Author: Karuthal News
Date: 24-Nov-2023

1 mins read

പൊതിച്ചോറ് പതിനാലാം വാർഷികം

കൊല്ലം :- വി കെയർ പാലിയേറ്റീവ് & ചാരിറ്റബിൾ ട്രസ്റ്റും ഹാൻഡ്‌സ് 4 ലൈഫ് പ്രോലൈഫ് ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി നടത്തുന്ന പൊതിച്ചോറ് പദ്ധതിയുടെ പതിനാലാം വാർഷികം സെയിന്റ് അലോഷ്യസ് സ്കൂൾ ഹയർ സെക്കന്ററി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്നു. വി കെയർ പാലിയേറ്റീവ് ചെയർമാനും ഹാൻഡ്സ് 4 ലൈഫ് വർക്കിംഗ്‌ പ്രസിഡന്റുമായ ജോർജ് എഫ് സേവ്യർ വലിയവീട് സ്കൂൾ പ്രിൻസിപ്പൽ സന്തോഷ്‌കുമാറിന്റെ കയ്യിൽ നിന്ന് ചോറ് പൊതി സ്വീകരിച്ചുകൊണ്ട് വാർഷികത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
രണ്ടായിരത്തിയൊൻപതി ൽ ബിഷപ് ഡോ. സ്റ്റാൻലി റോമന്റെ കാലത്ത് ഇന്നത്തെ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരിയുടെ അധ്യക്ഷതയിൽ അന്നത്തെ കളക്ടർ ഷാജഹാൻ ഐ എ എസ് കൊല്ലം ജില്ലാ വിക്ടോറിയ ഹോസ്പിറ്റലിൽ ഉദ്ഘാടനം ചെയ്ത ചോറുപൊതി വിതരണം ഇന്ന് വിവിധ കാരുണ്യസ്ഥാപനങ്ങളിലും തെരുവുകളിലും കിടപ്പു രോഗികളുടെ ഭവനങ്ങളിലുമായി തുടരുകയാണ്.
യോഗത്തിൽ ജ്വാല വിമൻസ് പവർ പ്രസിഡന്റ്‌ ബെറ്റ്സി എഡിസൺ മുഖ്യ പ്രഭാഷണം നടത്തി. ഇപ്ലോ ഇന്റർനാഷണൽ ജനറൽ സെക്രട്ടറി ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റ, സ്കൂൾ നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസറും അധ്യാപികയുമായ കല ജോർജ്, മാധ്യമപ്രവർത്തക മിന്നു എന്നിവർ സംസാരിച്ചു. സെയിന്റ് അലോഷ്യസ് സ്കൂളിലെ നാഷണൽ സർവീസ് സ്കീം കുട്ടികൾ ഇന്ന് സമാഹരിച്ച ചോറുപൊതി ഇരവിപുരം കാരുണ്യതീരത്തെ അന്തേവാസികൾക്കായി കൈമാറി.

Related News

Popular News

റേഷനരിയിലെ വെളുത്ത വസ്തുക്കള്‍ പോഷക സംയുക്തം, ഭക്ഷ്യയോഗ്യം: സംസ്ഥാന ഫുഡ് കമ്മീഷന്‍
റേഷനരിയിലെ വെളുത്ത വസ്തുക്കള്‍ പോഷക സംയുക്തം, ഭക്ഷ്യയോഗ്യം: സംസ്ഥാന ഫുഡ്

റേഷനരിയിലെ വെളുത്ത വസ്തുക്കള്‍ പോഷക സംയുക്തം ആണെന്ന് വിലയിരുത്തൽ. റേഷന്‍ കടയില്‍ നിന്നും ലഭിക്കുന്ന...

വേണ്ടതെല്ലാം (OCT 11)
വേണ്ടതെല്ലാം (OCT 11)

വേണ്ടതെല്ലാം സ്വയംതൊഴില്‍ വായ്പ സംസ്ഥാന വനിതവികസനകോര്‍പ്പറേഷന്‍ പട്ടികജാതി- പട്ടികവര്‍ഗ്ഗ-...

പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ സുശക്തനടപടി – ജില്ലാ കലക്ടര്‍
പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ സുശക്തനടപടി – ജില്ലാ കലക്ടര്‍

ഉഷ്ണതരംഗവും തുടര്‍ന്നുള്ള വരള്‍ച്ചയും തീര്‍ക്കുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ ജില്ലയില്‍ സുശക്ത...

കുഞ്ഞുമനസുകളിലേക്ക് അറിവിന്റെ വാതിൽ തുറന്ന് ജി. എൽ പി എസ് തേവന്നൂർ
കുഞ്ഞുമനസുകളിലേക്ക് അറിവിന്റെ വാതിൽ തുറന്ന് ജി. എൽ പി എസ് തേവന്നൂർ

ജി. എൽ പി എസ് തേവന്നൂരിൽ അറിവിന്റെ ആദ്യാക്ഷരം നുകര്‍ന്ന് കുരുന്നുകള്‍. നാവിലും അരിയിലും ആദ്യാക്ഷരം...

തീയതി നീട്ടി
തീയതി നീട്ടി

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എം.ബി.എ. (ഫുള്‍ടൈം) 2024-26...