Author: Karuthal News
Date: 28-Sep-2023

2 mins read

കൊല്ലത്തിന്റെ ചരിത്രത്തിൽ സംഗീത സാഗരം തീർത്ത് ഖയാൽ സന്ധ്യ

കൊല്ലം :- കൊല്ലം ജില്ലയുടെ ചരിത്രത്തിലെ ആദ്യ ഖയാൽ സംഗീത അരങ്ങേറ്റം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ നടന്നു. കാഴ്ചക്കാരെ സംഗീതത്തിന്റെ മായിക ലോകത്തേക്ക് കൊണ്ടെത്തിച്ച ഖയാൽ സന്ധ്യ കൊല്ലത്തിന്റെ മണ്ണിനു നവ്യാനുഭവമായി മാറി. ഐക്യരാഷ്ട്ര സഭയുടെ ലോകസമാധാന ദിനാഘോഷങ്ങളുടെ സമാപനത്തിന്റെയും ഇപ്ലോയുടെ പന്ത്രണ്ടാം വാർഷികത്തിന്റെയും ഭാഗമായി കരുതൽ അക്കാഡമി ഓഫ് മ്യൂസിക്, ഫൈൻ ആർട്സ് റിസർച്ച് സെന്ററിലെ ഹിന്ദുസ്ഥാനി സംഗീത ഡിപ്പാർട്ട്മെന്റ് ആയ ബൃഹസ്പതി സംഗീത വിദ്യാപീഠത്തിൽ ഗുരു സബീഷ് ബാലയുടെ ശിഷ്യരായ വലിയവീട് മ്യൂസിഷ്യൻസ് ജോസ്ഫിൻ ജോർജ് വലിയവീടും ഇമ്‌നാ ജോർജ് വലിയവീടും ആലപിച്ച ഹിന്ദുസ്ഥാനി കൺസേർട്ട് ‘ഖയാൽ’ ആണ് കാണികളെ സംഗീതത്തിന്റെ വേറിട്ട ലോകത്തേക്ക് കൊണ്ട് പോയത്.

ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ അഥവാ ഇപ്ലോ, കരുതൽ അക്കാഡമി ഓഫ് മ്യൂസിക്, ഫൈൻ ആർട്സ് & റിസർച്ച് സെന്റർ, വി കെയർ പാലിയേറ്റീവ് & ചാരിറ്റബിൾ ട്രസ്റ്റ്, ജ്വാല വിമൻസ് പവർ,ബൃഹസ്പതി സംഗീത വിദ്യാപീഠം, ക്യാപ് ഓഫ് ഡിജി ട്രസ്റ്റ് എന്നിവ ആതിഥേയത്വം വഹിച്ച ഖയാൽ സന്ധ്യയിൽ, ഗായകരെ ഗുരു സബീഷ് ബാല, ജയൻ മലമാരി, ബെറ്റ്സി എഡിസൺ,ആര്യ എന്നിവർ അകമ്പടി സേവിച്ചു.

കൊല്ലം ജില്ലയിൽ ആദ്യമായി ഖയാൽ അരങ്ങേറ്റം നടത്തി എന്നുള്ളത് മാത്രമല്ല അമ്മയും മകളും ഒരുമിച്ചു ആലപിച്ചു എന്നുള്ളതാണ് ഖയാൽ അരങ്ങേറ്റത്തെ വ്യത്യസ്തമാക്കി നിർത്തുന്നതെന്ന് ഖയാൽ സംഗീതസന്ധ്യയും ഇപ്ലോയുടെ പന്ത്രണ്ടാം വാർഷികവും ഉദ്ഘാടനം ചെയ്ത കർണ്ണാടക സംഗീതജ്ഞയും പരവൂർ മുനിസിപ്പൽ ചെയർ പേഴ്സനുമായ പി ശ്രീജ പറഞ്ഞു. ഇരവിപുരം എം എൽ എ എം നൗഷാദ് മുഖ്യാതിഥിയായി.

കരുതൽ അക്കാഡമി പ്രിൻസിപ്പൽ ബെറ്റ്സി എഡിസൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ നാടക സിനിമാനടനും ഗിന്നസ് ജേതാവുമായ കെ പി എ സി ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി .

