Author: Karuthal News
Date: 14-Dec-2023

1 mins read

ഗണേഷ് കുമാറും കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്…സത്യപ്രതിജ്ഞ….

തിരുവനന്തപുരം : മന്ത്രിസ്ഥാനത്തിനായുള്ള കെ.ബി.ഗണേഷ് കുമാറിന്‍റെയും കടന്നപ്പള്ളി രാമചന്ദ്രന്‍റെയും കാത്തിരിപ്പ് അവസാനിക്കുന്നു. എറണാകുളത്ത് ജനുവരി ഒന്ന്, രണ്ട് തീയതികളിൽ നടക്കുന്ന നവകേരളസദസിൽ കെ.ബി.ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി പങ്കെടുത്തേക്കും. സത്യപ്രതിജ്ഞാ തീയതിയും വകുപ്പുകളും തീരുമാനിക്കാൻ ഡിസംബർ 24നു ഇടതുമുന്നണിയോഗം ചേരും. ഗണേഷ് കുമാറിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖവകുപ്പും കിട്ടാനാണ് സാധ്യത.

29ന് സത്യപ്രതിജ്ഞ എന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. തീയതിയില്‍ അന്തിമതീരുമാനം എടുക്കും മുമ്പ് ഗവര്‍ണറുടെ സമയം കൂടി തേടും. ഇടതുമുന്നണി തീരുമാനം എടുക്കുന്നതിന് പിന്നാലെ നിലവിലെ ഗതാഗതമന്ത്രി ആന്‍റണി രാജുവും തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലും രാജി സമര്‍പ്പിക്കും. സാധാരണ ഇതേ വകുപ്പുകള്‍ തന്നെയാണ് പകരം വരുന്നവര്‍ക്ക് ലഭിക്കേണ്ടത്

Related News

Popular News

സിവില്‍ സര്‍വീസ്  പരീക്ഷാപരിശീലനം  
സിവില്‍ സര്‍വീസ്  പരീക്ഷാപരിശീലനം  

സിവില്‍ സര്‍വീസ് അക്കാദമിയുടെ യു പി എസ് സി സിവില്‍ സര്‍വീസ് പരീക്ഷാപരിശീലന ക്ലാസ്സിലേക്ക് അപേക്ഷ...

ഇപ്ലോയുടെ നേതൃത്വത്തിൽ ലോക സമാധാന ദിനാഘോഷങ്ങളുടെ സ്വാഗതസംഘം രൂപീകരിച്ചു.
ഇപ്ലോയുടെ നേതൃത്വത്തിൽ ലോക സമാധാന ദിനാഘോഷങ്ങളുടെ സ്വാഗതസംഘം രൂപീകരിച്ചു.

കൊല്ലം :- ഇപ്ലോയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ഐക്യരാഷ്ട്ര സഭയുടെ ലോകസമാധാന ദിനാഘോഷങ്ങളുടെയും ഇപ്ലോ...

വേണ്ടതെല്ലാം (SEP 20 : PART 2)
വേണ്ടതെല്ലാം (SEP 20 : PART 2)

വേണ്ടതെല്ലാം മുട്ടക്കോഴി വളർത്തൽ പരിശീലനം ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലനകേന്ദ്രത്തില്‍...

കുഞ്ഞുമനസുകളിലേക്ക് അറിവിന്റെ വാതിൽ തുറന്ന് ജി. എൽ പി എസ് തേവന്നൂർ
കുഞ്ഞുമനസുകളിലേക്ക് അറിവിന്റെ വാതിൽ തുറന്ന് ജി. എൽ പി എസ് തേവന്നൂർ

ജി. എൽ പി എസ് തേവന്നൂരിൽ അറിവിന്റെ ആദ്യാക്ഷരം നുകര്‍ന്ന് കുരുന്നുകള്‍. നാവിലും അരിയിലും ആദ്യാക്ഷരം...

നിപ രോഗം ; 11 പേരുടെ ഫലം നെഗറ്റീവ്
നിപ രോഗം ; 11 പേരുടെ ഫലം നെഗറ്റീവ്

കോഴിക്കോട് :- നിപ രോഗം സംശയിച്ചിരുന്നവരിൽ 11 പേരുടെ ഫലം നെഗറ്റീവായി. 15 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടുന്ന 30 പേരുടെ...