Author: Karuthal News
Date: 15-Jun-2024

2 mins read

പക്ഷിപ്പനി – ജില്ലാതല ആര്‍ ആര്‍ ടി യോഗം ചേര്‍ന്നു

ആലപ്പുഴ ജില്ലയില്‍ കാക്കയില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തസാഹചര്യത്തില്‍ ജില്ലാ ആര്‍ ആര്‍ ടി യോഗം ചേര്‍ന്ന് സ്ഥിതിഗതി വിലയിരുത്തി. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ കോഴി, താറാവ് എന്നീ പക്ഷികളില്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാക്കകള്‍ 10 കിലോമീറ്ററില്‍അധികം ദൂരംവരെ സഞ്ചരിക്കുന്ന സാഹചര്യത്തില്‍ രോഗംപകരുന്നതിനുള്ള സാധ്യത കൂടുതലായതിനാല്‍ വളര്‍ത്തു മൃഗങ്ങളെയും പക്ഷികളെയും പരിപാലിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

മൃഗങ്ങളോ പക്ഷികളോ അസ്വാഭാവികമായി ചത്ത്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള മൃഗാശുപത്രിയിലും ആരോഗ്യകേന്ദ്രത്തിലും അറിയിക്കണം. ഇന്‍ഫ്‌ളുവന്‍സ പോലെയുള്ള രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ അരുത്; ആശുപത്രിയില്‍ ചികിത്സതേടണം. മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ദുരന്തനിവാരണ അതോറിറ്റി, ഹോമിയോ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍മാര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പക്ഷികളില്‍ കാണുന്ന സാംക്രമിക രോഗമാണ് പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്ളുവന്‍സ. പക്ഷികളില്‍ നിന്നും പക്ഷികളിലേയ്ക്കാണ്പകരാറുള്ളത്. പക്ഷികളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് സാധാരണഗതിയില്‍പകരാറില്ല. അപൂര്‍വമായി ചിലഘട്ടങ്ങളില്‍ മനുഷ്യരിലേക്ക് പകരാന്‍ ഇടയായേക്കാം.
കോഴി, താറാവ്, കാട, വാത്ത, ടര്‍ക്കി, അലങ്കാരപക്ഷികള്‍ തുടങ്ങിയ എല്ലാ പക്ഷികളേയും ഈ രോഗം ബാധിക്കാം. രോഗബാധയേറ്റ പക്ഷികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍, പരിപാലിക്കുന്നവര്‍, വളര്‍ത്തു പക്ഷികളുമായി ഇടപ്പെടുന്ന കുട്ടികള്‍, വീട്ടമ്മമാര്‍, കശാപ്പുകാര്‍, വെറ്റിനറി ഡോക്ടര്‍മാര്‍, മറ്റു  ജീവനക്കാര്‍ എന്നിവര്‍ രോഗബാധ ഏല്‍ക്കാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കണം.

രോഗബാധയുണ്ടെന്ന് സംശയിക്കുന്ന പക്ഷികളെ കൈകാര്യം ചെയ്യുന്നവര്‍ കാലുറ, കൈയ്യുറ, മുഖാവരണം എന്നിവ ധരിക്കണം. അതതു സമയങ്ങളില്‍ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും വേണം. നന്നായി പാചകംചെയ്ത ഇറച്ചി, മുട്ട, പാല്‍ എന്നിവമാത്രം കഴിക്കണം.  ഭാഗികമായി വേവിച്ചവ ഉപയോഗിക്കരുത്.

രോഗലക്ഷണങ്ങള്‍
ശക്തമായ ശരീരവേദന, പനി, ചുമ, ശ്വാസംമുട്ട്, ജലദോഷം, കഫത്തില്‍ രക്തം, കണ്ണില്‍ ചുവപ്പ് തുടങ്ങിയിവയാണ് രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തേയോ ആരോഗ്യ പ്രവര്‍ത്തകരേയോ അറിയിക്കണം. പക്ഷികള്‍ ചാകുകയോ രോഗബാധിതരാകുകയോ ചെയ്താല്‍ ഉടന്‍ മൃഗസംരക്ഷണ വകുപ്പിനേയോ തദ്ദേശസ്വയംഭരണ വകുപ്പിനേയോ അറിയിക്കണം; നിര്‍ദേശാനുസരണം നടപടി സ്വീകരിക്കാം. രോഗബാധിതരായ പക്ഷികളുമായി അടുത്തിടപഴകുന്നവര്‍ പ്രതിരോധ ഗുളിക കഴിക്കണമെന്ന് ഡി. എം ഒ അറിയിച്ചു.

Related News

Popular News

 കോളേജുകളില്‍ ഇന്റേണല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം ഉറപ്പു വരുത്തണം :വനിത കമ്മിഷന്‍
 കോളേജുകളില്‍ ഇന്റേണല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം ഉറപ്പു വ

വിദ്യാര്‍ത്ഥിനികളും അധ്യാപകഅനധ്യാപകരും നേരിടുന്ന പ്രശ്‌നങ്ങള്‍ കേള്‍ക്കുവാനും പരിഹരിക്കുവാനും...

കുട്ടികളുടെ മഹാറാലിയും പൊതുസമ്മേളനവും 14ന്
കുട്ടികളുടെ മഹാറാലിയും പൊതുസമ്മേളനവും 14ന്

കുട്ടികളുടെ മഹാറാലിയും പൊതുസമ്മേളനവും നവംബർ 14ന് ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ വിപുല പരിപാടികളോടെ...

വേണ്ടതെല്ലാം (OCT 11)
വേണ്ടതെല്ലാം (OCT 11)

വേണ്ടതെല്ലാം സ്വയംതൊഴില്‍ വായ്പ സംസ്ഥാന വനിതവികസനകോര്‍പ്പറേഷന്‍ പട്ടികജാതി- പട്ടികവര്‍ഗ്ഗ-...

വിജയങ്ങളുമായി കരുതൽ ഡോജോ
വിജയങ്ങളുമായി കരുതൽ ഡോജോ

കോട്ടയത്ത്‌ വെച്ച് നടന്ന ഷിഹാൻ ബോണി റോബർട്സ് മെമ്മോറിയൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ 40 kg വിഭാഗം വൈറ്റ് -ഓറഞ്ച്...

കൊല്ലത്തേക്ക് (22/09/2023)
കൊല്ലത്തേക്ക് (22/09/2023)

കൊല്ലത്തേക്ക് മെന്‍സ്ട്രല്‍ കപ്പ് വിതരണം ചെയ്തു ചവറ -: ചവറ ഗ്രാമപഞ്ചായത്തിൽ മെന്‍സ്ട്രല്‍ കപ്പ്...