Author: Karuthal News
Date: 14-Sep-2023

1 mins read

ഭിന്നശേഷിക്കുഞ്ഞുങ്ങളുടെ ബാനർ പെയിന്റിംഗുമായി ലോകസമാധാന ദിനാഘോഷം.

കൊല്ലം :- ഭിന്നശേഷിക്കുഞ്ഞുങ്ങളുടെ ബാനർ പെയിന്റിംഗുമായി ലോകസമാധാന ദിനാഘോഷം. ഐക്യരാഷ്ട്ര സഭയുടെ ലോകസമാധാന ദിനാഘോഷത്തിന്റെ ഭാഗമായി ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ അഥവാ ഇപ്ലോയുടെ നേതൃത്വത്തിൽ ക്യാപ് ഓഫ് ഡിജി ട്രസ്‌റ്റ്, കരുതൽ അക്കാഡമി ഓഫ് മ്യൂസിക് ഫൈൻ ആർട്സ് & റിസർച്ച് സെന്റർ,വി കെയർ പാലിയേറ്റീവ് & ചാരിറ്റബിൾ ട്രസ്റ്റ്,ജ്വാല വിമൻസ് പവർ, ബൃഹസ്പതി സംഗീത വിദ്യാപീഠം എന്നിവയോട് ചേർന്ന് ടൗൺ അതിർത്തിയിലുള്ള ഹെലേനാസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കെയറിങ്ങ് ആൻഡ് ട്രെയിനിങ് സെന്ററിൽ ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളുടെ  ബാനർ പെയിന്റിംഗ് നടത്തി. കാഥികൻ വി വി ജോസ് കല്ലട ഉദ്ഘാടനം നിർവ്വഹിച്ചു.

കുഞ്ഞുങ്ങളാണ് സമാധാനത്തിന്റെ വാഹകർ, പ്രത്യേകിച്ച് ഭിന്നശേഷിയുള്ള കുഞ്ഞുങ്ങൾ . അവരുടെ സന്തോഷം സമൂഹത്തിന്റെ സന്തോഷമായി മാറുമ്പോൾ അശാന്തി പടരുന്ന ലോകത്തിൽ മാറ്റം പരത്തുവാൻ ഇടയാകുമെന്ന് വി വി ജോസ് പറഞ്ഞു.

ക്യാപ് ഓഫ് ഡിജി ട്രസ്റ്റ് സെക്രട്ടറി മേരി ഹെലേന അധ്യക്ഷത വഹിച്ചു. ഇപ്ലോ ഇന്റർനാഷണൽ പ്രസിഡന്റ്‌ ജോർജ് എഫ് സേവ്യർ വലിയവീട്,ജ്വാല വിമൻസ് പവർ പ്രസിഡന്റ്‌ ബെറ്റ്സി എഡിസൺ, ഇപ്ലോ ജില്ലാ ചാപ്റ്റർ പ്രസിഡന്റ്‌ ടി വി ടെറൻസ്, വി കെയർ വൈസ് ചെയർമാൻ ഇഗ്‌നേഷ്യസ് വിക്ടർ എന്നിവർ സംസാരിച്ചു. കുഞ്ഞുങ്ങൾ ബ്രഷ് ഉപയോഗിച്ചും കൈകൾ കൊണ്ടും വിവിധ വർണ്ണങ്ങൾ കലർത്തി ബാനർ മനോഹരമായ ചിത്രമാക്കി രൂപാന്തരപ്പെടുത്തിയത് സന്തോഷത്തിന്റെ അനുഭവമായി മാറി.

Related News

Popular News

ജാഗ്രത വേണം – ജില്ലാ കലക്ടര്‍
ജാഗ്രത വേണം – ജില്ലാ കലക്ടര്‍

ജില്ലയില്‍ ഏപ്രില്‍ 29 വരെ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ (സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി...

വേണ്ടതെല്ലാം (OCT 08)
വേണ്ടതെല്ലാം (OCT 08)

വേണ്ടതെല്ലാം ഇ-ടെന്‍ഡര്‍ ചിറക്കര ഗ്രാമപഞ്ചായത്തിലെ ഒഴുകുപാറ കുഴുപ്പില്‍ റോഡ് റീ-ടാറിങ് ആന്‍ഡ് ബീം...

റേഷനരിയിലെ വെളുത്ത വസ്തുക്കള്‍ പോഷക സംയുക്തം, ഭക്ഷ്യയോഗ്യം: സംസ്ഥാന ഫുഡ് കമ്മീഷന്‍
റേഷനരിയിലെ വെളുത്ത വസ്തുക്കള്‍ പോഷക സംയുക്തം, ഭക്ഷ്യയോഗ്യം: സംസ്ഥാന ഫുഡ്

റേഷനരിയിലെ വെളുത്ത വസ്തുക്കള്‍ പോഷക സംയുക്തം ആണെന്ന് വിലയിരുത്തൽ. റേഷന്‍ കടയില്‍ നിന്നും ലഭിക്കുന്ന...

സര്‍ട്ടിഫിക്കറ്റ് പരിശോധന
സര്‍ട്ടിഫിക്കറ്റ് പരിശോധന

2024 ലെ കീം /കുസാറ്റ്  2024  സ്‌പോര്‍ട്സ് ക്വാട്ട അഡ്മിഷന് വേണ്ടി കൗണ്‍സിലില്‍ അപേക്ഷ സമര്‍പ്പിച്ച...

മദ്യപിച്ച് ബഹളമുണ്ടാക്കിയത് വീട്ടിലറിയിച്ചയാളെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ
മദ്യപിച്ച് ബഹളമുണ്ടാക്കിയത് വീട്ടിലറിയിച്ചയാളെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് അറ

മദ്യപിച്ച് ബഹളമുണ്ടാക്കിയത് വീട്ടിലറിയിച്ചയാളെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് പോലീസ് പിടിയിലായി....