Ghayal karuthalnews 3
Ghayal1 Karuthalnews

ഇപ്ലോ ഇന്റർ നാഷണൽ പ്രസിഡന്റ്‌ ജോർജ് എഫ് സേവ്യർ വലിയവീട്, ജനറൽ സെക്രട്ടറി ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റ, സ്വാഗത സംഘം ജനറൽ കൺവീനർ സോജ ലീൻ ഡേവിഡ്, വി കെയർ പാലിയേറ്റീവ് വൈസ് ചെയർമാൻ ഇഗ്‌നേഷ്യസ് വിക്ടർ,അക്കാഡമിക് വിദഗ്ധൻ ഡോ. വിൽ‌സൺ ഏലിയാസ് വിക്ടോറിയ, പട്ടത്താനം വിമല ഹൃദയ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഫ്രാൻസീനി മേരി, റിട്ടയേർഡ് ഡെപ്യൂട്ടി കമാണ്ഡന്റ് കെ ചന്ദ്രൻ, ഗുരു സബീഷ്ബാല, ഇപ്ലോ കൊല്ലം ചാപ്റ്റർ പ്രസിഡന്റ്‌ ടി വി ടെറൻസ്, സിൻ ഹാരിമോൾ ഷിബു, ജോയ് ആലുക്കാസ് പി ആർ ഓ വിശ്വേശ്വരൻ പിള്ള, ഹിന്ദുസ്ഥാനി സംഗീതജ്ഞ രാജലക്ഷ്മി തിരുവനന്തപുരം, ക്ലാർനട്ട് വിദഗ്ദൻ ആലപ്പി സ്റ്റാലിൻ, ചിത്രകലാ അദ്ധ്യാപകൻ അജയകുമാർ, എഫ് ടൈറ്റസ്, ക്യാപ് ഓഫ് ഡിജി ട്രസ്റ്റ് സെക്രട്ടറി ഹെലേന ടെറൻസ്, കരാട്ടെ വിദഗ്ധൻ ചാൾസ് മോഹൻ മെൻഡസ് എന്നിവർ സംസാരിച്ചു.

ACg8ocKhWekcnT6iwDfWJF0cmjb6ga1 MhOFZz26g5aemm9wv o=s40 pReplyForward

Related News

Popular News

സര്‍വീസ് വോട്ടര്‍മാര്‍ക്ക് ഇ.ടി.പി.ബി.എസ് നല്‍കി : ജില്ലാ കലക്ടര്‍
സര്‍വീസ് വോട്ടര്‍മാര്‍ക്ക് ഇ.ടി.പി.ബി.എസ് നല്‍കി : ജ

സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിനായി ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട 7 നിയമസഭാ...

റിലീസിനൊരുങ്ങി പുഷ്പ 2
റിലീസിനൊരുങ്ങി പുഷ്പ 2

സിനിമാ പ്രേമികളെ ഹരം കൊള്ളിക്കാൻ റിലീസിനൊരുങ്ങി പുഷ്പ 2 . സിനിമാസ്വാദകർ ആവേശത്തോടെ കാത്തിരിക്കുന്ന അല്ലു...

വേണ്ടതെല്ലാം (OCT 15)
വേണ്ടതെല്ലാം (OCT 15)

വേണ്ടതെല്ലാം വോക്ക് ഇന്‍ ഇന്റര്‍വ്യൂ കേന്ദ്രീയവിദ്യാലയത്തില്‍ യോഗ ടീച്ചര്‍, സ്‌പോര്‍ട്‌സ്...

വിജയങ്ങളുമായി കരുതൽ ഡോജോ
വിജയങ്ങളുമായി കരുതൽ ഡോജോ

കോട്ടയത്ത്‌ വെച്ച് നടന്ന ഷിഹാൻ ബോണി റോബർട്സ് മെമ്മോറിയൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ 40 kg വിഭാഗം വൈറ്റ് -ഓറഞ്ച്...

വേണ്ടതെല്ലാം (SEP 21 : PART 1)
വേണ്ടതെല്ലാം (SEP 21 : PART 1)

വേണ്ടതെല്ലാം ബാലമിത്ര 2.0 കുഷ്ഠരോഗ നിര്‍മാര്‍ജ്ജനത്തിന്റെ ഭാഗമായി കുട്ടികളിലെ രോഗനിര്‍ണയ പരിപാടിയായ...