Author: Karuthal News
Date: 19-Sep-2023

1 mins read

ഖയാൽ സന്ധ്യയുമായി ലോകസമാധാന ദിനാഘോഷം

കൊല്ലം :- ഐക്യരാഷ്ട്ര സഭയുടെ ലോകസമാധാന ദിനാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ 22 വെള്ളിയാഴ്ച വൈകുന്നേരം 5.30 ന് പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ വലിയവീട് മ്യൂസിഷ്യൻസ് ജോസ്ഫിൻ ജോർജ് വലിയവീടിന്റെയും ഇമ്‌നാ ജോർജ് വലിയവീടിന്റെയും ഖയാൽ (ഹിന്ദുസ്ഥാനി സംഗീതം ) അരങ്ങേറ്റം നടക്കും. ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ അഥവാ ഇപ്ലോ, കരുതൽ അക്കാഡമി ഓഫ് മ്യൂസിക് ഫൈൻ ആർട്സ് & റിസർച്ച് സെന്റർ, ബൃഹസ്പതി സംഗീത വിദ്യാപീഠം, വി കെയർ പാലിയേറ്റീവ് & ചാരിറ്റബിൾ ട്രസ്റ്റ്, ജ്വാല വിമൻസ് പവർ, ക്യാപ് ഓഫ് ഡിജി ട്രസ്റ്റ് എന്നിവയാണ് ലോകസമാധാന ദിനാഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്.

സെപ്റ്റംബർ 21 ആണ് ലോക സമാധാനദിനം. അന്നെ ദിവസം ഇപ്ലോയുടെ പന്ത്രണ്ടാമത് വാർഷികമാണ്. സെപ്റ്റംബർ 8 മുതൽ ആരംഭിച്ച സമാധാനദിനാഘോഷങ്ങളുടെ സമാപനമായി 22 വെള്ളിയാഴ്ച നടക്കുന്ന ഖയാൽ സന്ധ്യയുടെ മുന്നോടിയായുള്ള പൊതുയോഗം എം എൽ എ എം നൗഷാദ് ഉദ്ഘാടനം ചെയ്യും. മേയർ പ്രസന്ന ഏണസ്റ്റ് അധ്യക്ഷത വഹിക്കും. നാടക സിനിമാനടനും ഗിന്നസ് ജേതാവുമായ കെ പി എ സി ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. ഇപ്ലോ ഇന്റർനാഷണൽ പ്രസിഡന്റ്‌ ജോർജ് എഫ് സേവ്യർ വലിയവീട്, ജനറൽ സെക്രട്ടറി ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റ, ജില്ലാ ചാപ്റ്റർ പ്രസിഡന്റ്‌ ടി വി ടെറൻസ്, ജനറൽ സെക്രട്ടറി ബെറ്റ്സി എഡിസൺ, ബൃഹസ്പതി സംഗീത വിദ്യാപീഠം ഗുരു സബീഷ്ബാല എന്നിവർ സംസാരിക്കും.

Related News

Popular News

ഖയാൽ സന്ധ്യയുമായി ലോകസമാധാന ദിനാഘോഷം
ഖയാൽ സന്ധ്യയുമായി ലോകസമാധാന ദിനാഘോഷം

കൊല്ലം :- ഐക്യരാഷ്ട്ര സഭയുടെ ലോകസമാധാന ദിനാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ 22 വെള്ളിയാഴ്ച വൈകുന്നേരം 5.30 ന്...

വി കെയർ പാലിയേറ്റീവിന്റെ ‘കൈത്താങ്’ 
വി കെയർ പാലിയേറ്റീവിന്റെ ‘കൈത്താങ്’ 

കൊല്ലം :- വി കെയർ പാലിയേറ്റീവിന്റെ ‘കൈത്താങ്’ കിടപ്പുരോഗികൾക്കും മാരക രോഗമുള്ളവർക്കും അനുഗ്രഹമായി മാറി....

നിപ രോഗം ; 11 പേരുടെ ഫലം നെഗറ്റീവ്
നിപ രോഗം ; 11 പേരുടെ ഫലം നെഗറ്റീവ്

കോഴിക്കോട് :- നിപ രോഗം സംശയിച്ചിരുന്നവരിൽ 11 പേരുടെ ഫലം നെഗറ്റീവായി. 15 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടുന്ന 30 പേരുടെ...

വേണ്ടതെല്ലാം (OCT 13)
വേണ്ടതെല്ലാം (OCT 13)

വേണ്ടതെല്ലാം ടെന്‍ഡര്‍ ജില്ലാ  ഹോമിയോ  ആശുപത്രിയിലെ തൈറോയിഡ് സ്‌പെഷ്യല്‍ ക്ലിനിക്ക് പ്രോജക്ടിലേക്ക്...

 കോളേജുകളില്‍ ഇന്റേണല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം ഉറപ്പു വരുത്തണം :വനിത കമ്മിഷന്‍
 കോളേജുകളില്‍ ഇന്റേണല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം ഉറപ്പു വ

വിദ്യാര്‍ത്ഥിനികളും അധ്യാപകഅനധ്യാപകരും നേരിടുന്ന പ്രശ്‌നങ്ങള്‍ കേള്‍ക്കുവാനും പരിഹരിക്കുവാനും...