Author: Karuthal News
Date: 14-Oct-2023

1 mins read

വര്‍ണക്കൂടാരം പദ്ധതി : വേറിട്ട പഠനമാതൃക

വര്‍ണക്കൂടാരം പദ്ധതി

സമഗ്രശിക്ഷാ കേരളയുടെ സ്റ്റാര്‍സ് പദ്ധതിപ്രകാരം അനുവദിച്ച 10 ലക്ഷം രൂപചിലവഴിച്ചുള്ള കിലുക്കാംപെട്ടി പ്രീപ്രൈമറി വര്‍ണക്കൂടാരം പദ്ധതി നിലമേല്‍ സര്‍ക്കാര്‍ യുപി സ്‌കൂളില്‍ യാഥാര്‍ഥ്യമായി.

ഭാഷ, ശാസ്ത്രം, കരകൗശലം, ചിത്രകല, തുടങ്ങി 13 മേഖലകളെ വ്യത്യസ്ത ഇടങ്ങളാക്കി മാറ്റിയാണ് പഠനം അനുഭവവേദ്യമാക്കുന്നത്. ശില്പി സോളമന്‍ കടവൂര്‍ രൂപകല്പന ചെയ്ത ഹരിതോദ്യാനവും ഇവിടെയുണ്ട്.

പ്രിപ്രൈമറി പഠനത്തെ ആധുനികകാലത്തിന് ചേരുംവിധം പരിഷ്‌കരിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പ് വിഭാവനം ചെയ്ത പദ്ധതിയാണ് ഇവിടെ മികവോടെ നടപ്പിലാക്കുന്നത്.

നിറംപിടിപ്പിച്ച പാതയും വെള്ളച്ചാട്ടവുമൊക്കെ കുഞ്ഞുമനസ്സുകളില്‍ കൗതുകത്തോടൊപ്പം അറിവും നിറയ്ക്കുന്നതിന് പര്യാപ്തമാണ്. പക്ഷിമൃഗാദികളുടെ ശില്പങ്ങളിലൂടെ പ്രകൃതിയെ അറിയാനുമാകും. ആമ്പല്‍ക്കുളം തീര്‍ത്ത് ജീവോത്പത്തിയുടെ നാള്‍വഴികളും ഒരുക്കിയിട്ടുണ്ട്.
ഹെലികോപ്റ്ററിന്റെയും സംഗീതഉപകരണങ്ങളുടെ  മാതൃകയും സജ്ജമാക്കിയിട്ടുണ്ട്. കലാപരിപാടികള്‍ക്കായി സ്റ്റേജും പുതിയകാല കാഴ്ചകള്‍ക്കായി ടെലിവിഷന്‍ സ്‌ക്രീനുമുണ്ട്. പാവകള്‍ക്കും കളിപ്പാട്ടങ്ങള്‍ക്കും പുറമേ റൈഡുകളും ഊഞ്ഞാലുകളുമൊക്കെ ഒരുക്കിയിട്ടുമുണ്ട്.

ശിശുസൗഹൃദ ഇരിപ്പിടങ്ങളും മേശകളും സവിശേഷതയാണ്. പാവനാടകത്തിന്റെ പിന്നണി സ്‌ക്രീനും ഇവിടെയുണ്ട്.

മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയാണ് സംവിധാനങ്ങള്‍ ഉദ്ഘാടനം ചെയ്തത്.

Related News

Popular News

മികച്ച ഓഫീസുകള്‍ക്കുള്ള അവാര്‍ഡുകള്‍ നല്‍കി കൊല്ലം കലക്ട്രേറ്റ്
മികച്ച ഓഫീസുകള്‍ക്കുള്ള അവാര്‍ഡുകള്‍ നല്‍കി കൊല്ലം ക

കൊല്ലം :- മികച്ച ഓഫീസുകള്‍ക്കുള്ള അവാര്‍ഡുകള്‍ നല്‍കി കൊല്ലം കലക്ട്രേറ്റ്. സിവില്‍ സ്റ്റേഷനില്‍...

കേരള തീരത്ത് ന്യുനമര്‍ദ്ദ പാത്തി; ജൂലൈ 8 വരെ ശക്തമായ മഴയ്ക്ക് സാധ്യത
കേരള തീരത്ത് ന്യുനമര്‍ദ്ദ പാത്തി; ജൂലൈ 8 വരെ ശക്തമായ മഴയ്ക്ക് സാധ്യത

കേരള -ഗുജറാത്ത് തീരത്ത് ന്യുനമര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു....

പോളിടെക്‌നിക് പ്രവേശനം
പോളിടെക്‌നിക് പ്രവേശനം

ഐ.എച്ച്.ആര്‍.ഡി.യുടെ കീഴിലുള്ള കരുനാഗപ്പള്ളി (0476 2623597, 8547005083), മറ്റക്കര (0481 2542022, 8547005081), പൈനാവ് (0486 2232246 8547005084), കല്ലേറ്റുംകര (0480...

സാറ കോഹെന്റെ നാട്ടിൽ
സാറ കോഹെന്റെ നാട്ടിൽ

സാറ കോഹെന്റെ നാട്ടിലൂടെ…. അതൊരു യാത്രയായിരുന്നു. മട്ടാഞ്ചേരിയെ തേടിയുള്ള യാത്ര, അതിലുപരി മതേതരത്വത്തെ...

മുഖ്യമന്ത്രിയുടെ മണ്ഡലപര്യടനം വിജയിപ്പിക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം: മന്ത്രി കെ എന്‍ ബാലഗോപാല്‍
മുഖ്യമന്ത്രിയുടെ മണ്ഡലപര്യടനം വിജയിപ്പിക്കാന്‍ ഒറ്റക്കെട്ടായി പ്രവര്

മുഖ്യമന്ത്രിയുടെ മണ്ഡലപര്യടനം വിജയിപ്പിക്കാനുള്ള മുന്നൊരുക്കങ്ങൾക്കു തുടക്കമിട്ട് കൊല്ലം ജില്ല....