Author: Karuthal News
Date: 14-Sep-2023

4 mins read

ലോകസമാധാന സന്ദേശമുയർത്തുന്ന ഖയാൽ സംഗീതവുമായി അമ്മയും മകളും

ലോകസമാധാന സന്ദേശമുയർത്തുന്ന ഖയാൽ അരങ്ങേറ്റവുമായി വലിയവീട് മ്യൂസിഷ്യൻസ് ജോസ്ഫിൻ ജോർജ് വലിയവീടും ഇമ്‌നാ ജോർജ് വലിയവീടും. ഐക്യരാഷ്ട്ര സഭയുടെ ലോകസമാധാന ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷന്റെ ( ഇപ്ലോ ) നേതൃത്വത്തിൽ കരുതൽ അക്കാഡമി ഓഫ് മ്യൂസിക്,ഫൈൻ ആർട്സ് & റിസർച്ച് സെന്റർ, വി കെയർ പാലിയേറ്റീവ് & ചാരിറ്റബിൾ ട്രസ്റ്റ്, ജ്വാല വിമൻസ് പവർ, ബൃഹസ്പതി സംഗീത വിദ്യാപീഠം എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന കലാപരിപാടികളുടെ ഭാഗമായി സെപ്റ്റംബർ 22 വെള്ളിയാഴ്ച വൈകിട്ട് 5.30 ന് കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ ഖയാൽ സന്ധ്യ നടക്കും.കരുതൽ അക്കാഡമി ഓഫ് മ്യൂസിക് ഫൈൻ ആർട്സ് & റിസർച്ച് സെന്ററിൽ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാനി സംഗീത വിഭാഗമായ ബൃഹസ്പതി സംഗീത വിദ്യാപീഠത്തിൽ ഗുരു സബീഷ് ബാലയുടെ ശിഷ്യരാണ് ജോസ്ഫിനും ഇമ്നയും.

ജോസ്ഫിൻ ജോർജ് വലിയവീട്

കർണാടക സംഗീതത്തിൽ ഗുരു ഗോവിന്ദരാജിന്റെ ശിഷ്യയായി തുടക്കം.തിരുവനന്തപുരം വിമൻസ് കോളേജിൽ എം എ മ്യൂസിക് ( കർണാട്ടിക് )പഠനത്തിന് ശേഷം 2006 ൽ പട്ടത്താനം വിമല ഹൃദയ ഹയർ സെക്കന്ററി സ്കൂളിൽ സംഗീത അദ്ധ്യാപികയായി.

ഈ കാലയളവിൽ ക്രിസ്ത്യൻ ഭക്തിഗാന ശാഖയിലും, ചാനലുകളിൽ കോമഡി ഷോയിലും തന്റെ കഴിവ് തെളിയിച്ചു.ഇപ്ലോ മ്യൂസിക്ക, പ്രോലൈഫ് മെനോര എന്നിവയിലെ പ്രധാന ഗായിക ആയിരുന്നു.

കരയരുത് ഈശോയെ എന്ന സി ഡി യിൽ 9 പാട്ടുകൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചു.നിരവധി ഗാനങ്ങൾ ആലപിച്ചു. ആൽബം സോങ്‌സ്, ജൂബിലി സോങ്‌സ്, ഷോർട് ഫിലിം സോങ്‌സ് ഉൾപ്പെടെ നിരവധി ഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്.സംഗീതത്തിന് പുറമെ നൃത്തത്തിലും കഴിവ് തെളിയിച്ചിട്ടുള്ള ജോസ്ഫിൻ നല്ലൊരു കൊറിയോഗ്രാഫർ ആണ്. നിരവധി വർഷങ്ങൾ കമ്മ്യൂണിറ്റി റേഡിയോ ബെൻസിഗറിൽ വല്യേട്ടനും വല്യേച്ചിയും കൊച്ചു കൂട്ടുകാരും പരിപാടിയിലൂടെ ആർ ജെ ആയി സേവനം ചെയ്തു. അതോടൊപ്പം കരുതൽ അക്കാഡമിയിൽ യോഗ ടീച്ചറായി സേവനം ചെയ്യുന്നു. വി കെയർ പാലിയേറ്റീവ് & ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറി, ജ്വാല വിമൻസ് പവർ വൈസ് പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

2012 ൽ പണ്ഡിറ്റ് ദത്താത്രേയ വലങ്കറിന്റെ ശിഷ്യയായി ഖയാൽ പഠനം ആരംഭിച്ചു.

