Author: Karuthal News
Date: 20-Sep-2023

1 mins read

ലോകസമാധാന സന്ദേശ ചിത്രരചനാ മത്സര വിജയികൾ

ലോകസമാധാന സന്ദേശ ചിത്രരചനാ മത്സര വിജയികൾ പ്രഖ്യാപിച്ചു.

കൊല്ലം :- ഐക്യരാഷ്ട്ര സഭയുടെ ലോകസമാധാന ദിനാഘോഷങ്ങളോടനുബന്ധിച്ച്
ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ ( ഇപ്ലോ ), കരുതൽ അക്കാഡമി ഓഫ് മ്യൂസിക്, ഫൈൻ ആർട്സ് & റിസർച്ച് സെന്റർ, വി കെയർ പാലിയേറ്റീവ് & ചാരിറ്റബിൾ ട്രസ്റ്റ്, ജ്വാല വിമൻസ് പവർ എന്നിവയുടെ ആഭിമുഖ്യത്തിൽ കരുതൽ അക്കാഡമി ഹാളിൽ നടന്ന ചിത്രരചനാമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

ഹൈസ്കൂൾ വിഭാഗം ജലഛായ മത്സരത്തിൽ അനന്യ എസ് സുഭാഷ് ഒന്നാം സ്ഥാനവും വൈഷ്ണവ് ആർ രണ്ടാം സ്ഥാനവും ഗോപിക സുരേഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

യു പി വിഭാഗത്തിൽ വൈശാഖ് ആർ നാണ് ഒന്നാം സ്ഥാനം. അൽഫോൻസ അഗസ്റ്റിൻ രണ്ടാം സ്ഥാനവും വൈഷ്ണവ് ആർ മൂന്നാം സ്ഥാനവും നേടി.

എൽ പി വിഭാഗം പെൻസിൽ ഡ്രോയിങ്ങിന് സാവൻ സുഗുണൻ ഒന്നാം സ്ഥാനവും ജോസിയ രണ്ടാം സ്ഥാനവും സിൽജിൻ, ആദ്യൻ ഹരി എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കെ ജി വിഭാഗം കളറിങ് മത്സരത്തിൽ ഫൗസ്റ്റിന അഗസ്റ്റിനാണ് ഒന്നാം സ്ഥാനം.


ഇരുപത്തി രണ്ട് വെള്ളിയാഴ്ച 5.30 ന് കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ ഖയാൽ സന്ധ്യക്ക്‌ മുന്നോടിയായി നടക്കുന്ന ഇപ്ലോയുടെ പന്ത്രണ്ടാം വാർഷിക സമ്മേളനത്തിൽ എം എൽ എ എം നൗഷാദ്, മേയർ പ്രസന്ന ഏണസ്റ്റ് എന്നിവർ ചേർന്ന് സമ്മാനങ്ങൾ നൽകും.

Related News

Popular News

ചിലവ് രേഖകള്‍ നാളെ (ഏപ്രില്‍ 18) ഹാജരാക്കിയില്ലെങ്കില്‍ നടപടി – ജില്ലാ കലക്ടര്‍
ചിലവ് രേഖകള്‍ നാളെ (ഏപ്രില്‍ 18) ഹാജരാക്കിയില്ലെങ്കില്‍ നടപ

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ്ചിലവുകള്‍ രേഖാമൂലം...

വിദ്യാര്‍ഥികളുടെ സര്‍ഗാത്മകതയും വിമര്‍ശനാത്മക ചിന്തയും വളര്‍ന്നു : മന്ത്രി വി ശിവന്‍കുട്ടി
വിദ്യാര്‍ഥികളുടെ സര്‍ഗാത്മകതയും വിമര്‍ശനാത്മക ചിന്തയും വളര്

കുഴിമതിക്കാട് :- സമകാലിക വിഷയങ്ങളും പാഠ്യേതര പ്രവര്‍ത്തനങ്ങളും അവതരിപ്പിച്ചത് വിദ്യാര്‍ഥികളില്‍...

മുഖ്യമന്ത്രിയുടെ മണ്ഡലപര്യടനം വിജയിപ്പിക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം: മന്ത്രി കെ എന്‍ ബാലഗോപാല്‍
മുഖ്യമന്ത്രിയുടെ മണ്ഡലപര്യടനം വിജയിപ്പിക്കാന്‍ ഒറ്റക്കെട്ടായി പ്രവര്

മുഖ്യമന്ത്രിയുടെ മണ്ഡലപര്യടനം വിജയിപ്പിക്കാനുള്ള മുന്നൊരുക്കങ്ങൾക്കു തുടക്കമിട്ട് കൊല്ലം ജില്ല....

പ്രഭാത വാർത്തകൾ 15/12/23
പ്രഭാത വാർത്തകൾ 15/12/23

കേരളത്തിലെ ആറു പേരടക്കം 14 എംപിമാരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു ലോക്സഭയിലെ സുരക്ഷ വീഴ്ചയില്‍ ആഭ്യന്തര...

ടോട്ടോച്ചാൻ
ടോട്ടോച്ചാൻ

വരികളിലൂടെ ടോട്ടോച്ചാൻ – തെത്സുകോ കുറോയനഗരി ‘എനിക്ക് അദ്ധ്യാപകനാകാൻ ഇഷ്ടമാണ്. അതൊരിക്കലും ഉയർന്ന...