Author: Karuthal News
Date: 21-Sep-2023

2 mins read

വേണ്ടതെല്ലാം (SEP 21 : PART 2)

വേണ്ടതെല്ലാം

ചലച്ചിത്രവൈദഗ്ധ്യ ശില്‍പശാല

ചലച്ചിത്രവ്യവസായവുമായി ബന്ധപ്പെട്ട മേഖലകളില്‍ പ്രാഥമിക അറിവ് പകരുന്നതിന് ശില്‍പശാല ചിട്ടപ്പെടുത്തുന്നു . യുവജനക്ഷേമ ബോര്‍ഡ് ചെറുപ്പക്കാര്‍ക്കായി സംഘടിപ്പിക്കുന്ന പരിപാടിയാണിത്. ശില്‍പശാലയില്‍ തിരക്കഥാ രചന മുതല്‍ തിയേറ്റര്‍ റിലീസ് വരെയുള്ള മേഖലകളിലെ വിദഗ്ധരാണ് ക്ലാസ്‌ നയിക്കുക. മൂന്നു ദിവസങ്ങളിലായി സജ്ജീകരിക്കുന്ന പരിപാടിയിൽ, സിനിമയുടെ പ്രൊഡക്ഷന്‍, പ്രീ പ്രൊഡക്ഷന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ എന്നീ മേഖലകളില്‍പെട്ട തിരക്കഥാനിര്‍മ്മാണം, സംവിധാനം, സിനിമറ്റോഗ്രാഫി, എഡിറ്റിംഗ്, ഗ്രാഫിക്‌സ്, സംഗീതസംവിധാനം, കലാസംവിധാനം, ചമയം, പ്രൊഡക്ഷന്‍ മാനേജ്‌മെന്റ് വിതരണം, ഒടിടി പ്ലാറ്റ് ഫോമുകള്‍, പിച്ച് ഡെക്ക് നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസുകള്‍.
പരിപാടിയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവർ, സ്വന്തമായി തയ്യാറാക്കിയ ഷോര്‍ട്ട് ഫിലിം/ഡോക്യുമെന്ററി/ആല്‍ബം/മ്യൂസിക് വീഡിയോ/പരസ്യചിത്രം/റീല്‍സ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ (ദൈര്‍ഘ്യം അരമണിക്കൂറില്‍ താഴെയാകണം; ഫോര്‍മാറ്റ് MP4) ലിങ്ക് filmworkshop01@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. യൂ ട്യൂബ് വീഡിയോ, ഗൂഗിള്‍ ഡ്രൈവ് ലിങ്കുകള്‍ വഴി അയക്കാം. സംവിധാനത്തിന് പുറമെ മറ്റേതെങ്കിലും രീതിയില്‍ ഈ പരിപാടിയുടെ ഭാഗമായവര്‍ക്ക് മുന്‍ഗണന ലഭിക്കും.
പ്രായപരിധി: 18 -35

ഫോണ്‍ നമ്പര്‍, വിലാസം ഉള്‍പ്പെടുത്തിയ ബയോഡേറ്റയും വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും (എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്/ആധാര്‍/വോട്ടര്‍ ഐ.ഡി) എന്നിവയും അപേക്ഷയിൽ ഉൾപ്പെടുത്തണം.

അവസാന തീയതി : ഒക്‌ടോബര്‍ 5

ബന്ധപ്പെടേണ്ട ഫോൺ നമ്പർ – 0471 2733602

തെളിവെടുപ്പ്


കശുവണ്ടിവ്യവസായ മേഖലയിലെ തെളിവെടുപ്പ് 26ന് നടക്കും. തൊഴിലാളികളുടെ മിനിമംകൂലി പുതുക്കി നിശ്ചയിക്കുന്നതിനായി കശുവണ്ടി വ്യവസായബന്ധസമിതി സെപ്റ്റംബര്‍ 26 ഉച്ചയ്ക്ക് 12ന് ആശ്രാമം സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍ തെളിവെടുപ്പ് നടത്തും.   മേഖലയുമായി ബന്ധപ്പെട്ടിട്ടുള്ള തൊഴിലാളി-തൊഴിലുടമ പ്രതിനിധകള്‍ പങ്കെടുത്ത് വേതനപരിഷ്‌കരണവുമായി ബന്ധപ്പെട്ട അഭിപ്രായം, നിര്‍ദ്ദേശങ്ങളും നല്‍കണമെന്ന് റീജണല്‍ ജോയിന്റ് ലേബര്‍ ഓഫീസര്‍ അറിയിച്ചു.

