

കോട്ടയം:- ജെ കെ എം ഓ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ കോട്ടയം സ്പോർട്സ് കൗൺസിൽ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പതിനഞ്ചാമത് ബോണി റോബർട്ട്സ് മെമ്മോറിയൽ നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കൊല്ലം കരുതൽ ഡോജോയെ പ്രതിനിധീകരിച്ച്
ജാബിൻ ജോർജ് കുമിറ്റെയിൽ ഗോൾഡും കത്തയിൽ സിൽവറും,
ജാസൻ ജോർജ് കത്തയിൽ ഗോൾഡും കുമിറ്റെയിൽ സിൽവറും,
അബിൻ ജോൺ പോൾ കത്തയിൽ ഗോൾഡും കുമിറ്റെയിൽ ബ്രോൺസും,
ഈതൻ പോൾ കുമിറ്റെയിൽ ഗോൾഡും കരസ്ഥമാക്കി.
സൗഹൃദ സി. കുമിറ്റെയിൽ സിൽവറും കത്തയിൽ സിൽവറും
കിഷോർ കെ. കുമിറ്റെയിൽ സിൽവറും കത്തയിൽ ബ്രോൺസും,
സെറാഫിൻ ജോസ് കുമിറ്റെയിൽ ബ്രോൺസും കത്തയിൽ ബ്രോൺസും
റയാൻ സിജോ കുമിറ്റെയിൽ ബ്രോൺസും,
ഇവാൻ സോളി ഫ്രാൻസിസ് കുമിറ്റെയിൽ ബ്രോൺസും നേടി.
നന്ദന അരുൺ,ജോവാഷ് ജോർജ്,അബിയുദ്, സിദ്ധാർത്ഥ് ഗോകുൽ, അബിനവ് എസ്. ആർ.,എന്നിവരും കരുതൽ ഡോജോയെ ദേശീയ കരാട്ടെ മത്സരത്തിൽ പ്രതിനിധീകരിച്ചു.ഷിഹാൻ ചാൾസ് മോഹൻ മെൻഡസ് ആണ് പരിശീലകൻ.


