Author: Karuthal News
Date: 13-Jun-2024

2 mins read

കെ.എസ്.ആര്‍.ടി.സി മണ്‍സൂണ്‍ യാത്രകള്‍

മണ്‍സൂണ്‍ യാത്രകളുമായി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍. ജൂണ്‍ 15 നു രാവിലെ അഞ്ച് മണിക്ക് തൃപ്പരപ്പ് വെള്ളച്ചാട്ടം, പത്മനാഭപുരം കൊട്ടാരം, വിവേകാനന്ദപ്പാറ, കന്യാകുമാരി ക്ഷേത്രം, ത്രിവേണി സംഗമം എന്നിവ സന്ദര്‍ശിച്ച് രാത്രി 12 മണിക്ക് മടങ്ങി എത്തുന്ന യാത്രയ്ക്ക് 780 രൂപ.

ജൂണ്‍ 16 രാവിലെ അഞ്ച് മണിക്ക് തുടങ്ങി രാത്രി 11 മണിക്ക് മടങ്ങിയെത്തുന്ന യാത്രയില്‍ ഇല്ലിക്കല്‍കല്ല്, ഇലവീഴാ പൂഞ്ചിറ, കട്ടക്കയം വെള്ളച്ചാട്ടം എന്നിവ ഉള്‍പെടും. യാത്രാനിരക്ക് 820 രൂപ. അന്നേ ദിവസം കോന്നി ആനക്കൂട്, കുംഭാവുരുട്ടി വെള്ളച്ചാട്ടം അച്ചന്‍കോവില്‍ ക്ഷേത്രം ഉള്‍പ്പെടുന്ന യാത്രയ്ക്ക് 600 രൂപയുമാകും.  

വാഗമണ്‍ ഏകദിന യാത്ര ജൂണ്‍ 17 ന് രാവിലെ അഞ്ചു മണിക്ക്. രാത്രി 10.30 ന് മടങ്ങി എത്തുന്ന യാത്രയ്ക്ക് ഉച്ചഭക്ഷണം ഉള്‍പ്പടെ യാത്രാനിരക്ക് 1020 രൂപ. ജൂണ്‍ 21, 30 ദിവസങ്ങളില്‍ ഗവി പരുന്തുംപാറ യാത്രകള്‍ക്ക് ഉച്ചഭക്ഷണം, ട്രക്കിങ്, ബോട്ടിംഗ്, പ്രവേശനഫീസുകള്‍, ഗൈഡിന്റെ സേവനം, ബസ് കൂലി ഉള്‍പ്പടെ 2150 രൂപ.

ജൂണ്‍ 22 നു രാവിലെ അഞ്ചു മണിക്ക് പുറപ്പെടുന്ന മൂന്നാര്‍-കാന്തലൂര്‍-മറയൂര്‍ യാത്രയ്ക്ക് ഒരു രാത്രി ഏ സി ഡോര്‍മെറ്ററി താമസം ഉള്‍പ്പടെ 1730 രൂപ. ജൂണ്‍ 23ന് രാവിലെ 6.30 ന് ആരംഭിച്ചു രാത്രി 9 മണിക്ക് തിരിച്ചെത്തുന്ന പൊ•ുടി യാത്രയ്ക്ക് 770 രൂപയാകും.  അന്നേദിവസം രാവിലെ അഞ്ചു മണിക്ക് ആരംഭിക്കുന്ന ചെങ്ങന്നൂര്‍-തിരുനക്കര-ഏറ്റുമാനൂര്‍-വൈക്കം-കടുത്തുരുത്തി-നാഗമ്പടം ക്ഷേത്രസന്ദര്‍ശനയാത്ര രാത്രി 9.30 വരെയാണ്,  നിരക്ക്- 620 രൂപ.

ജൂണ്‍ 29 നു കൊല്ലത്തു നിന്ന് എ.സി. ലോ ഫ്‌ളോര്‍ ബസില്‍ കൊച്ചി മറൈന്‍ ഡ്രൈവിലെത്തി നെഫര്‍ടിറ്റി കപ്പലില്‍ യാത്രയും തിരികെ ബസിലുള്ള മടക്കയാത്രയും ചേര്‍ന്ന് 4240 രൂപയാണ് നിരക്ക്. അതേദിവസം റോസ് മല-പാലരുവി-തെ•ല എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്ക് പ്രവേശനഫീസുകള്‍ ഉള്‍പ്പടെ 770 രൂപയാണ് നിരക്ക്. ഫോണ്‍-9747969768.

Related News

Popular News

ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിന്റെ  പ്രവർത്തനങ്ങൾ വിപുലീകരിക്കും : മന്ത്രി കെ എൻ ബാലഗോപാൽ
ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിന്റെ  പ്രവർത്തനങ്ങൾ വിപുലീകരിക്കും : മന്ത്ര

ശ്രീനാരായണഗുരു സാംസ്കാരിക    സമുച്ചയത്തിന്റെ പ്രവർത്തനങ്ങൾ വിപുലീകരിച്ച് രാജ്യത്തിലെ തന്നെ ഏറ്റവും മികച്ച...

വേണ്ടതെല്ലാം (OCT 13)
വേണ്ടതെല്ലാം (OCT 13)

വേണ്ടതെല്ലാം ടെന്‍ഡര്‍ ജില്ലാ  ഹോമിയോ  ആശുപത്രിയിലെ തൈറോയിഡ് സ്‌പെഷ്യല്‍ ക്ലിനിക്ക് പ്രോജക്ടിലേക്ക്...

അതിക്രമങ്ങൾക്കു 7 വർഷം വരെ തടവും 5 ലക്ഷം വരെ പിഴയും
അതിക്രമങ്ങൾക്കു 7 വർഷം വരെ തടവും 5 ലക്ഷം വരെ പിഴയും

തിരുവന്തപുരം :- അതിക്രമങ്ങൾക്കു 7 വർഷം വരെ തടവും 5 ലക്ഷം വരെ പിഴയും നൽകാവുന്ന ആശുപത്രി സംരക്ഷണ ഭേദഗതി നിയമം...

ആദ്യ ചരക്കു കപ്പലിനെ സ്വാഗതം ചെയ്യാനൊരുങ്ങി വിഴിഞ്ഞം
ആദ്യ ചരക്കു കപ്പലിനെ സ്വാഗതം ചെയ്യാനൊരുങ്ങി വിഴിഞ്ഞം

തിരുവനന്തപുരം :- ആദ്യ ചരക്കു കപ്പലിനെ സ്വാഗതം ചെയ്യാൻ വിഴിഞ്ഞം ഒരുങ്ങികഴിഞ്ഞു. അന്താരാഷ്ട്ര തുറമുഖമായ...

മുഖ്യമന്ത്രിയുടെ മണ്ഡലപര്യടനം വിജയിപ്പിക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം: മന്ത്രി കെ എന്‍ ബാലഗോപാല്‍
മുഖ്യമന്ത്രിയുടെ മണ്ഡലപര്യടനം വിജയിപ്പിക്കാന്‍ ഒറ്റക്കെട്ടായി പ്രവര്

മുഖ്യമന്ത്രിയുടെ മണ്ഡലപര്യടനം വിജയിപ്പിക്കാനുള്ള മുന്നൊരുക്കങ്ങൾക്കു തുടക്കമിട്ട് കൊല്ലം ജില്ല....