Author: Karuthal News
Date: 21-Sep-2023

3 mins read

വേണ്ടതെല്ലാം (SEP 21 : PART 1)

വേണ്ടതെല്ലാം

ബാലമിത്ര 2.0

കുഷ്ഠരോഗ നിര്‍മാര്‍ജ്ജനത്തിന്റെ ഭാഗമായി കുട്ടികളിലെ രോഗനിര്‍ണയ പരിപാടിയായ ബാലമിത്ര 2.0 ജില്ലയിലും തുടങ്ങി. നവംബര്‍ 30 വരെയാണ് ക്യാമ്പയിന്‍. നോഡല്‍ അദ്ധ്യാപകര്‍, ആരോഗ്യ-അങ്കണവാടി പ്രവര്‍ത്തകര്‍, തുടങ്ങിയവര്‍ക്ക് പരിശീലനം നല്‍കി കഴിഞ്ഞു. വൈകല്യം ഇല്ലാത്ത സ്ഥിതി കൈവരിക്കുക, വിവിധ ഔഷധചികില്‍സ, എന്നിവയാണ് ബാലമിത്രയിലൂടെ സാധ്യമാക്കുക. കുട്ടികളിലെ കുഷ്ഠരോഗബാധ പ്രാരംഭത്തിലേ കണ്ടെത്തി അംഗവൈകല്യം തടയുകയാണ് ലക്ഷ്യം. രോഗലക്ഷണങ്ങളുള്ള കുട്ടികളുടെ വീടുകളില്‍ ആരോഗ്യപ്രവര്‍ത്തകരെത്തി പരിശോധന നടത്തും. ചികില്‍സയും ഉറപ്പുവരുത്തും. കുടുംബാംഗങ്ങളെ രോഗപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യും.
ജില്ലാതലഉദ്ഘാടനം ഇളമ്പള്ളൂര്‍ എസ് എന്‍ എസ് എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ പി കെ ഗോപന്‍ നിര്‍വഹിച്ചു. ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ജേക്കബ് ചടങ്ങില്‍ അദ്ധ്യക്ഷനായി. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബി.അനില്‍കുമാര്‍ കുഷ്ഠരോഗ നിര്‍മാര്‍ജ്ജന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വികസന സ്ഥിരം സമിതി അധ്യക്ഷ സുശീല, ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ സെയ്ഫ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ സാജന്‍ മാത്യൂസ്, അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ സുരേഷ് കുമാര്‍, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ ശ്രീകുമാര്‍ എസ്, പാലത്തറ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.പത്മകേസരി, ഇളമ്പള്ളൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്മിത, സ്‌കൂള്‍ ഹെസ്മാസ്റ്റര്‍ രാജേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വനിത-ശിശുവികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ക്യാമ്പയിന്റെ സംഘാടനം.

Balamithra Karuthalnews

അറിയിപ്പ്

കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളിക്ഷേമനിധിയില്‍ അംഗത്വമെടുത്ത ശേഷം അംശദായം ഒടുക്കുന്നതില്‍ മുടക്കംവരുത്തിയിട്ടുള്ള തൊഴിലാളികള്‍ക്ക് കുടിശിക ഒടുക്കുന്നതിനുള്ള സമയപരിധി നീട്ടി. നവംബര്‍ 30 വരെയാണ് പുതുക്കിയ തിയതി.

ബന്ധപ്പെടേണ്ട ഫോൺ നമ്പർ – 0474 2749334

നഴ്‌സിങ് നിയമനം

ജില്ലാ പഞ്ചായത്തിന്റെ മാലാഖക്കൂട്ടം പദ്ധതിയിലേക്ക് ബി എസ് സി നഴ്‌സിങ്,  ജനറല്‍ നഴ്‌സിങ്ത സ്തികളിലേക്ക്  അപേക്ഷ ക്ഷണിച്ചു. അപ്രന്റീസ് വ്യവസ്ഥയില്‍ സ്റ്റൈപന്റോടുകൂടി ആയിരിക്കും നിയമനം നടത്തുക.

യോഗ്യത :  നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ നിന്നും ബി എസ് സി നഴ്‌സിങ് അഥവാ ജനറല്‍ നഴ്‌സിങ് പാസായിരിക്കണം.

ബി പി എല്‍ വിഭാഗത്തിൽപ്പെട്ടതോ വാര്‍ഷിക വരുമാനം രണ്ടുലക്ഷത്തില്‍ താഴെയുള്ളവരോ ആയിരിക്കണം.

ജനറല്‍ കാറ്റഗറിയില്‍  (എസ് സി, എസ് റ്റി ഒഴികെ) ഉള്‍പ്പെട്ടവരും ഗ്രാമപ്രദേശത്ത് താമസിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

പ്രായപരിധി 18-45.

2024 മാര്‍ച്ച് 31 വരെയാണ് നിയമനകാലാവധി.  

ബി എസ് സി നഴ്‌സിങ് പാസായവര്‍ക്ക് 15,000 രൂപ നിരക്കിലും ജനറല്‍ നഴ്‌സിങ് പാസായവര്‍ക്ക് 12500 രൂപ നിരക്കിലും ഓണറേറിയം നല്‍കും.

എസ് എസ് എല്‍ സി, റേഷന്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ 26 ന് ജില്ലാ പഞ്ചായത്തില്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.

