Author: Karuthal News
Date: 12-Oct-2023

1 mins read

വിദ്യാര്‍ഥികളുടെ സര്‍ഗാത്മകതയും വിമര്‍ശനാത്മക ചിന്തയും വളര്‍ന്നു : മന്ത്രി വി ശിവന്‍കുട്ടി

കുഴിമതിക്കാട് :- സമകാലിക വിഷയങ്ങളും പാഠ്യേതര പ്രവര്‍ത്തനങ്ങളും അവതരിപ്പിച്ചത് വിദ്യാര്‍ഥികളില്‍ സര്‍ഗാത്മകതയും വിമര്‍ശനാത്മക ചിന്തയും വളര്‍ത്താന്‍ സാധിച്ചെന്ന് പൊതുവിദ്യാഭ്യാസ-തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി.

കുഴിമതിക്കാട് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിട സമുച്ചയത്തിന്റെയും ആഡിറ്റോറിയത്തിന്റെയും നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.


21-ാം നൂറ്റാണ്ടിലെ വെല്ലുവിളികള്‍ക്ക് വിദ്യാര്‍ഥികളെ സജ്ജമാക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം നടപ്പാക്കാന്‍ കഴിഞ്ഞു. എല്ലാ കുട്ടികള്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പാക്കുന്നുണ്ട്. പാഠ്യ പദ്ധതിയും അധ്യാപക പരിശീലനവും പുതിയ കാലത്തിന് അനുസരിച്ച് സമഗ്രമാക്കി. എല്ലാ ആധുനിക സാങ്കേതിക വിദ്യയും ആശയങ്ങളും നമ്മുടെ വിദ്യര്‍ഥികള്‍ക്ക് ലഭിക്കാനുള്ള ലക്ഷ്യമാണ് സര്‍ക്കാരിന്റേതെന്നും സര്‍ക്കാര്‍ സ്‌കൂളുകളുടെ ഭൗതികസാഹചര്യം ഉയര്‍ത്താന്‍ ഇത്രയും തുക ചെലവഴിച്ച സര്‍ക്കാര്‍ ചരിത്രത്തിലില്ലന്നും മന്ത്രി പറഞ്ഞു.

ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനായി.

സമൂഹം മെച്ചപ്പെടുന്നത് സ്‌കൂളുകള്‍ വികസിക്കുമ്പോളാണെന്നും സ്‌കൂള്‍ വികസനത്തില്‍ സാമ്പത്തിക പരിമിതികള്‍ തടസ്സമാക്കില്ലന്നും മന്ത്രി പറഞ്ഞു. കിഫ്ബി ഫണ്ടില്‍ നിന്നും 3 കോടി 90 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോട് കൂടിയ സ്‌കൂള്‍ കെട്ടിട സമുച്ചയവും ആഡിറ്റോറിയവും നിര്‍മിക്കുന്നത്.
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അഭിലാഷ്, ജില്ലാ പഞ്ചായത്ത് അംഗം ജയശ്രീ വാസുദേവന്‍ പിള്ള, കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് പി എസ് പ്രശോഭ, വൈസ് പ്രസിഡന്റ് എസ് ഓമനക്കുട്ടന്‍ പിള്ള, സ്ഥിരം സമിതി അധ്യക്ഷരായ എം തങ്കപ്പന്‍, റ്റി സന്ധ്യാഭാഗി, പ്രിന്‍സിപ്പാള്‍ റ്റി ജി ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.

Related News

Popular News

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്കായുള്ള റിഫ്രഷര്‍ ട്രെയിനിങ് പ്രോഗ്രാം
തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്കായുള്ള റിഫ്രഷര്‍ ട്രെയി

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥര്‍ക്കായുള്ള മൂന്നാം ഘട്ട പരിശീലനം (റിഫ്രഷര്‍...

കരുതലും സ്നേഹവുമായി സ്നേഹക്കൂട്
കരുതലും സ്നേഹവുമായി സ്നേഹക്കൂട്

കരുതലും സ്നേഹവുമായി സ്നേഹക്കൂട് ഒരുങ്ങി. ജി. എൽ. പി. എസ് തേവന്നൂർ സ്‌കൂളിൽ കരുതലും സ്നേഹവും തുളുമ്പി നിൽക്കുന്ന...

ചിലവ് രേഖകള്‍ നാളെ (ഏപ്രില്‍ 18) ഹാജരാക്കിയില്ലെങ്കില്‍ നടപടി – ജില്ലാ കലക്ടര്‍
ചിലവ് രേഖകള്‍ നാളെ (ഏപ്രില്‍ 18) ഹാജരാക്കിയില്ലെങ്കില്‍ നടപ

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ്ചിലവുകള്‍ രേഖാമൂലം...

സിവില്‍ സര്‍വീസ്  പരീക്ഷാപരിശീലനം  
സിവില്‍ സര്‍വീസ്  പരീക്ഷാപരിശീലനം  

സിവില്‍ സര്‍വീസ് അക്കാദമിയുടെ യു പി എസ് സി സിവില്‍ സര്‍വീസ് പരീക്ഷാപരിശീലന ക്ലാസ്സിലേക്ക് അപേക്ഷ...

ജാഗ്രത തുടരണമെന്ന് ജില്ലാ കലക്ടര്‍
ജാഗ്രത തുടരണമെന്ന് ജില്ലാ കലക്ടര്‍

ജില്ലയില്‍ കാലാവസ്ഥ മുന്നറിയിപ്പ്പ്രകാരം ഉഷ്ണതരംഗം തുടരുമെന്നും അതീവജാഗ്രത വേണമെന്നും ജില്ല...