Author: George Betsy
Date: 18-Sep-2023

3 mins read

ടോട്ടോച്ചാൻ

വരികളിലൂടെ

ടോട്ടോച്ചാൻ – തെത്സുകോ കുറോയനഗരി

‘എനിക്ക് അദ്ധ്യാപകനാകാൻ ഇഷ്ടമാണ്. അതൊരിക്കലും ഉയർന്ന ക്ലാസ്സുകളിലെ കുട്ടികളെ പഠിപ്പിക്കുന്ന അദ്ധ്യാപകനാകാനല്ല; നഴ്സറി കുട്ടികളെ പഠിപ്പിക്കാനാണ് എനിക്കിഷ്ടം’. ഇത് എ.പി.ജെ.അബ്‌ദുൾ കലാമിന്റെ വാക്കുകളാണ്. എന്നാൽ , ടോട്ടോച്ചാൻ വായിച്ചപ്പോൾ എനിക്ക് തോന്നിയത്, ഒരു അദ്ധ്യാപകൻ അവൻ പഠിപ്പിക്കുന്നത്‌, ഏതു തലത്തിലെ കുട്ടികളെയോ ആയിക്കോട്ടെ; പക്ഷെ പഠിപ്പിക്കേണ്ടത് കൊബയാഷി മാസ്റ്ററെ പോലെയായിരിക്കണം.’

തെത്സുകോ കുറോയനഗരിയുടെ ‘ടോട്ടോച്ചാൻ ‘ എന്നിൽ ഉണ്ടാക്കിയ വായനാനുഭവം ഈ അക്ഷരങ്ങളിൽ പ്രതിഫലിപ്പിക്കുക കുറച്ചു പ്രയാസമായ ഒരു കാര്യം ആണ്. അതിനു കാരണം, ഞാൻ ടോട്ടോച്ചാനെ അറിയാൻ ശ്രമിച്ചത് പരന്ന വായനയിലൂടെ ആയിരുന്നില്ല; മറിച്ചു വരികൾക്കിടയിലൂടെ ആയിരുന്നു എന്നതുകൊണ്ടാണ്. അതുകൊണ്ടു തന്നെ ഞാൻ വായിച്ചതിൽ വെച്ച് എനിക്കേറെ ഇഷ്ടപെട്ട ഒരു പുസ്തകം ആയിരുന്നു അത്.

എന്നെ സംബധിച്ചിടത്തോളം ഈ ലോകത്തിലെ തന്നെ ഏറ്റവും നല്ല പുസ്തകം.

എങ്ങനെയായിരിക്കണം ഒരു അദ്ധ്യാപകൻ എന്ന് ഈ കഥയുടെ ഒരു വശം പറയുമ്പോൾ, ഇന്ന് നിലകൊള്ളുന്ന പാഠ്യപദ്ധതികളെ ഈ കഥയുടെ മറ്റൊരു വശം ചോദ്യം ചെയ്യുന്നു. ടോട്ടോച്ചാൻ പഠിക്കുന്ന സ്കൂളിലെ ഭക്ഷണ രീതികളും ആ സ്കൂൾ പിന്തുടരുന്ന തികച്ചും വ്യത്യസ്തമായ കാര്യപരിപാടികളും എല്ലാം ഇന്നിന്റെ വിദ്യാഭ്യാസ സമൂഹം കണ്ടുപഠിക്കേണ്ടവ തന്നെയാണ്. കൊബായാഷി മാസ്റ്ററെ പോലെ തന്നെ പ്രശംസനാർഹയാണ് ഈ കഥയിലെ ടോട്ടോച്ചാന്റെ ‘അമ്മ’. തന്റെ കുട്ടിക്ക് വേണ്ടതെന്തെന്ന് അറിയാവുന്ന അമ്മ, അവളെ അവളുടേതായ ലോകത്തു വ്യവഹരിക്കാൻ അനുവദിക്കുന്ന അമ്മ .

ഇന്നത്തെ സൈബർ ലോകം ,അദ്ധ്യാപക സമൂഹം, മാതാപിതാക്കൾ എല്ലാവരും മാതൃകയാക്കേണ്ടതായ ഒരുപാടു പാഠങ്ങൾ ഉണ്ട് ഇതിൽ.

അതെ, മാറേണ്ടത് നമ്മുടെ പാഠ്യപദ്ധതികളാണ്. മാറ്റം വരേണ്ടതു അധ്യാപകർക്കാണ്, മാതാപിതാക്കൾക്കാണ്. കുട്ടികളെ അറിയാൻ, അവരുടെ മനസ് മനസിലാക്കാൻ, അവർ കാണിക്കുന്ന കുട്ടിത്തരങ്ങൾക്കു കൂട്ട് നില്ക്കാൻ ഒരു അധ്യാപകന് കഴിയണം. അതിനനുസൃതമായ തരത്തിൽ കരിക്കുലം ക്രമീകരിക്കാൻ നമ്മുടെ ഭരണകൂടം തയ്യാറാകണം.

അല്ലെങ്കിൽ;

സൂര്യനിൽ തുടങ്ങി ഇങ്ങു അറ്റം കിടക്കുന്ന മണ്ണിരയെ കുറിച്ച് വരെ നമ്മുടെ കുട്ടികൾ പഠിക്കുമ്പോൾ പ്രകൃതിയുടെ നന്മ അവർ അറിയാതെ പോകും.

