Author: Karuthal News
Date: 29-Jun-2024

1 mins read

 കോളേജുകളില്‍ ഇന്റേണല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം ഉറപ്പു വരുത്തണം :വനിത കമ്മിഷന്‍

വിദ്യാര്‍ത്ഥിനികളും അധ്യാപകഅനധ്യാപകരും നേരിടുന്ന പ്രശ്‌നങ്ങള്‍ കേള്‍ക്കുവാനും പരിഹരിക്കുവാനും കോളേജുകളില്‍ ഇന്റേണല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം ഉറപ്പ് വരുത്തണമെന്ന് വനിത കമ്മിഷന്‍ അംഗം അഡ്വ ഇന്ദിര രവീന്ദ്രന്‍. ആശ്രാമം സര്‍ക്കാര്‍ റസ്റ്റ് ഹൗസില്‍ നടത്തിയ കമ്മിഷന്‍ സിറ്റിങില്‍ 78 കേസുകള്‍ പരിഗണിച്ചു.9 കേസുകളില്‍ തീര്‍പ്പ്കല്പിച്ചു, 5 എണ്ണം റിപ്പോര്‍ട്ടിനായി അയച്ചു. 64 കേസുകള്‍ അടുത്ത സിറ്റിങ്ങിലേക്കായി മാറ്റി വച്ചു.
പ്രഫഷണല്‍ കോളേജുകളില്‍ പോലും ഇന്റേണല്‍ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നുള്ളത് ഗൗരവമായി തന്നെ കമ്മിഷന്‍ കാണുന്നു. ഇത് പാടില്ല എന്നും എല്ലാ സ്ഥാപനങ്ങളിലും നിര്‍ബന്ധമായി കമ്മിറ്റി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പാക്കണം.
വയോജനങ്ങള്‍ നേരിടുന്ന പ്രശനങ്ങള്‍ സമൂഹത്തില്‍ ഏറി വരുന്നുണ്ട്. ഇത് വാര്‍ഡ് തലത്തിലോ അവിടെ കഴിയാത്തവ ആര്‍ ഡി ഓ തലത്തിലോ തീര്‍പ്പാക്കാന്‍ സാധിക്കണം. വയോജനങ്ങളുടെ സ്വത്തുവകകള്‍ തട്ടിയെടുക്കുകയും ജീവനാംശം പോലും നല്‍കാതിരിക്കുകുയും ചെയ്യുന്ന പരാതികളാണ് അധികവും.
ദമ്പതികള്‍ തമ്മിലുള്ള വഴക്കുകളും പരാതികളും ഏറിവരുന്ന സാഹചര്യത്തില്‍ വിവാഹത്തിന് മുന്‍പ് പ്രീ മാരിറ്റല്‍ കൗണ്‍സിലിങ് നിര്‍ബന്ധമാക്കണമെന്നും കമ്മിഷന്‍ നിരീക്ഷിച്ചു. കമ്മിഷന് അംഗങ്ങളായ അഡ്വ ഹേമ എസ് ശങ്കര്‍, അഡ്വ സീനത്ത് ബീഗം, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോസ് കുരിയന്‍, കൗണ്‍സിലര്‍ സംഗീത എന്നിവര്‍ പങ്കെടുത്തു.

Related News

Popular News

വേണ്ടതെല്ലാം (OCT 07:PART 1)
വേണ്ടതെല്ലാം (OCT 07:PART 1)

വേണ്ടതെല്ലാം ധനസഹായത്തിന് അപേക്ഷിക്കാം വിവിധ പ്രൊഫഷണല്‍ കോഴ്‌സുകളിൽ, സര്‍ക്കാര്‍, സര്‍ക്കാര്‍...

ഗണേഷ് കുമാറും കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്…സത്യപ്രതിജ്ഞ….
ഗണേഷ് കുമാറും കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്…സത്യപ്രതിജ്ഞ….

തിരുവനന്തപുരം : മന്ത്രിസ്ഥാനത്തിനായുള്ള കെ.ബി.ഗണേഷ് കുമാറിന്‍റെയും കടന്നപ്പള്ളി രാമചന്ദ്രന്‍റെയും...

സാറ കോഹെന്റെ നാട്ടിൽ
സാറ കോഹെന്റെ നാട്ടിൽ

സാറ കോഹെന്റെ നാട്ടിലൂടെ…. അതൊരു യാത്രയായിരുന്നു. മട്ടാഞ്ചേരിയെ തേടിയുള്ള യാത്ര, അതിലുപരി മതേതരത്വത്തെ...

കുഞ്ഞുമനസുകളിലേക്ക് അറിവിന്റെ വാതിൽ തുറന്ന് ജി. എൽ പി എസ് തേവന്നൂർ
കുഞ്ഞുമനസുകളിലേക്ക് അറിവിന്റെ വാതിൽ തുറന്ന് ജി. എൽ പി എസ് തേവന്നൂർ

ജി. എൽ പി എസ് തേവന്നൂരിൽ അറിവിന്റെ ആദ്യാക്ഷരം നുകര്‍ന്ന് കുരുന്നുകള്‍. നാവിലും അരിയിലും ആദ്യാക്ഷരം...

കൊല്ലം ശ്രീ പുതിയകാവ് ഭഗവതി ക്ഷേത്ര പൊങ്കാല
കൊല്ലം ശ്രീ പുതിയകാവ് ഭഗവതി ക്ഷേത്ര പൊങ്കാല

2024 മാർച്ച് 8 വെള്ളിയാഴ്ച രാവിലെ 10ന് ക്ഷേത്രമേൽശാന്തി ബ്രഹ്മശ്രീ ഇടമന ഇല്ലത്ത് എൻ ബാലമുരളിയുടെ...