Author: Karuthal News
Date: 14-Sep-2023

1 mins read

വീണ്ടും നിപ; അതീവ ജാഗ്രതയിൽ കേരളം 

കോഴിക്കോട് :- വീണ്ടും നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് അതീവ ജാഗ്രതയിൽ കേരളം  . കോഴിക്കോട് രണ്ട് പേർ രോഗ ബാധിതരായതിനെ തുടർന്ന് മരണപ്പെട്ടുവെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. ആയഞ്ചേരി മംഗലാട് മമ്പളികുനി ഹാരിസ് (41) കുറ്റ്യാടി മരുതോങ്കര കള്ളാട് സ്വദേശി എടവലത്ത് മുഹമ്മദ്‌ (49) എന്നിവരാണ് മരിച്ചത്. ഇതിൽ ഹാരിസിന്റെയും ചികിത്സയിൽ കഴിയുന്ന നാല് പേരുടെയും സാമ്പിളുകൾ ആണു വൈദ്യപരിശോധനക്ക് അയച്ചത്. പൂനെ ദേശീയ വൈറോളജി ഇന്സ്റ്റിട്യൂട്ടിൽ നടന്ന പരിശോധനയിൽ മരണപ്പെട്ട ഹാരിസിനും ചികിത്സയിൽ ഉള്ള രണ്ട് പേർക്കും നിപ രോഗ ബാധ സ്ഥിരീകരിച്ചു. തുടർന്ന് ചികിത്സയിൽ കഴിയുന്ന മൂന്നു പേരുടെ കൂടി സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്.

കോഴിക്കോട് ജില്ലയിൽ ഇത് മൂന്നാം തവണയാണ് നിപ രോഗം സ്ഥിരീകരിക്കുന്നത്.

ജാഗ്രതയോടെ നേരിടണം ; മുഖ്യമന്ത്രി

മൂന്നാം തവണയും കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തെ ഭയത്തോടെയല്ല.മറിച്ച് ; ജാഗ്രതയോടെ നേരിടണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും നിയന്ത്രങ്ങളോട് പൂർണമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിപയെ ജാഗ്രതയോടെ പ്രതിരോധിച്ചവരാണ് നമ്മൾ എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

Related News

Popular News

ചിലവ് രേഖകള്‍ നാളെ (ഏപ്രില്‍ 18) ഹാജരാക്കിയില്ലെങ്കില്‍ നടപടി – ജില്ലാ കലക്ടര്‍
ചിലവ് രേഖകള്‍ നാളെ (ഏപ്രില്‍ 18) ഹാജരാക്കിയില്ലെങ്കില്‍ നടപ

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ്ചിലവുകള്‍ രേഖാമൂലം...

കള്ളക്കടല്‍-ഉയര്‍ന്ന തിരമാല; ജാഗ്രത പുലര്‍ത്തണം : ജില്ലാ കലക്ടര്‍
കള്ളക്കടല്‍-ഉയര്‍ന്ന തിരമാല; ജാഗ്രത പുലര്‍ത്തണം : ജില്ലാ കല

കേരള തീരത്തും, തമിഴ്നാട് തീരത്തും ഇന്ന് (ജൂലൈ 7) രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന...

വേണ്ടതെല്ലാം (SEP 20 : PART 2)
വേണ്ടതെല്ലാം (SEP 20 : PART 2)

വേണ്ടതെല്ലാം മുട്ടക്കോഴി വളർത്തൽ പരിശീലനം ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലനകേന്ദ്രത്തില്‍...

സാറ കോഹെന്റെ നാട്ടിൽ
സാറ കോഹെന്റെ നാട്ടിൽ

സാറ കോഹെന്റെ നാട്ടിലൂടെ…. അതൊരു യാത്രയായിരുന്നു. മട്ടാഞ്ചേരിയെ തേടിയുള്ള യാത്ര, അതിലുപരി മതേതരത്വത്തെ...

സിവില്‍ സര്‍വീസ്  പരീക്ഷാപരിശീലനം  
സിവില്‍ സര്‍വീസ്  പരീക്ഷാപരിശീലനം  

സിവില്‍ സര്‍വീസ് അക്കാദമിയുടെ യു പി എസ് സി സിവില്‍ സര്‍വീസ് പരീക്ഷാപരിശീലന ക്ലാസ്സിലേക്ക് അപേക്ഷ...