ബി എസ് സി നഴ്‌സിങ്ങിന് രാവിലെ 10.30 നും ജനറല്‍ നഴ്‌സിങ്ങിന് ഉച്ചയ്ക്ക് ഒരു മണിക്കുമാണ് അഭിമുഖം.

 ബന്ധപ്പെടേണ്ട ഫോൺ നമ്പർ 0474 2795017

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

കേരള ജലകൃഷി വികസന ഏജന്‍സി അഡാക്  നടപ്പിലാക്കുന്ന വനാമി ചെമ്മീന്‍കൃഷി വികസന പദ്ധതിയുടെ ധനസഹായത്തിന് അപേക്ഷിക്കാം. നിലവില്‍ സ്വന്തം നിലയ്‌ക്കോ പാട്ടത്തിനെടുത്തോ മറ്റു ചെമ്മീന്‍ കൃഷി ചെയ്യുന്നവര്‍ക്കും പുതുതായി  കൃഷിസ്ഥലം വികസിപ്പിക്കുവാനായി സാഹചര്യം ഉള്ളവര്‍ക്കും  അപേക്ഷിക്കാം. അപേക്ഷാ ഫോം അഡാക്കിന്റെ നീണ്ടകരയിലുള്ള ദക്ഷിണമേഖല എക്‌സിക്യൂട്ടീവിന്റെ ഓഫീസില്‍ നിന്നും ലഭിക്കും.  അപേക്ഷകള്‍ ഒക്ടോബര്‍ 5 നകം റീജിയണല്‍ എക്‌സിക്യൂട്ടീവ് ദക്ഷിണമേഖല, അഡാക്ക്,  ഫിഷറീസ് കോംപ്ലക്‌സ് , നീണ്ടകര പി ഒ കൊല്ലം 691582 വിലാസത്തില്‍  അയക്കേണ്ടതാണ്.

ബന്ധപ്പെടേണ്ട ഫോൺ നമ്പർ – 7907047852

താത്ക്കാലിക നിയമനം

ചടയമംഗലം ബ്ലോക്കില്‍ നടപ്പിലാക്കുന്ന കുടുംബശ്രീ മൈക്രോഎന്റര്‍പ്രൈസ് പദ്ധതിയുടെ ഭാഗമായി എം ഇ ആര്‍ സിയില്‍ അക്കൗണ്ടന്റ് തസ്തികയില്‍ താത്ക്കാലികനിയമനം നടത്തും.

യോഗ്യത : എം കോം, ടാലി.

ചടയമംഗലം ബ്ലോക്കിലെ കുടുംബാംഗങ്ങള്‍, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍, ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.  

വെള്ളപ്പേപ്പറില്‍ എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം  തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സന്റെ സാക്ഷ്യപത്രം തുടങ്ങിയവ  സെപ്റ്റംബര്‍  25ന് വൈകിട്ട്  അഞ്ചിനകം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍  കുടുംബശ്രീ, സിവില്‍സ്റ്റേഷന്‍ പി ഒ., കൊല്ലം – 691003 വിലാസത്തില്‍ അയക്കേണ്ടതാണ്.

Related News

Popular News

PRD NEWS KOLLAM (13/12/2023)
PRD NEWS KOLLAM (13/12/2023)

ജില്ലയില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍  നവകേരള സദസ്സിന്റെ പ്രചരണാര്‍ഥം  ചന്ദനത്തോപ്പ്...

പൊതിച്ചോറ് പതിനാലാം വാർഷികം
പൊതിച്ചോറ് പതിനാലാം വാർഷികം

കൊല്ലം :- വി കെയർ പാലിയേറ്റീവ് & ചാരിറ്റബിൾ ട്രസ്റ്റും ഹാൻഡ്‌സ് 4 ലൈഫ് പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റും...

വിദ്യാര്‍ഥികളുടെ സര്‍ഗാത്മകതയും വിമര്‍ശനാത്മക ചിന്തയും വളര്‍ന്നു : മന്ത്രി വി ശിവന്‍കുട്ടി
വിദ്യാര്‍ഥികളുടെ സര്‍ഗാത്മകതയും വിമര്‍ശനാത്മക ചിന്തയും വളര്

കുഴിമതിക്കാട് :- സമകാലിക വിഷയങ്ങളും പാഠ്യേതര പ്രവര്‍ത്തനങ്ങളും അവതരിപ്പിച്ചത് വിദ്യാര്‍ഥികളില്‍...

ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിന്റെ  പ്രവർത്തനങ്ങൾ വിപുലീകരിക്കും : മന്ത്രി കെ എൻ ബാലഗോപാൽ
ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിന്റെ  പ്രവർത്തനങ്ങൾ വിപുലീകരിക്കും : മന്ത്ര

ശ്രീനാരായണഗുരു സാംസ്കാരിക    സമുച്ചയത്തിന്റെ പ്രവർത്തനങ്ങൾ വിപുലീകരിച്ച് രാജ്യത്തിലെ തന്നെ ഏറ്റവും മികച്ച...

വേണ്ടതെല്ലാം (SEP 22)
വേണ്ടതെല്ലാം (SEP 22)

വേണ്ടതെല്ലാം സ്വയംതൊഴില്‍ പദ്ധതിക്കായി അപേക്ഷിക്കാം പട്ടികജാതിവികസന വകുപ്പിന്റെ ദുര്‍ബലവിഭാഗ...