Author: Karuthal News
Date: 14-Sep-2023

1 mins read

വി കെയർ പാലിയേറ്റീവിന്റെ ഓണവണ്ടി പുറപ്പെട്ടു

കൊല്ലം :- കിടപ്പു രോഗികൾക്കും ക്യാൻസർ രോഗികൾക്കും കിഡ്നി രോഗികൾക്കും വീട്ടിലെത്തി ഓണക്കിറ്റ് നൽകുന്ന വി കെയർ പാലിയേറ്റീവ് പദ്ധതിയായ ഓണവണ്ടിയുടെ ഫ്ലാഗ്ഓഫ് കരുതൽ അക്കാഡമി ഗ്രൗണ്ടിൽ കൊല്ലം മേയർ പ്രസന്ന എണസ്റ്റ് നിർവ്വഹിച്ചു.ഏഴു വർഷമായി കിടപ്പുരോഗികളുടെ അടുക്കലേക്ക് നന്മയുമായി കടന്നു ചെല്ലുന്ന ഈ പദ്ധതി അഭിനന്ദനാർഹമാണെന്ന് മേയർ പറഞ്ഞു. വി കെയർ പാലിയേറ്റീവ് ചെയർമാൻ ജോർജ് എഫ് സേവ്യർ വലിയവീട് അധ്യക്ഷത വഹിച്ചു. ജ്വാല വിമൻസ് പവർ പ്രസിഡന്റ്‌ ബെറ്റ്സി എഡിസൺ മുഖ്യപ്രഭാഷണം നടത്തി. വി കെയർ പാലിയേറ്റീവ് ചീഫ് കോർഡിനേറ്റർ ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റ, വൈസ് ചെയർമാൻ ഇഗ്‌നേഷ്യസ് വിക്ടർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സോജാ ലീൻ ഡേവിഡ്,ജോയ് ആലുക്കാസ് കൊല്ലം മാനേജർ അരുൺകുമാർ, കാരുണ്യപ്രവർത്തകർ മാതു മങ്ങാട്, ഗോകുൽ എസ് കെ കടവൂർ, ജോളി സിൽക്‌സ് അസിസ്റ്റന്റ് മാനേജർ സന്തോഷ്‌ കുമാർ , പി ആർ ഓ വിശ്വേശ്വരൻപിള്ള എന്നിവർ സംസാരിച്ചു.

തുടർന്ന് വീടുകളിൽ പപ്പടവും പായസവും ഉൾപ്പെടെ 17 ഐറ്റങ്ങൾ ഉൾപ്പെടെയുള്ള ഭക്ഷ്യക്കിറ്റുകൾ എത്തിച്ചു നൽകി.

Related News

Popular News

വിദ്യാര്‍ഥികളുടെ സര്‍ഗാത്മകതയും വിമര്‍ശനാത്മക ചിന്തയും വളര്‍ന്നു : മന്ത്രി വി ശിവന്‍കുട്ടി
വിദ്യാര്‍ഥികളുടെ സര്‍ഗാത്മകതയും വിമര്‍ശനാത്മക ചിന്തയും വളര്

കുഴിമതിക്കാട് :- സമകാലിക വിഷയങ്ങളും പാഠ്യേതര പ്രവര്‍ത്തനങ്ങളും അവതരിപ്പിച്ചത് വിദ്യാര്‍ഥികളില്‍...

വേണ്ടതെല്ലാം (SEP 20 : PART 1)
വേണ്ടതെല്ലാം (SEP 20 : PART 1)

വേണ്ടതെല്ലാം ദ്വിദിന പരിശീലനം ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ അടുത്ത വര്‍ഷം തുടങ്ങുന്ന...

ആദ്യ ഡിജിറ്റല്‍സാക്ഷര ജില്ലയാകാൻ ഒരുങ്ങി കൊല്ലം
ആദ്യ ഡിജിറ്റല്‍സാക്ഷര ജില്ലയാകാൻ ഒരുങ്ങി കൊല്ലം

കൊല്ലം :- ആദ്യ ഡിജിറ്റല്‍സാക്ഷര ജില്ലയാകാൻ കൊല്ലം തയ്യാറെടുക്കുന്നു. ജില്ലാ പഞ്ചായത്തും ശ്രീനാരായണഗുരു...

കരുതലും സ്നേഹവുമായി സ്നേഹക്കൂട്
കരുതലും സ്നേഹവുമായി സ്നേഹക്കൂട്

കരുതലും സ്നേഹവുമായി സ്നേഹക്കൂട് ഒരുങ്ങി. ജി. എൽ. പി. എസ് തേവന്നൂർ സ്‌കൂളിൽ കരുതലും സ്നേഹവും തുളുമ്പി നിൽക്കുന്ന...

കൊല്ലം ശ്രീ പുതിയകാവ് ഭഗവതി ക്ഷേത്ര പൊങ്കാല
കൊല്ലം ശ്രീ പുതിയകാവ് ഭഗവതി ക്ഷേത്ര പൊങ്കാല

2024 മാർച്ച് 8 വെള്ളിയാഴ്ച രാവിലെ 10ന് ക്ഷേത്രമേൽശാന്തി ബ്രഹ്മശ്രീ ഇടമന ഇല്ലത്ത് എൻ ബാലമുരളിയുടെ...