ബന്ധപ്പെടേണ്ട ഫോൺ നമ്പർ – 0474 2792342

അഭിമുഖം


ജില്ലാ ആശുപത്രിയില്‍ എക്കോ ടെക്നീഷ്യന്‍ / കാത്ത് ലാബ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തും.

യോഗ്യത : ബി സി വി റ്റി (ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പ് ഉള്‍പ്പെടെ നാല് വര്‍ഷം ഡിഗ്രി കോഴ്സ് ) അല്ലെങ്കില്‍ ഡി സി വി റ്റിയും രണ്ടുവര്‍ഷ പ്രവര്‍ത്തിപരിചയവും   സ്റ്റേറ്റ് പാരാമെഡിക്കല്‍ കൗണ്‍സിലില്‍ നിന്നുള്ള സ്ഥിര രജിസ്ട്രേഷന്‍.

പ്രായപരിധി : 25-40

പ്രായം, യോഗ്യത, പ്രവര്‍ത്തിപരിചയം തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സെപ്റ്റംബര്‍ 23 ഉച്ചയ്ക്ക് 2 നകം കൊല്ലം ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറില്‍ എത്തിക്കണം.

എഴുത്തുപരീക്ഷ അല്ലെങ്കിൽ അഭിമുഖം ആയിരിക്കും.  

ബന്ധപ്പെടേണ്ട ഫോൺ നമ്പർ – 0474 2742004

Related News

Popular News

വര്‍ണക്കൂടാരം പദ്ധതി : വേറിട്ട പഠനമാതൃക
വര്‍ണക്കൂടാരം പദ്ധതി : വേറിട്ട പഠനമാതൃക

വര്‍ണക്കൂടാരം പദ്ധതി സമഗ്രശിക്ഷാ കേരളയുടെ സ്റ്റാര്‍സ് പദ്ധതിപ്രകാരം അനുവദിച്ച 10 ലക്ഷം രൂപചിലവഴിച്ചുള്ള...

കൊല്ലത്തേക്ക് (28/09/2023)
കൊല്ലത്തേക്ക് (28/09/2023)

കൊല്ലത്തേക്ക് പ്രഭാതഭക്ഷണ വിതരണം വെളിനല്ലൂര്‍ :- വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍...

വേണ്ടതെല്ലാം (OCT 07:PART 2)
വേണ്ടതെല്ലാം (OCT 07:PART 2)

വേണ്ടതെല്ലാം അറിയിപ്പ് 2014 മുതല്‍ 2022വരെ എന്‍ സി വി റ്റി  എം ഐ എസ് പ്രകാരം പ്രവേശനംനേടി...

അതീവ ജാഗ്രതവേണമെന്ന് ജില്ലാ കലക്ടര്‍
അതീവ ജാഗ്രതവേണമെന്ന് ജില്ലാ കലക്ടര്‍

അന്തരീക്ഷതാപനില കുതിച്ചുയര്‍ന്ന് 40 ഡിഗ്രിവരെയെത്തിയ പശ്ചാത്തലത്തില്‍ എല്ലാവരും അതീവജാഗ്രത...

പൊതിച്ചോറ് പതിനാലാം വാർഷികം
പൊതിച്ചോറ് പതിനാലാം വാർഷികം

കൊല്ലം :- വി കെയർ പാലിയേറ്റീവ് & ചാരിറ്റബിൾ ട്രസ്റ്റും ഹാൻഡ്‌സ് 4 ലൈഫ് പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റും...