Author: Karuthal News
Date: 20-Sep-2023

3 mins read

വേണ്ടതെല്ലാം (SEP 20 : PART 2)

വേണ്ടതെല്ലാം

മുട്ടക്കോഴി വളർത്തൽ പരിശീലനം

ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലനകേന്ദ്രത്തില്‍ മുട്ടക്കോഴി വളര്‍ത്തലുമായി ബന്ധപെട്ടു പരിശീലനം നല്‍കും. സെപ്റ്റംബര്‍ 25, 26 തീയതികളിലാണ് സൗജന്യപരിശീലനം. സര്‍ട്ടിഫിക്കറ്റ് നല്‍കും.

രജിസ്‌ട്രേഷന് ബന്ധപ്പെടേണ്ട ഫോണ്‍ നമ്പർ 8590798131.

സ്‌പോട്ട് അഡ്മിഷന്‍

കെല്‍ട്രോണിന്റെ അടൂര്‍ നോളജ് സെന്ററില്‍ ലോജിസ്റ്റിക് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് , കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി, ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും.
പി ജി ഡി സി എ, ഡി സി എ, വേഡ് പ്രോസസിങ് ആന്‍ഡ് ഡേറ്റാ എന്‍ട്രി, ടാലി കോഴ്‌സുകളിലേക്കാണ് പ്രവേശനം.

ബന്ധപ്പെടേണ്ട ഫോണ്‍ നമ്പർ 9526229998.

സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനത്തിന് അപേക്ഷിക്കാം

സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനത്തിനായി ക്ഷീര സംഘങ്ങള്‍/ഡയറിഫാമുകള്‍ സെപ്റ്റംബര്‍ 30നകം അപേക്ഷിക്കാവുന്നതാണ് . ജില്ലാ പഞ്ചായത്തിന്റെ ജന്തുക്ഷേമ ക്ലിനിക് പദ്ധതി പ്രകാരമാണ് ഇത്തരത്തിലൊരു സേവനം നടപ്പിലാക്കുന്നത്.

വിവരങ്ങള്‍ക്ക്> സീനിയര്‍ വെറ്ററിനറി സര്‍ജന്‍, മൊബൈല്‍ വെറ്ററിനറി ഹോസ്പിറ്റല്‍, കൊല്ലം.

ബന്ധപ്പെടേണ്ട ഫോണ്‍ നമ്പർ 9447702489

ടെന്‍ഡര്‍ ക്ഷണിച്ചു

ജില്ലാതല ഐ സി ഡി എസ് സെല്‍ പ്രോഗ്രാംഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ ടെന്‍ഡര്‍ ക്ഷണിച്ചു. കാര്‍/ജീപ്പ് വാടകയ്ക്ക് നല്‍കുന്നതിനാണ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്.

ടാക്‌സി പെര്‍മിറ്റ് ഉള്ളവരായിരിക്കണം അപേക്ഷ സമർപ്പിക്കേണ്ടവർ. വാഹനം ഏഴുവര്‍ഷത്തില്‍ താഴെ കാലപ്പഴക്കമുള്ളതായിരിക്കണം. വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വ്യക്തിയുടെ പേരില്‍ ടെന്‍ഡര്‍ സമര്‍പ്പിക്കണം.

സെപ്റ്റംബര്‍ 25 ഉച്ചയ്ക്ക് രണ്ടിനകം പ്രോഗ്രാം ഓഫീസര്‍, ജില്ലാ പ്രോഗ്രാം ഓഫീസ്, ജില്ലാതല ഐ സി ഡി എസ് സെല്‍, സിവില്‍ സ്റ്റേഷന്‍, കൊല്ലം വിലാസത്തില്‍ ലഭിക്കണം.

ബന്ധപ്പെടേണ്ട ഫോണ്‍ നമ്പർ 04742793069

ഫാര്‍മസിസ്റ്റ് നിയമനം

പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ നിയമനം നടത്തുന്നു.താത്ക്കാലിക അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം നടത്തുക.

യോഗ്യതപ്ലസ് ടു, ഡി ഫാം, ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍
പ്രായപരിധി – 18-41
ഒഴിവുകള്‍ -6

സെപ്റ്റംബര്‍ 25 രാവിലെ 11ന് അഭിമുഖത്തിന് സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ എത്തണം.

ബന്ധപ്പെടേണ്ട ഫോണ്‍ നമ്പർ0474 2575050

മാധ്യമപഠനത്തിന് അപേക്ഷിക്കാം

കെല്‍ട്രോണില്‍ മാധ്യമപഠന ബിരുദാനന്തര ബിരുദ ഡിപ്ലോമയിലേക്ക് അപേക്ഷിക്കാം. ഒരുവര്‍ഷത്തെ കോഴ്‌സായിരിക്കും.
പ്രിന്റ് മീഡിയ – ടെലിവിഷന്‍ – സോഷ്യല്‍ മീഡിയ – മൊബൈല്‍ – ഡാറ്റാ ജേണലിസം, ആങ്കറിങ്, ന്യൂസ്‌ക്യാമറ, വീഡിയോഎഡിറ്റിംഗ് തുടങ്ങിയ വിഭാഗങ്ങളിലായിരിക്കും പരിശീലനം. കോഴ്‌സ് വിജയികള്‍ക്ക് പ്ലേസ്‌മെന്റ് അസിസ്റ്റന്‍സും നല്‍കും. കൂടാതെ, പഠനത്തോടൊപ്പം മാധ്യമസ്ഥാപനങ്ങളില്‍ നിബന്ധനകള്‍ക്ക് വിധേയമായി ഇന്റേണ്‍ഷിപ്പിന് അവസരം ലഭിക്കും.

