
കൊല്ലം :-കഴിഞ്ഞ കോർപറേഷൻ തെരഞ്ഞെടുപ്പിൽ മങ്ങാട് ഡിവിഷനിൽ നിന്ന് വിജയിച്ചു ബി ജെ പി പാർലമെന്ററി പാർട്ടി ലീഡറായ ടി ജി ഗിരീഷിന്റെ തിരഞ്ഞെടുപ്പ് റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് സി പി ഐ സ്ഥാനാർത്ഥി കൊല്ലം അഡിഷണൽ മുൻസിഫ് കോടതിയിൽ നൽകിയ ഹർജി തള്ളി.
ടി ജി ഗിരീഷിന് വേണ്ടി അഭിഭാഷകരായ ജി. ഗോപകുമാർ,സി.കെ. മിത്രൻ, ആർ.രാജലക്ഷ്മി,മധുസൂദനൻ എസ്,പല്ലവി എസ്.പിള്ള എന്നിവർ ഹാജരായി.





