Author: Karuthal News
Date: 07-Oct-2023

1 mins read

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയിൽ

കൊല്ലം :- പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി പോലീസ് പിടിയിലായി. കല്ലുവാതുക്കൽ നടയ്ക്കൽ മേലേകുളങ്ങര അമൽ (23) ആണ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായത്. പരവൂരിൽ അടച്ചിട്ടിരുന്ന വീട്ടിലെത്തിച്ചു പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നും തുടർന്ന് ഫോൺ ചെയ്ത് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയെന്നുമാണ് പ്രതിക്കെതിരെയുള്ള പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു പ്രതിയെ അറസ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പാരിപ്പള്ളി സ്റ്റേഷൻ ഇൻസ്‌പെക്ടർ ദീപുവിന്റെ നേതൃത്വത്തിൽ എസ്‌.ഐ. രാമചന്ദ്രൻ, എ.എസ്‌.ഐ. ജയൻ, സിപിഒ മഞ്ജു പുഷ്പാംഗതൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് അമലിനെ പിടികൂടിയത്.

Related News

Popular News

ആധുനിക പഠനമുറി തുറന്നു
ആധുനിക പഠനമുറി തുറന്നു

ആലപ്പാട് :- ആധുനിക പഠനമുറി തുറന്ന് സ്രായിക്കാട് സര്‍ക്കാര്‍ എല്‍ പി സ്കൂൾ. സ്രായിക്കാട് സര്‍ക്കാര്‍...

വിദേശ തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത : യുവജന കമ്മീഷന്‍
വിദേശ തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത : യുവജന കമ്മീഷന്‍

കൊല്ലം :- വിദേശ തൊഴില്‍  തട്ടിപ്പുകള്‍ക്കെതിരെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ജാഗ്രത പുലര്‍ത്തണമെന്ന്...

തീയതി നീട്ടി
തീയതി നീട്ടി

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എം.ബി.എ. (ഫുള്‍ടൈം) 2024-26...

ചിലവ് രേഖകള്‍ നാളെ (ഏപ്രില്‍ 18) ഹാജരാക്കിയില്ലെങ്കില്‍ നടപടി – ജില്ലാ കലക്ടര്‍
ചിലവ് രേഖകള്‍ നാളെ (ഏപ്രില്‍ 18) ഹാജരാക്കിയില്ലെങ്കില്‍ നടപ

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ്ചിലവുകള്‍ രേഖാമൂലം...