പിന്നീട് ബാസ്റ്റ്യൻ ജോണിന്റെ ശിഷ്യയായി ഗസലിലും തുടക്കം കുറിച്ചു.2016 ൽ ഗുരു സബീഷ് ബാലയുടെ ശിഷ്യയായി.2018 ഓഗസ്റ്റ് 11 നു അമ്മയും മകളും ഒരുമിച്ചുള്ള ആദ്യ ഗസൽ സന്ധ്യ. ഭർത്താവ് ജോർജ് എഫ് സേവ്യർ വലിയവീട് രചിച്ച് ഗുരു സബീഷ് ബാല സംഗീതം ചെയ്ത ക്രിസ്ത്യൻ ഖസലുകൾ നിരവധി വേദികളിൽ ആലപിച്ചു കഴിഞ്ഞു.കേരളമെമ്പാടും വിവിധ വേദികളിൽ ഗസൽ അവതരിപ്പിച്ചു വരുന്നു..

ഇമ്‌നാ ജോർജ് വലിയവീട്

ജോസ്ഫിന്റെ അഞ്ചു മക്കളിൽ ഏക പെൺതരി.

മുഖത്തല അനന്തുകൃഷ്ണയുടെ ശിഷ്യയായി കർണാടക സംഗീത പഠനം. പ്ലസ് ടു വരെ തങ്കശ്ശേരി മൗണ്ട് കാർമൽ സ്കൂളിലെ വിദ്യാർത്ഥിനി. ഇപ്പോൾ സി എ ഫൗണ്ടേഷൻ കോഴ്‌സ് എക്സാമിനുള്ള പരിശീലനത്തിൽ പള്ളിത്തോട്ടം ഐ സി എ ഐ ഭവനിലെ വിദ്യാർത്ഥിനി ആണ് . സ്കൂൾ പഠന കാലത്ത് രാഗാമൃതം ഗീതാമൃതം പരിപാടികളിലൂടെ ആർ ജെ ആയി കമ്മ്യൂണിറ്റി റേഡിയോ ബെൻസിഗറിൽ പ്രവർത്തിച്ചു. ഷോർട്ട് ഫിലിമുകളിലും ആൽബങ്ങളിലും പാടിയിട്ടുണ്ട്.ഇപ്ലോ മ്യൂസിക്കയിൽ രണ്ടാം ക്ലാസ് മുതൽ ഗാനങ്ങൾ ആലപിച്ചിരുന്നു.2012 ൽ അമ്മയോടൊപ്പം ഹിന്ദുസ്ഥാനി സംഗീത വിദ്യാർത്ഥിനിയായി. അന്നുമുതൽ അമ്മയോടൊപ്പം ഗസലിലും ഖയാലിലും കൂടെയുണ്ട്.അമ്മയോടൊപ്പം യോഗ ചെയ്യുന്നു. കെ ജി എം ഓ ഷോട്ടോക്കാൻ അക്കാഡമിയിലെ കരുതൽ ഡോജോയിലെ വിദ്യാർത്ഥിനിയാണ്. പർപ്പിൾ ബെൽറ്റ്‌ കരസ്തമാക്കിയിട്ടുണ്ട്.

ഹിന്ദുസ്ഥാനി സംഗീതവും ഖയാലും

ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം ഇന്ത്യയുടെ തനതു ശാസ്ത്രീയ സംഗീതത്തിലൊന്നാണ്. പതിമൂന്ന്-പതിനാലാം നൂറ്റാണ്ടുകളിൽ വടക്കേ ഇന്ത്യയിലെ രാജ സദസ്സുകളിലാണ് ഈ സംഗീത രൂപം പുഷ്ടി പ്രാപിച്ചത് എന്നു വിശ്വസിക്കപ്പെടുന്നു. തെക്കേ ഇന്ത്യയിലെ ശാസ്ത്രീയ സംഗീത രൂപമായ കർണാടക സംഗീതം പോലെ തന്നെ ഹിന്ദുസ്ഥാനിയും രാഗം, താളം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിന്റെ ഉൽഭവത്തിനു പിന്നിൽ വിവിധ മതങ്ങളുടെ അനുഷ്ഠാന സംഗീതം കാരണമായിട്ടുണ്ട്. വൈദിക സംഗീതത്തിനു പുറമെ പേഴ്സ്യൻ സംഗീതത്തിന്റെ സ്വാധീനവും ഹിന്ദുസ്ഥാനിയിൽ പ്രകടമാണ്. ഇന്ത്യക്കു പുറമെ, പാകിസ്താൻ , ബംഗ്ലാദേശ് എന്നിവിടങ്ങളിലും ഹിന്ദുസ്ഥാനി സംഗീതവും അതിന്റെ അവാന്തര വിഭാഗങ്ങളും പ്രചാരത്തിലുണ്ട്.

ഈ സം‌ഗീതശാഖയെ രൂപപ്പെടുത്തുന്നതിൽ പേർ‌ഷ്യൻ,അഫ്‌ഗാൻ,മുഗൾ സംഗീതവഴികളും സംഭാവന നൽകിയിട്ടുണ്ട്. ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന സംഗീതരീതിയിൽ ഇത്തരം ഇസ്ലാമികസ്വാധീനം ഇഴുകിച്ചേർന്നാണ്‌ ഹിന്ദുസ്ഥാനി സംഗീതശാഖ രൂപമെടുത്തത്.

