Author: Karuthal News
Date: 12-Jun-2024

1 mins read

കായിക കേരളത്തിന്റെ പ്രൗഢി വിളംബരം ചെയ്യുന്ന പരിപാടികൾ ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കും – ജില്ലാ കലക്ടർ

ലോക ഒളിമ്പിക് ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടികൾ കായിക കേരളത്തിന്റെ മുഖമുദ്ര വിളിച്ചറിയിക്കുന്നതരത്തിലുള്ളവയാകണം എന്ന് ജില്ലാ കലക്ടർ എൻ. ദേവിദാസ് . കോൺഫറൻസ് ഹാളിൽ ചേർന്ന ഒളിമ്പിക് ദിനാചരണത്തിന്റെ സംഘടക സമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം .ജൂൺ 23 ലോക് ഒളിമ്പിക് ദിനം വിപുലമായി തന്നെ ആഘോഷിക്കണം. പാരിസിൽ ജൂലൈ 26 നു ആരംഭിക്കുന്ന ഒളിംപിക്സിനുള്ള ഇന്ത്യൻ ടീമിനെ പ്രോത്സാഹഹനം ആവാൻ കൂടി ഉതകുന്ന തരത്തിൽ ആണ് പരിപാടികൾ വിഭാവനം ചെയ്യുന്നത്. ജനങ്ങൾക്കിടയിൽ ഒളിംപിക്സിനെ പറ്റി അവബോധം സൃഷ്ടിക്കുന്ന തരത്തിൽ ഉള്ള പരിപാടികൾക്കാണ് മുൻഗണന. വിവിധ കായിക മേഖലകളിൽ ഉൾപെടുന്നവരെ ചേർത്തുള്ള ജാഥാ നഗരത്തിൽ സംഘടിപ്പിക്കും .ലഹരി വിരുദ്ധ സെമിനാറുകൾ ,കായിക പ്രശ്നോത്തരി ,പ്രദർശന മത്സരങ്ങൾ എന്നിവയും അനുബന്ധമായി നടത്തും . ഇതിനായി ജില്ലയിലെ മന്ത്രിമാർ മുഖ്യ രക്ഷാധികാരികളായും കലക്ടർ ചെയർമാനായിട്ടുള്ള കമ്മിറ്റി രൂപികരിക്കും . സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. കെ. രാമഭദ്രൻ ,എക്സൈസ് അസിസ്റ്റന്റ് കമ്മിഷണർ സുഭാഷ് ,ഒളിമ്പിക് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു .

Related News

Popular News

പോളിടെക്‌നിക് പ്രവേശനം
പോളിടെക്‌നിക് പ്രവേശനം

ഐ.എച്ച്.ആര്‍.ഡി.യുടെ കീഴിലുള്ള കരുനാഗപ്പള്ളി (0476 2623597, 8547005083), മറ്റക്കര (0481 2542022, 8547005081), പൈനാവ് (0486 2232246 8547005084), കല്ലേറ്റുംകര (0480...

നിപ രോഗം ; 11 പേരുടെ ഫലം നെഗറ്റീവ്
നിപ രോഗം ; 11 പേരുടെ ഫലം നെഗറ്റീവ്

കോഴിക്കോട് :- നിപ രോഗം സംശയിച്ചിരുന്നവരിൽ 11 പേരുടെ ഫലം നെഗറ്റീവായി. 15 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടുന്ന 30 പേരുടെ...

അഡ്വ.സാജൻ സേവ്യറിന് ഡിപ്ലോമ ഇൻ ആർബിട്രേഷൻ ബിരുദം
അഡ്വ.സാജൻ സേവ്യറിന് ഡിപ്ലോമ ഇൻ ആർബിട്രേഷൻ ബിരുദം

കൊല്ലം :- യു.കെ യിലെ അന്താരാഷ്ട്ര ആർബിട്രേഷൻ പ്രസ്ഥാനമായ റോയൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ചാർട്ടേർഡ് സർവ്വേയേഴ്സിൽ...

മദ്യപിച്ച് ബഹളമുണ്ടാക്കിയത് വീട്ടിലറിയിച്ചയാളെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ
മദ്യപിച്ച് ബഹളമുണ്ടാക്കിയത് വീട്ടിലറിയിച്ചയാളെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് അറ

മദ്യപിച്ച് ബഹളമുണ്ടാക്കിയത് വീട്ടിലറിയിച്ചയാളെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് പോലീസ് പിടിയിലായി....

കേരളപ്പിറവി ദിനത്തിൽ സ്മാർട്ടാകാൻ ഒരുങ്ങി കേരളം
കേരളപ്പിറവി ദിനത്തിൽ സ്മാർട്ടാകാൻ ഒരുങ്ങി കേരളം

തിരുവനന്തപുരം :- കേരളപ്പിറവി ദിനത്തിൽ കെ സ്മാർട്ട്‌ പദ്ധതി സർപ്പിക്കാനൊരുങ്ങി സംസ്ഥാന...