Author: Karuthal News
Date: 15-Sep-2023

1 mins read

നിപ രോഗം ; 11 പേരുടെ ഫലം നെഗറ്റീവ്

കോഴിക്കോട് :- നിപ രോഗം സംശയിച്ചിരുന്നവരിൽ 11 പേരുടെ ഫലം നെഗറ്റീവായി. 15 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടുന്ന 30 പേരുടെ ശ്രവ സാംപിൾ കൂടി പരിശോധനക്കയച്ചു. ഒരു ഡോക്ടർക്കു രോഗ ലക്ഷണങ്ങൾ ഉള്ളതായും റിപ്പോർട്ട് ചെയ്തു.
നിപ രോഗ ബാധിതരുടെ സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ എണ്ണം ഇപ്പോൾ 950 ആയി. ഇതിൽ 287 പേര് ആരോഗ്യ പ്രവർത്തകർ ആണ്. മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ ഇപ്പോൾ 17 പേരാണുള്ളത്. ഇവർക്കു നിപ രോഗികളുമായി സമ്പർക്കം ഇല്ലെങ്കിലും നിപ ബാധിത പ്രേദേശങ്ങളിൽ നിന്നുള്ളവർ ആയതിനാലാണ് നിരീക്ഷണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മരിച്ച 2 പേരുൾപ്പടെ 5 പേർക്കാണ് ഇപ്പോൾ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 9 വയസായ കുട്ടി ഇപ്പോഴും വെന്റിലേറ്ററിൽ തുടർന്ന്. ബാക്കി രണ്ടു പേരുടെ നില തൃപ്തികരമാണ്.


മഞ്ചേരിയിലുള്ള പണി ബാധിതരുടെ പരിശോധന ഫലം വെള്ളിയാഴ്ച ലഭിക്കും. തിരുവന്തപുരത്ത് നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ദന്തൽ വിദ്യാർത്ഥിക്കു രോഗബാധയില്ലെന്നു സ്ഥിരീകരിച്ചു.


പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ മന്ത്രി വീണ ജോർജും ജില്ലയുടെ മേൽനോട്ടം വഹിക്കുന്ന മന്ത്രി മുഹമ്മദ് റിയാസും ചേർന്ന് നിർവഹിക്കുന്നുണ്ട്. നിലവിൽ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും രോഗ ബാധിതരുടെ എണ്ണം വർധിച്ചാൽ സ്വകാര്യ ആശുപത്രികളിൽ ഉൾപ്പടെ ഐസൊലേഷൻ സുസജ്ജമാണെന്നു മന്ത്രി വീണ ജോർജ് അറിയിച്ചു. രോഗ ബാധിതരായവരുടെ സമ്പർക്ക പട്ടിക തയാറാക്കാൻ അവരുടെ മൊബൈൽ ലൊകേഷൻ ഉൾപ്പടെ നിരീക്ഷിക്കാനുള്ള നിർദേശവും ആരോഗ്യ മന്ത്രി പോലീസിന് നൽകി.

Related News

Popular News

കുട്ടികളുടെ മഹാറാലിയും പൊതുസമ്മേളനവും 14ന്
കുട്ടികളുടെ മഹാറാലിയും പൊതുസമ്മേളനവും 14ന്

കുട്ടികളുടെ മഹാറാലിയും പൊതുസമ്മേളനവും നവംബർ 14ന് ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ വിപുല പരിപാടികളോടെ...

കായികലോകം > 2023/09/26
കായികലോകം > 2023/09/26

കായികലോകത്തേക്ക് സാഫ് അണ്ടർ 19 ഫുട്ബോൾ ഇന്ത്യ സെമിയിൽ ആൺകുട്ടികളുടെ സാഫ് അണ്ടർ 19 ഫുട്ബോൾ മത്സരത്തിൽ...

ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിന്റെ  പ്രവർത്തനങ്ങൾ വിപുലീകരിക്കും : മന്ത്രി കെ എൻ ബാലഗോപാൽ
ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിന്റെ  പ്രവർത്തനങ്ങൾ വിപുലീകരിക്കും : മന്ത്ര

ശ്രീനാരായണഗുരു സാംസ്കാരിക    സമുച്ചയത്തിന്റെ പ്രവർത്തനങ്ങൾ വിപുലീകരിച്ച് രാജ്യത്തിലെ തന്നെ ഏറ്റവും മികച്ച...

PRD NEWS KOLLAM (13/12/2023)
PRD NEWS KOLLAM (13/12/2023)

ജില്ലയില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍  നവകേരള സദസ്സിന്റെ പ്രചരണാര്‍ഥം  ചന്ദനത്തോപ്പ്...

റിലീസിനൊരുങ്ങി പുഷ്പ 2
റിലീസിനൊരുങ്ങി പുഷ്പ 2

സിനിമാ പ്രേമികളെ ഹരം കൊള്ളിക്കാൻ റിലീസിനൊരുങ്ങി പുഷ്പ 2 . സിനിമാസ്വാദകർ ആവേശത്തോടെ കാത്തിരിക്കുന്ന അല്ലു...