്‍ഡ് ബീം...