ഹിന്ദുസ്ഥാനി സംഗീതം ആദിമസംഗീതം, ഫോക്‌സംഗീതം, പോപ്പുലർ സംഗീതം, ആരാധനാ സംഗീതം, ആർ‌ട് മ്യൂസിക് എന്നീ 5 വിഭാഗങ്ങളിലായാണ് പറയപ്പെടുന്നത്.ശാസ്ത്രീയസംഗീതത്തിൽ ദേശഭേദങ്ങളാലും ആലാപനശൈലീഭേദങ്ങളാലും നിരവധി ഉൾ‌പ്പിരിവുകൾ ഉണ്ട്. 50 തരത്തിലുള്ള ശൈലികൾ അവകാശപ്പെടുന്നു.ഖയാൽ,ധ്രുപദ്, , ചതുരം‌ഗ്, തരാന, അഷ്ടപദി തുടങ്ങിയവ അതിലുൾപ്പെടുന്നു .

ചിന്ത എന്നർത്ഥം വരുന്ന പദമാണ് ഖയാൽ. വികാരപരത കൂടുതലുള്ള ശൈലിയാണിത്. രണ്ടുവരി മുതൽ എട്ടുവരി വരെയുള്ള കൃതികൾക്ക് വ്യക്തമായ ഈണം നൽകിയാണ് ഇത് അവതരിപ്പിയ്ക്കുന്നത്. നിരവധി വാദങ്ങൾ ഇതിന്റെ ഉത്‌ഭവത്തെ പറ്റി നിലനിൽക്കുന്നു. പതിമൂന്നാം നൂറ്റാണ്ടിൽ അമീർ ഖുസ്രു ആണ് ഇതിന്റെ ആചാര്യൻ എന്ന് വിശ്വസിയ്ക്കുന്നു. ധ്രുപദ് ശൈലിയിൽ നിന്നും പ്രചോദനമുൾ‌ക്കൊണ്ടിട്ടുണ്ട്. സ്വതന്ത്രമായ ആലാപനശൈലിയും ഗായകന്റെ ഇഷ്ടത്തിന് ആ ഗാനത്തെ അല്ലെങ്കിൽ രാഗത്തെ മോടികൂട്ടുവാൻ കഴിയുന്ന രീതിയിൽ ആയിരിക്കും ഖയാൽ ആലപിക്കുക.

Related News

Popular News

ലക്ഷങ്ങള്‍ക്ക് തൊഴില്‍ ഉറപ്പാക്കും – മന്ത്രി കെ എന്‍ ബാലഗോപാല്‍
ലക്ഷങ്ങള്‍ക്ക് തൊഴില്‍ ഉറപ്പാക്കും – മന്ത്രി കെ എന്‍

കൊല്ലം :- ചെറുഗ്രാമങ്ങളിലേത് ഉള്‍പ്പടെ ചെറുപ്പക്കാര്‍ക്ക് അവസരങ്ങളുടെ വലിയനിര ഒരുക്കി ലക്ഷങ്ങള്‍ക്ക്...

കരുതലും സ്നേഹവുമായി സ്നേഹക്കൂട്
കരുതലും സ്നേഹവുമായി സ്നേഹക്കൂട്

കരുതലും സ്നേഹവുമായി സ്നേഹക്കൂട് ഒരുങ്ങി. ജി. എൽ. പി. എസ് തേവന്നൂർ സ്‌കൂളിൽ കരുതലും സ്നേഹവും തുളുമ്പി നിൽക്കുന്ന...

നിപ രോഗം ; 11 പേരുടെ ഫലം നെഗറ്റീവ്
നിപ രോഗം ; 11 പേരുടെ ഫലം നെഗറ്റീവ്

കോഴിക്കോട് :- നിപ രോഗം സംശയിച്ചിരുന്നവരിൽ 11 പേരുടെ ഫലം നെഗറ്റീവായി. 15 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടുന്ന 30 പേരുടെ...

ജാഗ്രത തുടരണമെന്ന് ജില്ലാ കലക്ടര്‍
ജാഗ്രത തുടരണമെന്ന് ജില്ലാ കലക്ടര്‍

ജില്ലയില്‍ കാലാവസ്ഥ മുന്നറിയിപ്പ്പ്രകാരം ഉഷ്ണതരംഗം തുടരുമെന്നും അതീവജാഗ്രത വേണമെന്നും ജില്ല...

തീരദേശത്ത് വനിത കമ്മിഷന്റെ പ്രത്യേക ക്യാമ്പ്
തീരദേശത്ത് വനിത കമ്മിഷന്റെ പ്രത്യേക ക്യാമ്പ്

തീരദേശ മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കുന്നതിന് വനിത കമ്മിഷന്‍ ഒമ്പത്...