യോഗ്യത – ബിരുദം
പ്രായപരിധി – 30

അപേക്ഷകള്‍ സെപ്തംബര്‍ 25-നകം തിരുവനന്തപുരം കെല്‍ട്രോണ്‍നോളജ് സെന്റ്ററില്‍ ലഭിക്കണം
അപേക്ഷാഫോമിനും വിവരങ്ങള്‍ക്കും;

ബന്ധപ്പെടേണ്ട ഫോണ്‍ നമ്പർ 9544958182

താത്ക്കാലിക നിയമനം

അഞ്ചല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലിക നിയമനം. എക്‌സ്‌റേ/ഇ സി ജി ടെക്‌നീഷ്യന്‍ തസ്തികയിലേക്കാണ് താല്‍ക്കാലിക നിയമനം നടത്തുക

യോഗ്യത – ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി (ഡി ആര്‍ ടി)
പ്രവര്‍ത്തിപരിചയം അഭികാമ്യം.
പ്രായപരിധി – 40.
അവസാന തീയതി സെപ്റ്റംബര്‍ 30.

ബന്ധപ്പെടേണ്ട ഫോണ്‍ നമ്പർ 0475 2273560.

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്കു അപേക്ഷിക്കാം.

അലൂമിനിയം ഫാബ്രിക്കേഷന്‍, ഓട്ടോകാഡ്, ബ്യൂട്ടിഷന്‍ , മൊബൈല്‍ഫോണ്‍ ടെക്‌നോളജി എന്നിവയാണ് കോഴ്‌സുകള്‍. ത്രൈമാസ കോഴ്‌സുകളായിരിക്കും. തുടര്‍വിദ്യാഭാസ കേന്ദ്രത്തിന്റെ ഓഫീസില്‍ നിന്ന് അപേക്ഷ ഫോറം ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30 ആയിരിക്കും.

ബന്ധപ്പെടേണ്ട ഫോണ്‍ നമ്പർ – 9496846522.

Related News

Popular News

 കോളേജുകളില്‍ ഇന്റേണല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം ഉറപ്പു വരുത്തണം :വനിത കമ്മിഷന്‍
 കോളേജുകളില്‍ ഇന്റേണല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം ഉറപ്പു വ

വിദ്യാര്‍ത്ഥിനികളും അധ്യാപകഅനധ്യാപകരും നേരിടുന്ന പ്രശ്‌നങ്ങള്‍ കേള്‍ക്കുവാനും പരിഹരിക്കുവാനും...

വിദേശ തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത : യുവജന കമ്മീഷന്‍
വിദേശ തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത : യുവജന കമ്മീഷന്‍

കൊല്ലം :- വിദേശ തൊഴില്‍  തട്ടിപ്പുകള്‍ക്കെതിരെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ജാഗ്രത പുലര്‍ത്തണമെന്ന്...

ഗണേഷ് കുമാറും കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്…സത്യപ്രതിജ്ഞ….
ഗണേഷ് കുമാറും കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്…സത്യപ്രതിജ്ഞ….

തിരുവനന്തപുരം : മന്ത്രിസ്ഥാനത്തിനായുള്ള കെ.ബി.ഗണേഷ് കുമാറിന്‍റെയും കടന്നപ്പള്ളി രാമചന്ദ്രന്‍റെയും...

ഓണം പങ്കുവെക്കലിന്റെ ആഘോഷമാണ്; ഡോ. വിൽ‌സൺ ഏലിയാസ്
ഓണം പങ്കുവെക്കലിന്റെ ആഘോഷമാണ്; ഡോ. വിൽ‌സൺ ഏലിയാസ്

കൊല്ലം :- ഓണം പങ്കുവെക്കലിന്റെ ആഘോഷമാണ് എന്ന സന്ദേശം ഉയർത്തി കരുതൽ ഓണഘോഷം.ഓണപ്പാട്ടുകളും തിരുവാതിരയും...

ലോകസമാധാന സന്ദേശ ചിത്രരചനാ മത്സര വിജയികൾ
ലോകസമാധാന സന്ദേശ ചിത്രരചനാ മത്സര വിജയികൾ

ലോകസമാധാന സന്ദേശ ചിത്രരചനാ മത്സര വിജയികൾ പ്രഖ്യാപിച്ചു. കൊല്ലം :- ഐക്യരാഷ്ട്ര സഭയുടെ ലോകസമാധാന...