Author: Karuthal News
Date: 22-Sep-2023

2 mins read

കൊല്ലത്തേക്ക് (22/09/2023)

കൊല്ലത്തേക്ക്

മെന്‍സ്ട്രല്‍ കപ്പ് വിതരണം ചെയ്തു

ചവറ -: ചവറ ഗ്രാമപഞ്ചായത്തിൽ മെന്‍സ്ട്രല്‍ കപ്പ് വിതരണം ചെയ്തു. ചവറ ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് ഹാളില്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജയലക്ഷ്മി അധ്യക്ഷനായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍  ലതിക രാജന്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ റഷീദ്, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ ലെന്റ, ഡോ നിസ, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ടീച്ചര്‍മാര്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, കുടുംബശ്രീ സിഡിഎസ് അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയിൽ പങ്കെടുത്തു.

പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍  നിന്ന് 50,000 രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കിയത്.  പഞ്ചായത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 160 പേര്‍ക്കാണ് മെന്‍സ്ട്രല്‍ കപ്പ് നല്‍കിയത്. മെന്‍സ്ട്രല്‍ കപ്പ്  കൂടുതല്‍ വനിതകളിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Menstural cup Karuthalnews

ഫ്‌ളാഗ് ഓഫ് നിര്‍വഹിച്ചു

കൊല്ലം കോര്‍പ്പറേഷന്‍ ശുചിത്വമാലിന്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയ വാഹനങ്ങളുടെ ഫ്‌ളാഗ്ഓഫ്  മേയര്‍ പ്രസന്ന ഏര്‍ണസ്റ്റ് നിര്‍വഹിച്ചു. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ അധ്യക്ഷരായ ഗീതാകുമാരി, എസ് ജയന്‍, യു പവിത്ര, സവിതാദേവി, കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 50 ലക്ഷം രൂപ ചെലവില്‍ 10 എയ്‌സ് ടാറ്റ മിനി ട്രാക്ക് വാഹനങ്ങളാണ് ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് കൈമാറിയത്.

Flag off Karuthalnews

നായ്ക്കളുടെ എണ്ണപ്പെരുപ്പം നിയന്ത്രിക്കാന്‍ പങ്കാളികളാകാം

നായ്ക്കളുടെ എണ്ണപ്പെരുപ്പഭീഷണി നേരിടാന്‍ സമൂഹത്തെ സജ്ജരാക്കുന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. നായ്ക്കളെ ദത്തെടുക്കാന്‍ അവസരമൊരുക്കിയാണ് മൃഗസ്‌നേഹികള്‍ക്കും സ്വീകാര്യമാകുന്ന രീതി നടപ്പിലാക്കുന്നത്.

മൃഗസംരക്ഷണ വകുപ്പും ജില്ലാ പഞ്ചായത്തും കൊട്ടിയം ആസ്ഥാനമായ പീപ്പിള്‍ ഫോര്‍ അനിമല്‍സ് എന്ന സന്നദ്ധ സംഘടനയുമാണ് ഈ പുത്തൻ പരീക്ഷണത്തിന് പിന്നില്‍.
ലോക പേവിഷവിമുക്ത ദിനമായ സെപ്തംബര്‍ 28 ന് ആരംഭിക്കുന്ന ദത്തെടുക്കല്‍ പദ്ധതിയോടൊപ്പം തെരുവ്‌നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെയ്പു നല്‍കുന്ന പദ്ധതിയും ആരംഭിക്കും.


ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് നല്‍കി, രജിസ്റ്റര്‍ ചെയ്ത് , നായ്ക്കുട്ടികളെ വഴിയിലുപേക്ഷിക്കില്ലെന്നും നന്നായി പരിപാലിക്കുമെന്നും കൃത്യമായി പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കുമെന്നുമുള്ള സത്യവാങ്മൂലവും നല്‍കി നായ്ക്കുട്ടികളെ ദത്തെടുക്കാം. എല്ലാവിധ പ്രതിരോധ കുത്തിവയ്പുകളും നല്‍കിയ മൂന്ന് മാസം പ്രായമുള്ള 33 എണ്ണമാണ് നിലവിലുള്ളത്. ഇഷ്ടമുള്ളതിനെ തിരഞ്ഞെടുക്കാന്‍ സൗകര്യമുണ്ടാകും.
ദത്തെടുക്കുന്നവയെ കൊണ്ടുപോകാനുള്ള കാര്‍ഡ്‌ബോര്‍ഡ് ബോക്‌സുകളോ കേജുകളോ കൊണ്ടുചെല്ലേണ്ടതാണ്. ചെറിയ പെറ്റ്ഫുഡ് പായ്ക്കളും ടോണിക്കുകളടങ്ങിയ അവശ്യമരുന്നു പായ്ക്കുകളും നായ്ക്കുട്ടികളോടൊപ്പം സൗജന്യമായി നല്‍കുമെന്ന് ജില്ലാ മൃഗാശുപത്രി മേധാവി ഡോ ഡി ഷൈന്‍ കുമാര്‍ അറിയിച്ചു.

Adoption Karuthalnews

Related News

Popular News

ഇപ്ലോയുടെ നേതൃത്വത്തിൽ ലോക സമാധാന ദിനാഘോഷങ്ങളുടെ സ്വാഗതസംഘം രൂപീകരിച്ചു.
ഇപ്ലോയുടെ നേതൃത്വത്തിൽ ലോക സമാധാന ദിനാഘോഷങ്ങളുടെ സ്വാഗതസംഘം രൂപീകരിച്ചു.

കൊല്ലം :- ഇപ്ലോയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ഐക്യരാഷ്ട്ര സഭയുടെ ലോകസമാധാന ദിനാഘോഷങ്ങളുടെയും ഇപ്ലോ...

തറവാട് 2023 സംഗമം നടന്നു
തറവാട് 2023 സംഗമം നടന്നു

കൊല്ലം :- 2015 മുതൽ നടന്നുവരുന്ന നവമാധ്യമ സംഗമമായ തറവാടിന്റെ ഈ വർഷത്തെ കുടുംബക്കൂട്ടായ്മ ‘തറവാട് സംഗമം 2023’...

പഠന മുറികൾക്ക് അപേക്ഷ ക്ഷണിച്ചു; 30 വരെ അപേക്ഷിക്കാം 
പഠന മുറികൾക്ക് അപേക്ഷ ക്ഷണിച്ചു; 30 വരെ അപേക്ഷിക്കാം 

തിരുവനന്തപുരം :- പഠന മുറികൾക്ക് അപേക്ഷ ക്ഷണിച്ച് കേരള സർക്കാർ. പട്ടികജാതി വിദ്യാർത്ഥികൾക്കായി സംസ്ഥാന സർക്കാർ...

വേണ്ടതെല്ലാം (OCT 14)
വേണ്ടതെല്ലാം (OCT 14)

വേണ്ടതെല്ലാം റാങ്ക് പട്ടിക വിവിധ വകുപ്പുകളിലെ  ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എല്‍ ഡി വി)  ഡ്രൈവര്‍ കം ഓഫീസ്...

പകര്‍ച്ച പനിക്കെതിരെ ശുചീകരണത്തിന്റെ മുന്‍കരുതലെടുക്കണം – ജില്ലാ വികസന സമിതി
പകര്‍ച്ച പനിക്കെതിരെ ശുചീകരണത്തിന്റെ മുന്‍കരുതലെടുക്കണം – ജി

മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ പകര്‍ച്ചരോഗങ്ങള്‍ക്കുള്ള സാധ്യത നിലനില്‍ക്കെ...