മനുഷ്യശരീരത്തിലെ എന്തിനെ കുറിച്ചും ഗ്രാഹ്യം നേടിയതിനു ശേഷവും മനുഷ്യനിൽ ഉണ്ടാകേണ്ട ആർദ്രഭാവങ്ങൾ അവർ അറിയാതെ പോകും.

അങ്ങനെ അറിയാതെ പോകുന്നതുകൊണ്ടാണ് നമ്മുടെ സമൂഹത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ടോട്ടോചാനിലെ കൊബായാഷി മാസ്റ്റർ അത്തരത്തിൽ ഒരു അദ്ധ്യാപകനാണ്. കുട്ടികളുടെ പാത്രത്തിലേക്ക് അവർക്കു ആവശ്യമുള്ളത് മാത്രം വിളമ്പുന്ന ഒരു സ്നേഹനിധി.

അതുപോലെ, ഇതിൽ ഏറ്റവും കൂടുതൽ എന്നെ ആകർഷിച്ചത് ആ യു.പി. സ്കൂളിലെ നീന്തൽ പരിശീലനം ആയിരുന്നു. കഴിയുന്നവരെല്ലാം നഗ്നരായി തന്നെ നീന്തൽ പരിശീലിക്കാൻ കൊബായാഷി മാസ്റ്റർ പറയുമ്പോൾ, അതിൽ നാണം കൊള്ളുന്ന കുട്ടികൾ ഉണ്ട്, അത് ചോദ്യം ചെയ്യുന്ന അദ്ധ്യാപകർ ഉണ്ട്. മാതാപിതാക്കൾ ഉണ്ട്. എന്നാൽ, നഗ്നമായി ഒരു തവണ നീന്തൽ പരിശീലിച്ചപ്പോൾ ലഭിച്ച അനുഭവത്തെ കുറിച്ച് കഥയിൽ ടോട്ടോച്ചാൻ വാചാലനാകുന്നുണ്ട്. വായിച്ചപ്പോൾ എനിക്കും തോന്നി അത് നല്ലതായി എന്ന്. ശരിക്കും അങ്ങനെ തന്നെയാണ് വേണ്ടത്. നമ്മുടെ അപ്പർ പ്രൈമറി വിദ്യാലയങ്ങളിലും ഇത്തരത്തിൽ ഒരു രീതി കൊണ്ട് വരണം. കാരണം, എന്നിൽ നിന്നും ശാരീരികമായി എന്തോ വ്യത്യാസം അവളിലുണ്ട്, അല്ലെങ്കിൽ ; അവനിലുണ്ട് എന്ന കുട്ടികളുടെ തോന്നൽ ഈ നഗ്നത വഴി ഇല്ലാതാക്കാൻ സാധിക്കും. അത് ഒരു പരിധി വരെ അവരുടെ സവഭാവത്തെ രൂപികരിക്കും, വളർന്നു വരുമ്പോൾ ഒരിക്കലും എതിർലിംഗക്കാരനെ കുറിച്ച് അവരുടെ മനസ്സിൽ ആകുലത ഉണ്ടാകില്ല ,അത് അവരെ ഒരു തെറ്റിലേക്കും നയിക്കുകയുമില്ല.

തയ്യാറാക്കിയത് – മിന്നു റോബിൻ

പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ സുശക്തനടപടി – ജില്ലാ കലക്ടര്‍
പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ സുശക്തനടപടി – ജില്ലാ കലക്ടര്‍

ഉഷ്ണതരംഗവും തുടര്‍ന്നുള്ള വരള്‍ച്ചയും തീര്‍ക്കുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ ജില്ലയില്‍ സുശക്ത...

ചാണ്ടി ഉമ്മന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു 
ചാണ്ടി ഉമ്മന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു 

തിരുവനന്തപുരം :- ചാണ്ടി ഉമ്മന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.ഉമ്മൻ ചാണ്ടിയുടെ മരണത്തെ...

അനുഭൂതികളുടെ ലോകം
അനുഭൂതികളുടെ ലോകം

വരികളിലൂടെ അനുഭൂതികളുടെ ലോകം – നന്തനാർ (പി.സി. ഗോപാലൻ) അനുഭൂതികളുടെ ലോകത്തേക്ക് ഒരു യാത്ര; നന്തനാർ എന്ന...

കുഞ്ഞുമനസുകളിലേക്ക് അറിവിന്റെ വാതിൽ തുറന്ന് ജി. എൽ പി എസ് തേവന്നൂർ
കുഞ്ഞുമനസുകളിലേക്ക് അറിവിന്റെ വാതിൽ തുറന്ന് ജി. എൽ പി എസ് തേവന്നൂർ

ജി. എൽ പി എസ് തേവന്നൂരിൽ അറിവിന്റെ ആദ്യാക്ഷരം നുകര്‍ന്ന് കുരുന്നുകള്‍. നാവിലും അരിയിലും ആദ്യാക്ഷരം...

വിദ്യാര്‍ഥികളുടെ സര്‍ഗാത്മകതയും വിമര്‍ശനാത്മക ചിന്തയും വളര്‍ന്നു : മന്ത്രി വി ശിവന്‍കുട്ടി
വിദ്യാര്‍ഥികളുടെ സര്‍ഗാത്മകതയും വിമര്‍ശനാത്മക ചിന്തയും വളര്

കുഴിമതിക്കാട് :- സമകാലിക വിഷയങ്ങളും പാഠ്യേതര പ്രവര്‍ത്തനങ്ങളും അവതരിപ്പിച്ചത് വിദ്യാര്‍ഥികളില്‍...