Author: Karuthal News
Date: 14-Sep-2023

1 mins read

വി കെയർ പാലിയേറ്റീവിന്റെ ‘കൈത്താങ്’ 

കൊല്ലം :- വി കെയർ പാലിയേറ്റീവിന്റെ ‘കൈത്താങ്’ കിടപ്പുരോഗികൾക്കും മാരക രോഗമുള്ളവർക്കും അനുഗ്രഹമായി മാറി. ഐക്യരാഷ്ട്ര സഭയുടെ ലോകസമാധാന ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ അഥവാ ഇപ്ലോ സംഘടിപ്പിക്കുന്ന ആഘോഷങ്ങളിൽ വി കെയർ പാലിയേറ്റീവ് & ചാരിറ്റബിൾ ട്രസ്റ്റ് കൈകോർത്തപ്പോൾ കിടപ്പുരോഗികൾക്കും മാരക രോഗമുള്ളവർക്കും ഹോസ്പിറ്റൽ ബെഡ്, വീൽ ചെയറുകൾ, വാക്കറുകൾ, എയർബഡ്, ഡയപ്പർ എന്നിവ നൽകുന്ന ‘ കൈത്താങ് ‘ പരിപാടിയായി മാറി. കരുതൽ അക്കാഡമി ഹാളിൽ നടന്ന ചടങ്ങ് നാടക സിനിമാനടനും ഗിന്നസ് ജേതാവുമായ കെ പി എ സി ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സമാധാനം ആരംഭിക്കേണ്ടത് കുടുംബങ്ങളിലാണ്.കിടപ്പുരോഗികളുടെ സമാധാനം ആ കുടുംബങ്ങളുടെ സമാധാനമാണ്. ലോക സമാധാനം കുടുംബങ്ങളിലൂടെ ലോകമാകെ പരക്കട്ടെയെന്ന് കെ പി എ സി ലീലാകൃഷ്ണൻ പറഞ്ഞു. ജ്വാല വിമൻസ് പവർ പ്രസിഡന്റ്‌ ബെറ്റ്സി എഡിസൺ അധ്യക്ഷത വഹിച്ചു. വി കെയർ പാലിയേറ്റീവ് ചെയർമാൻ ജോർജ് എഫ് സേവ്യർ വലിയവീട്, ഇപ്ലോ ഇന്റർനാഷണൽ ജനറൽ സെക്രട്ടറി ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റ,ജില്ലാ ചാപ്റ്റർ പ്രസിഡന്റ്‌ ടി വി ടെറൻസ്, വി കെയർ പാലിയേറ്റീവ് വൈസ് ചെയർമാൻ ഇഗ്‌നേഷ്യസ് വിക്ടർ, റിട്ടയേർഡ് ഡെപ്യൂട്ടി കമാണ്ഡന്റ് കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് വീൽ ചെയറുകളും കട്ടിലും വാക്കറുകളും വിതരണം ചെയ്തു. ഇപ്ലോയോടൊപ്പം വി കെയർ പാലിയേറ്റീവ്& ചാരിറ്റബിൾ ട്രസ്റ്റ്,ജ്വാല വിമൻസ് പവർ, കരുതൽ അക്കാഡമി ഓഫ് മ്യൂസിക്, ഫൈൻ ആർട്സ് & റിസർച്ച് സെന്റർ, ബൃഹസ്പതി സംഗീത വിദ്യാപീഠം, ക്യാപ് ഓഫ് ഡിജി ട്രസ്റ്റ് എന്നിവ ലോകസമാധാന ദിനാഘോഷത്തിൽ പങ്കാളികളാകുന്നു.

Related News

Popular News

ലോകസമാധാന സന്ദേശ ചിത്രരചനാ മത്സര വിജയികൾ
ലോകസമാധാന സന്ദേശ ചിത്രരചനാ മത്സര വിജയികൾ

ലോകസമാധാന സന്ദേശ ചിത്രരചനാ മത്സര വിജയികൾ പ്രഖ്യാപിച്ചു. കൊല്ലം :- ഐക്യരാഷ്ട്ര സഭയുടെ ലോകസമാധാന...

ഖയാൽ സന്ധ്യയുമായി ലോകസമാധാന ദിനാഘോഷം
ഖയാൽ സന്ധ്യയുമായി ലോകസമാധാന ദിനാഘോഷം

കൊല്ലം :- ഐക്യരാഷ്ട്ര സഭയുടെ ലോകസമാധാന ദിനാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ 22 വെള്ളിയാഴ്ച വൈകുന്നേരം 5.30 ന്...

ചിലവ് രേഖകള്‍ നാളെ (ഏപ്രില്‍ 18) ഹാജരാക്കിയില്ലെങ്കില്‍ നടപടി – ജില്ലാ കലക്ടര്‍
ചിലവ് രേഖകള്‍ നാളെ (ഏപ്രില്‍ 18) ഹാജരാക്കിയില്ലെങ്കില്‍ നടപ

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ്ചിലവുകള്‍ രേഖാമൂലം...

കെ.എസ്.ആര്‍.ടി.സി മണ്‍സൂണ്‍ യാത്രകള്‍
കെ.എസ്.ആര്‍.ടി.സി മണ്‍സൂണ്‍ യാത്രകള്‍

മണ്‍സൂണ്‍ യാത്രകളുമായി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍. ജൂണ്‍ 15 നു രാവിലെ അഞ്ച് മണിക്ക്...

ഭിന്നശേഷിക്കുഞ്ഞുങ്ങളുടെ ബാനർ പെയിന്റിംഗുമായി ലോകസമാധാന ദിനാഘോഷം.
ഭിന്നശേഷിക്കുഞ്ഞുങ്ങളുടെ ബാനർ പെയിന്റിംഗുമായി ലോകസമാധാന ദിനാഘോഷം.

കൊല്ലം :- ഭിന്നശേഷിക്കുഞ്ഞുങ്ങളുടെ ബാനർ പെയിന്റിംഗുമായി ലോകസമാധാന ദിനാഘോഷം. ഐക്യരാഷ്ട്ര സഭയുടെ ലോകസമാധാന...