Author: Karuthal News
Date: 20-Sep-2023

1 mins read

മോട്ടോർ സൈക്കിൾ യാത്രക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ

ഇരവിപുരം :- മോട്ടോർ സൈക്കിൾ യാത്രക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിലായി. വാഹനത്തിനു സൈഡ് കൊടുക്കാൻ തയ്യാറാകാത്തതിനെ തുടർന്നുണ്ടായ പ്രകോപനത്തിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചയാളാണ് പിടിയിലായത്. വടക്കേവിള കൊച്ചു കാവഴികത്തു നാദിർഷ (26) യാണ് പിടിയിലായ പ്രതി. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരവിപുരം സ്വദേശി സെയ്ദലി സുഹൃത്തായ ബിലാലിനോടൊപ്പം പോളയത്തോടു നിന്നും മോട്ടോർ സൈക്കിളിൽ പള്ളിമുക്ക് ഭാഗത്തേക്ക് പോകുന്നതിനിടയിൽ, പിറകെ വന്ന പിക്കപ്പ് വാൻ ഹോൺ മുഴക്കുകയും തുടർച്ചയായുള്ള ഹോൺ മുഴക്കലിൽ മോട്ടോർ സൈക്കിൾ വശത്തേക്ക് ഒതുക്കകയും ചെയ്തുവെന്നും, സൈക്കിൾ വശത്തേക്ക് ഒതുക്കി നിർത്തിയ സമയം പിക്കപ്പ് വാനിലെ ഡ്രൈവർ ആയ പ്രതി കയ്യിൽ കരുതിയിരുന്ന കത്തിയുമായി ആക്രമിക്കുകയായിരുന്നുവെന്നുമാണ് ഇരയുടെ മൊഴി. ആക്രമണത്തിൽ സെയ്ദലിയുടെ മുതുകിൽ ആഴത്തിനു കുത്തേൽക്കുകയും തോളെല്ലിന് പൊട്ടലുണ്ടാവുകയും ചെയ്തു.
തുടർന്ന് ഇയാൾ ഇരവിപുരം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പ്രതിയെ പിടികൂടിയത്. ഇരവിപുരം പോലീസ് ഇൻസ്‌പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ എസ്‌ ഐ മാരായ ജയേഷ്, സക്കീർ, സി പി ഓ സുമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related News

Popular News

പോലീസ് സ്റ്റേഷൻ സന്ദർശിച്ചു
പോലീസ് സ്റ്റേഷൻ സന്ദർശിച്ചു

ശാസ്താംകോട്ട :- പോലീസ് സ്റ്റേഷൻ സന്ദർശിച്ച് സ്കൂൾ വിദ്യാർഥികൾ. നെടിയവിള അംബികോദയം സ്കൂളിലെ എസ്.പി.സി. സീനിയർ...

ചിലവ് രേഖകള്‍ നാളെ (ഏപ്രില്‍ 18) ഹാജരാക്കിയില്ലെങ്കില്‍ നടപടി – ജില്ലാ കലക്ടര്‍
ചിലവ് രേഖകള്‍ നാളെ (ഏപ്രില്‍ 18) ഹാജരാക്കിയില്ലെങ്കില്‍ നടപ

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ്ചിലവുകള്‍ രേഖാമൂലം...

സംസ്ഥാനത്ത് ഈയാഴ്ച മഴ കനക്കും
സംസ്ഥാനത്ത് ഈയാഴ്ച മഴ കനക്കും

തിരുവനന്തപുരം :- സംസ്ഥാനത്ത് ഈയാഴ്ച മഴ കനക്കും എന്ന് കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട...

കായികലോകം > 2023/09/21
കായികലോകം > 2023/09/21

കായിക ലോകത്തേക്ക് കിരീടമണിഞ്ഞ് കിരൺ ഇൻഡോനേഷ്യ :- ഇൻഡോനേഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റൺ കിരീടമണിഞ്ഞ് മലയാളി താരം...

വിദ്യാര്‍ഥികളുടെ സര്‍ഗാത്മകതയും വിമര്‍ശനാത്മക ചിന്തയും വളര്‍ന്നു : മന്ത്രി വി ശിവന്‍കുട്ടി
വിദ്യാര്‍ഥികളുടെ സര്‍ഗാത്മകതയും വിമര്‍ശനാത്മക ചിന്തയും വളര്

കുഴിമതിക്കാട് :- സമകാലിക വിഷയങ്ങളും പാഠ്യേതര പ്രവര്‍ത്തനങ്ങളും അവതരിപ്പിച്ചത് വിദ്യാര്‍ഥികളില്‍...